കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ വക സ്ത്രീകള്‍ക്ക് 2.20 ലക്ഷം വായ്പ; വ്യാപക പ്രചാരണം, സത്യാവസ്ഥ ഇതാണ്

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സ്ത്രീകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട് ഒരു സന്ദേശം സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലാകുകയാണ്. പ്രധാനമന്ത്രി നാരീ ശക്തി യോജന പ്രകാരം രാജ്യത്തെ സ്ത്രീകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2.20 ലക്ഷം രൂപ വായ്പ നല്‍കുന്നുണ്ടെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഈ സന്ദേശം സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായതോടെ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം.

1

'ലാൽ സാറിന്റെ മഹാമസ്‌കതയെ അഭിനന്ദിച്ചത് വളച്ചൊടിച്ചു, പണി എനിക്കിട്ടായി'; വ്യാജ വാർത്തയെ കുറിച്ച് സലാം ബാപ്പു'ലാൽ സാറിന്റെ മഹാമസ്‌കതയെ അഭിനന്ദിച്ചത് വളച്ചൊടിച്ചു, പണി എനിക്കിട്ടായി'; വ്യാജ വാർത്തയെ കുറിച്ച് സലാം ബാപ്പു

എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നാണ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട ചെക്ക് വിഭാഗം അറിയിക്കുന്നത്. സാമ്പത്തിക സഹായം ലഭിക്കുന്നതിന് ആളുകളോട് ഒരു സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനും വ്യാജ സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ഒരു സഹായവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

2

തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍

പ്രധാനമന്ത്രി നാരി ശക്തി യോജന പ്രകാരം എല്ലാ സ്ത്രീകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 2 ലക്ഷം 20,000 രൂപ നല്‍കുമെന്ന് ഇന്ത്യന്‍ ജോബ് യൂട്യൂബ് എന്ന ചാനലാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു പദ്ധതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നു.

3

7 കോടിയിലധികം വില വരുന്ന ആഢംബര കാറുകള്‍, 60 സെക്കന്റുകൊണ്ട് കടത്തി കള്ളന്മാര്‍; വീഡിയോ വൈറല്‍7 കോടിയിലധികം വില വരുന്ന ആഢംബര കാറുകള്‍, 60 സെക്കന്റുകൊണ്ട് കടത്തി കള്ളന്മാര്‍; വീഡിയോ വൈറല്‍

ഇത്തരം വൈറല്‍ സന്ദേശങ്ങളില്‍ നല്‍കുന്ന ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്ന് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കുന്നു. നിങ്ങള്‍ക്ക് സംശയാസ്പദമായ എന്തെങ്കിലും സന്ദേശം ലഭിച്ചാല്‍, അതിന്റെ ആധികാരികത അറിയാനും വാര്‍ത്ത യഥാര്‍ത്ഥമാണോ അതോ വ്യാജ വാര്‍ത്തയാണോ എന്ന് പരിശോധിക്കാന്‍ സാധിക്കുന്നതാണ്. അതിനായി https://factcheck.pib.gov.in എന്ന വിലാസത്തിലേക്ക് സന്ദേശം അയക്കാവുന്നതാണ്. കൂടാതെ +918799711259 എന്ന നമ്പറിലേക്ക് ഒരു വാട്‌സാപ്പ് സന്ദേശം അയക്കുകയും ചെയ്യാം.

English summary
Fact Check: 2.20 lakhs loan from central government to women of the country, Know the truth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X