വിവാഹം എന്നായിരിക്കും? പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സുതുറന്ന് ചിന്ത
പ്രത്യേക ഒരു ഒഴുക്കോട് കൂടിയാണ് ചിന്ത ജെറോം പ്രസംഗിക്കാറുള്ളത്. കയ്യടി ഒരുപാട് നേടിയിട്ടുണ്ടെങ്കിലും ഇടയ്ക്ക് വിവാദങ്ങളിലും ചെന്നുപെട്ടിട്ടുണ്ട്. മുൻപ് ജിമിക്കി കമ്മലിനെ കുറിച്ച് ചിന്ത നടത്തിയ പരാമർശം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മാറുന്ന യുവത്വം എന്ന വിഷയത്തിൽ നടത്തിയ പ്രസംഗമായിരുന്നു വലിയ വിവാദത്തിന് കാരണമായത്.
എന്നാൽ തനിക്ക് ജിമിക്കി കമ്മലിനോട് യാതൊരു വിരോധവുമില്ലെന്ന് പറയുകയാണ് ചിന്ത. കൊല്ലം ജില്ലയിൽ ആരംഭിക്കാനിരിക്കുന്ന 62ാ മത് സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ. വിവാവഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ചിന്ത മനസ്സുതുറന്നു.

പ്രണയം മനുഷ്യനെ മുന്നോട്ട് നയിക്കുന്ന ഒന്നാണെന്നും ഹൃദയത്തിന്റെ ഉള്ളറകളിൽ വളരെ ആർദ്രമായി സൂക്ഷിക്കുന്ന ഒരു വികാരമാണെന്നും പ്രണയമാണ് നമ്മളെ ജീവിക്കാനും ഭാവിയെക്കുറിച്ചുള്ള നല്ല പ്രതീക്ഷകളൊക്കെ നൽകുന്നതെന്നും ചിന്ത പറഞ്ഞു. വിവാഹം ഉണ്ടാവുമെന്ന് തന്നെയാണ് ചിന്ത പറയുന്നത്. പപ്പ മരിച്ചതോടെ അമ്മ തനിച്ചായത് കൊണ്ടാണ് കൊണ്ടുപോകാൻ പറ്റാവുന്ന സ്ഥലങ്ങളിലെല്ലാം അമ്മയെ കൂട്ടുന്നതെന്നും ചിന്ത പറഞ്ഞു.
ചിന്തയുടെ പ്രതികരണം:
പ്രണയം എന്ന് പറയുന്നത് മനുഷ്യനെ മുൻപോട്ട് നയിക്കുന്ന ഏറ്റവും ഹൃദയത്തിന്റെ ഉള്ളറകളിൽ നമ്മൾ ഏറ്റവും ആർദ്രമായി സൂക്ഷിക്കുന്ന വികാരമാണ്. എല്ലാവരേയും പോലെ പ്രണയം ഹൃദയത്തിൽ സൂക്ഷിക്കാം. പ്രണയമാണ് നമ്മളെ ജീവിക്കാനും ഭാവിയെക്കുറിച്ചുള്ള നല്ല പ്രതീക്ഷകളൊക്കെ നൽകുന്നത്.
വീട്ടിൽ പപ്പയും അമ്മയും ഞാനുമായിരുന്നു. ചെറുപ്പത്തിൽ മത്സരത്തിന് പോകുമ്പോൾ പപ്പയും അമ്മയുമായിരുന്നു എന്നെ കൊണ്ടുപോയിക്കൊണ്ടിരുന്നത്. പപ്പയുടെ മരണ ശേഷം അമ്മ വീട്ടിൽ തനിച്ചായി. യാത്രകൾ പോകുമ്പോൾ ഞാനും തനിച്ചാണല്ലോ. യാത്രകൾ പോകുമ്പോൾ ഒരുമിച്ച് പോകാൻ കഴിയുന്നിടത്തെല്ലാം ഞാനും അമ്മയും ഒരുമിച്ച് പോകാറുണ്ട്.
അമ്മ വീട്ടിലിരിക്കുമ്പോൾ ഒരു ഫോണെങ്ങാനും എടുത്തില്ലെങ്കിൽ എനിക്ക് ടെൻഷൻ വരും. എന്റെ വർക്ക് എനിക്ക് നന്നായി ചെയ്യാൻ പറ്റില്ല. അതുപോലെ അമ്മയ്ക്കും ഞാൻ എവിടെയാണ്, എന്നെ കിട്ടിയില്ലെങ്കിൽ ഒരു പ്രയാസം വരും. അത് കൊണ്ട് പോകാൻ പറ്റാവുന്ന സ്ഥലങ്ങളിൽ ഒരുമിച്ച് പോകാറുണ്ട് ചിന്ത പറഞ്ഞു.
വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനും ചിന്ത ഉത്തരം നൽകി. വിവാഹം സ്വാഭാവികമായുള്ള മനുഷ്യന്റെ യാത്രക്കിടയിൽ വിവാഹം സംഭവിക്കുമല്ലോ. തീർച്ചയായും വിവഹാം നടക്കും, ചിന്ത പറഞ്ഞു.












Click it and Unblock the Notifications