വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യം; കോംബാറ്റ് യൂണിറ്റിന്റെ കമാന്‍ഡറായി വനിത ഓഫീസര്‍
2019ല്‍ വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യമായി വനിത ഫ്‌ളൈറ്റ് കമാന്‍ഡര്‍ എന്ന നേട്ടം ഷാലിസ ധാമി സ്വന്തമാക്കിയിരുന്നു.

ദില്ലി: വ്യോമസേനയുടെ വെസ്‌റ്റേണ്‍ സെക്ടറിലെ ഫ്രണ്ട് ലൈന്‍ യൂണിറ്റിന്റെ കമാന്‍ഡറായി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ഷാലിസ ധാമിയെ തിരഞ്ഞെടുത്തു. വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത കോംബാറ്റ് യൂണിറ്റ് കമാന്‍ഡറാകുന്നത്.
മെഡിക്കല്‍ സ്ട്രീമിന് പുറമെ കമാന്‍ഡര്‍ റോളിലേക്ക് വനിത ഓഫീസര്‍മാരെ ഈ മാസം ആദ്യം സൈന്യം നിയോഗിച്ചിരുന്നു. ഈ ഓഫീസര്‍മാരില്‍ 50 ഓളം പേര്‍ ഫോര്‍വേര്‍ഡ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തന മേഖലകളിലെ യൂണിറ്റുകള്‍ക്ക് നേതൃത്വം നല്‍കും.
2800 മണിക്കൂറില്‍ അധികം പറക്കല്‍ സമയത്തിന്റെ അനുഭവമുള്ള ക്യാപ്റ്റനാണ് ഷാലിസ ധാമി. 2003ല്‍ ആണ് ഹെലികോപ്റ്റര്‍ പൈലറ്റായി ധാമി കമ്മിഷന്‍ ചെയ്തത്. ഫ്‌ളയിംഗ് ഇന്‍സ്ട്രക്ടര്‍ കൂടിയായ ധാമിയ വെസ്റ്റേണ്‍ സെക്ടറിലെ ഹെലികോപ്റ്ററിന്റെ യൂണിറ്റിന്റെ ഫ്‌ളൈറ്റ് കമാന്‍ഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ എന്ന് പറയുന്നത് കേണല്‍ പദവിക്ക് തുല്യമാണ്. രണ്ട് പ്രാവശ്യം എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫിന്റെ അഭിനന്ദനം നേടിയ ഈ ഉദ്യോഗസ്ഥ കൂടിയാണ് ധാമി. ഇപ്പോള്‍ ഫ്രണ്ട് ലൈന്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഓപ്പറേഷന്‍സ് ബ്രാഞ്ചിലാണ് സേവനമനുഷ്ഠിക്കുന്നത്.
2019ല്‍ വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യമായി വനിത ഫ്‌ളൈറ്റ് കമാന്‍ഡര്‍ എന്ന നേട്ടം ഷാലിസ ധാമി സ്വന്തമാക്കിയിരുന്നു. ഉത്തര്‍ പ്രദേശിലെ ഹിന്തോണ്‍ എയര്‍ബേസിലെ ചേതന്‍ ഹെലികോപ്റ്റര്‍ യൂണിറ്റിലാണ് നിയമിതയായത്. ഫ്‌ളൈയിംഗ് യൂണിറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയാണ് ഫ്‌ളൈറ്റ് കമാന്‍ഡര്‍ എന്ന് പറയുന്നത്.












Click it and Unblock the Notifications