'ചിലയിടത്ത് അഡ്ജസ്റ്റ്മെന്റ് ചോദിച്ചിട്ടുണ്ട്'; ആ അനുഭവങ്ങളെക്കുറിച്ച് ചക്കപ്പഴത്തിലെ ശ്രുതി
ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരമാണ് ശ്രുതി രജനീകാന്ത്. പൈങ്കിളി എന്ന കഥാപാത്രത്തോട് ആളുകൾക്ക് ഏറെ ഇഷ്ടമാണ്. ബാലതാരമായിട്ടാണ് ശ്രുതി അഭിനയ രംഗത്തേക്ക് എത്തുന്നതെങ്കിലും ചക്കപ്പഴം എന്ന സീരിയലാണ് ശ്രുതിക്ക്
ശ്രദ്ധ നേടിക്കൊടുക്കുന്നത്.
ഇപ്പോൾ തന്റെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ചും താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും അച്ഛൻ നൽകുന്ന പിന്തുണയെക്കുറിച്ചുമൊക്കെ തുറന്നുപറയുകയാണ് ശ്രുതി. എലോക്കൻസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യങ്ങളെക്കുറിച്ച് പറയുന്നത്.

ഒരുപാട് ഒഡീഷനുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ചിലതിലൊക്കെ പങ്കെടുക്കുമ്പോൾ മനസ്സ് മടുത്തിട്ടുണ്ടെന്നും അഡ്ജസ്റ്റ്മെന്റ് ചോദിച്ചിട്ടുണ്ടെന്നും ചിലയിടത്ത് പൈസ ചോദിച്ചിട്ടുണ്ടെന്നും ശ്രുതി പറയുന്നു.
" നാലാം ക്ലാസ് വരെയാണ് തുടർച്ചയായി അഭിനയിച്ചത്. പിന്നെ പഠിത്തത്തിനായി ബ്രേക്ക് എടുത്തു. പക്ഷേ, അപ്പോഴും ആരാകണം എന്ന് ചോദിക്കുമ്പോൾ എല്ലാവരോടും നടിയാണെന്ന് പറയുമായിരുന്നു. വലുതായ ശേഷം കുറെ ഓഡിഷനുകൾക്ക് പോയി.
100 - 150 കഴിഞ്ഞിട്ടും നടക്കാതെ വന്നതോടെ പൂർണമായും വിട്ടു. കഠിനമായി അധ്വാനിച്ചിട്ടുണ്ട്. വൺസ് ഇൻ എ ബ്സൂമൂൺ കിട്ടിയ സാധനമൊന്നുമില്ല. ഏഴ് വർഷം ഇതിനായി കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. ഒരുപാട് ഓഡീഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.
പിന്നെ ചിലതിലൊക്കെ പോകുമ്പോൾ മനസ് മടുത്ത് വന്നിട്ടുണ്ട്. അഡ്ജസ്റ്റ്മെന്റ് ചോദിച്ചിട്ടുണ്ട്. ചിലയിടത്ത് പൈസ ചോദിച്ചിട്ടുണ്ട്. ഇത്ര ലക്ഷം രൂപയൊക്കെ ചോദിച്ചിട്ടുണ്ട്. ചിലത് ലാസ്റ്റ് റൗണ്ട് വരെ എത്തും. ശരി വിളിക്കാമെന്ന് പറയും. ഒരാഴ്ച കഴിയുമ്പോൾ ആ ആവേശം അങ്ങ് പോകും.
പിന്നെ അടുത്ത ഓഡീഷന് പോകും. അവർ പറയുന്നു.
ഓഡീഷന് പോക്ക് എനിക്കൊരു ഹോബി പോലെയായിരുന്നു എന്ന് ശ്രുതി പറയുന്നു. ഏഴ് വർഷം തുടർച്ചയായി ഓഡീഷന് പോകാനുണ്ടായിരുന്നുവെന്നും തന്നെക്കാൾ പ്രതീക്ഷ അച്ഛനായിരുന്നുവെന്നും ശ്രുതി പറഞ്ഞു. തനിക്ക് മടുത്തിരുന്നെന്നും പ്രായം അതായിരുന്നല്ലോ എന്നും ശ്രുതി പറയുന്നു.
നാട്ടുകാരുടെ കളിയാക്കലും മറ്റും ഞാനും അച്ഛനും കേട്ടിട്ടുണ്ട്. ഒരുപരിധി വരെ അമ്മയും കേട്ടിട്ടുണ്ട്. സ്കൂളിൽ ആണെങ്കിലും കോളേജിൽ ആണെങ്കിലും ശരി. ഈ കളിയാക്കലുകൾ കേൾക്കുമ്പോൾ നമുക്ക് മടുക്കും, . ഇതൊക്കെ കേട്ടിട്ടും മടുക്കാത്ത ഒരാൾ അച്ഛനാണെന്നും ശ്രുതി പറയുന്നു. അദ്ദേഹത്തിന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് ശ്രുതി പറയുന്നു.












Click it and Unblock the Notifications