Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാതാരം, ആദ്യ ശ്രമത്തിൽ തന്നെ ഐപിഎസ്, അതും സ്വയം പരിശ്രമത്തിലൂടെ..അറിയാം സിമല പ്രസാദിനെ

അലിഫ് (2017), നക്കാഷ് (2019) തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും സിമല വേഷമിട്ടിട്ടുണ്ട്

simala-1678363486.jpg

ദില്ലി: ചിലർ വർഷങ്ങൾ തന്നെ കുത്തിയിരുന്ന് പരിശ്രമിച്ചാൽ പോലും യുപിഎസ്സി സിവിൽ സർവ്വീസ് പരീക്ഷ വിജയിക്കണമെന്നില്ല. എന്നാൽ തന്റെ ആദ്യ ശ്രമത്തിൽ അതും യാതൊരു പരിശീലനത്തും പോകാതെ സിവിൽ സർവ്വീസ് വിജയിച്ച വ്യക്തിയാണ് ഐപിഎസ് ഓഫീസറായ സിമല പ്രസാദ്. മധ്യപ്രദേശിലാണ് അവർ പ്രവർത്തിക്കുന്നത്.

2010 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് സിമല. 1980 ഒക്ടോബറിൽ ഭോപ്പാലിൽ ജനിച്ച സിമ സെന്റ് ജോസഫ് കോ-എഡ് സ്‌കൂളിലാണ് പഠിച്ചത്.ബികോമിൽ ബിരുദമെടുത്തു. അതിനുശേഷം ഭോപ്പാലിലെ ബർകത്തുള്ള സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്ത ബിരുദവും.കോളേജ് പഠനം പൂർത്തിയാക്കിയ സിമല മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷന്റെ എംപി പിഎസ്‌സി പരീക്ഷ വിജയിച്ചു. തുടർന്ന് ഡിഎസ്പിയായി ജോലിയിൽ പ്രവേശിച്ചു. ഈ സമയത്താണ് സ്വയം യുപിഎസ്സിക്ക് വേണ്ടി പരിശീലിക്കുന്നത്. സ്വയം പരിശ്രമത്തിനൊടുവിൽ ആദ്യ ശ്രമത്തിൽ തന്നെ അവർ വിജയം കൈവരിച്ചു.

അലിഫ് (2017), നക്കാഷ് (2019) തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും സിമല വേഷമിട്ടിട്ടുണ്ട്. അലിഫിൽ ഷമ്മി എന്ന കഥാപാത്രമായും നക്കാഷിൽ പത്രപ്രവർത്തകയായിട്ടുമായിരുന്നു അവർ വേഷമിട്ടത്.

സിമലയുടെ പിതാവ് ഡോ. ഭഗീരഥ് പ്രസാദ് 1975 ബാച്ച് ഐഎഎസ് ഓഫീസറാണ്. രണ്ട് സർവകലാശാലകളുടെ വൈസ് ചാൻസലറായി പ്രവർത്തിച്ചിരുന്നു. 2014 മുതൽ 2019 വരെ മധ്യപ്രദേശിലെ ഭിന്ദിൽ നിന്നുള്ള ലോക്‌സഭാംഗമാണ്.സിമലയുടെ അമ്മ മെഹ്‌റുന്നിസ പർവേസ് അറിയപ്പെടുന്ന ഒരു എഴുത്തുകാരിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+