കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോറിയില്‍ ഇന്ത്യ കറങ്ങാം, മാസം അടിപൊളി ശമ്പളവും; 50,000 വനിതകള്‍ക്ക് അവസരം തുറക്കുന്നു

യാത്ര ആഗ്രഹിക്കുന്ന വനിതകളെ സംബന്ധിച്ച് ഏറ്റവും വലിയ അവസരമാണിപ്പോള്‍ വഴി തുറന്നിരിക്കുന്നത്. വീട്ടമ്മമാര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

Google Oneindia Malayalam News
women

കോട്ടയം: യാത്രകളും ഡ്രൈവിംഗും ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നവരാണ് വനിതകള്‍ ഏറെയും. എന്നാല്‍ പല സാഹചര്യങ്ങള്‍ കൊണ്ടും അവര്‍ക്ക് അത് എത്തിപ്പിടിക്കാന്‍ കഴിയില്ല. എന്നാല്‍ ഉപ്പോഴിതാ അങ്ങനെ ഒരു ആഗ്രഹം മനസില്‍ വച്ചിരിക്കുന്ന സ്ത്രീകള്‍ പുതു അവസരം തുറക്കുകയാണ് സംസ്ഥാനത്തെ ലോറി ഉടമകള്‍. മികച്ച ഡ്രൈവിംഗും നിയമങ്ങള്‍ പാലിക്കാനും സാധിക്കുന്ന വനിത ഡ്രൈവര്‍മാര്‍ക്കാണ് അവസരം. സ്ത്രീകളില്‍ 100 ശതമാനം വിശ്വാസമര്‍പ്പിച്ച് കൊണ്ടാണ് സംസ്ഥാന ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇങ്ങനെ ഒരു അവസരം നല്‍കുന്നത്.

വനിതകളുടെ ഗുണങ്ങള്‍

വനിതകളുടെ ഗുണങ്ങള്‍

വനിതകളുടെ ഗുണങ്ങള്‍
വനിതകള്‍ക്കുള്ള ഒരുപാട് ഗുണങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് സംസ്ഥാനത്തെ ലോറി ഉടമകള്‍ ഇങ്ങനെ ഒറു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. വനിതകള്‍ എല്ലാ നിയമം പാലിക്കുമെന്നും ലഹരിക്ക് അടിമപ്പെടില്ലെന്നുമുള്ള കാര്യങ്ങളാണ് പ്രധാനമായും ലോറി ഉടമകള്‍ നോക്കിക്കാണുന്നത്.

പത്ത് ലക്ഷത്തോളം വാഹനങ്ങള്‍

പത്ത് ലക്ഷത്തോളം വാഹനങ്ങള്‍

സംഘടനയുടെ കീഴില്‍ രാജ്യത്ത് പത്ത് ലക്ഷത്തോളം വാഹനങ്ങളാണുള്ളത്. കേരളത്തില്‍ മാത്രം എട്ട് ലക്ഷത്തോളം വരും. സംസ്ഥാനത്തെ ഒന്നര ലക്ഷത്തോളം ചരക്കു വാഹനങ്ങളിലായി 50000 ഡ്രൈവര്‍മാരുടെ ഒഴിവുകളാണുള്ളത്. കൂടാതെ 25,000 ചെറിയ വാഹനങ്ങളില്‍ സ്ഥിരം തൊഴിലാളികളില്ല.

ആദ്യം 100 പേര്‍

ആദ്യം 100 പേര്‍

ഒരു വാഹനത്തില്‍ രണ്ട് ഡ്രൈവര്‍മാരും ഒരു സഹായിയും ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും. ഇവരില്‍ ആദ്യം നൂറ് പേരെ കണ്ടെത്തി പരിശീലിപ്പിക്കാനാണ് ലോറി ഉടമകളുടെ തീരുമാനം. ഇങ്ങനെ 50,000ലേക്ക് എത്തിക്കാനാണ് നീക്കം. രണ്ട് വര്‍ഷം കൊണ്ട് ഏകദേശം 10,000 പേരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യമാണ് ലോറി ഉടമകള്‍ കാണുന്നത്.

മികച്ച ശമ്പളം

മികച്ച ശമ്പളം

മികച്ച ശമ്പളാണ് വനിത ജീവനക്കാര്‍ക്കായി ഉടമകള്‍ വാഗ്ദാനം ചെയ്യുന്നത്. അത് കൂടുതല്‍ വനിതകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. ഹെവി ലൈസന്‍സ് എടുക്കാന്‍ എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് വേണ്ടത്. അതുകൊണ്ട് തന്നെ കൂടുതല്‍ വീട്ടമ്മമാര്‍ക്ക് ഈ അവസരം വിനിയോഗിക്കാന്‍ സാധിച്ചേക്കും. യാത്രയും തൊഴിലും ഇഷ്ടപ്പെടുന്ന വനിതകള്‍ക്ക് ഇത് വലിയ അവസരമാണ് സൃഷ്ടിക്കുന്നത്.

രാജ്യമാകെ വ്യാപിപ്പിക്കും

രാജ്യമാകെ വ്യാപിപ്പിക്കും

ഈ പദ്ധതി ഭാവിയില്‍ വിജയം കണ്ടാല്‍ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് തീരുമാനം. ഈ ജോലിക്കായി താപര്യമുള്ളവര്‍ ബന്ധപ്പെടാനുള്ള വിവരങ്ങളും ലോറി ഉടമകള്‍ നല്‍കിയിട്ടുണ്ട്. താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് ലോറി ഓണേഴ്‌സ് അസോസിയേഷന്‍ മാങ്കിലേറ്റ് ബില്‍ഡിംഗ്, 101 ജംഗ്ഷന്‍, ഏറ്റുമാനൂര്‍ കോട്ടയം എന്ന വിലാസത്തില്‍ ബന്ധപ്പെടാന്‍ സാധിക്കും. ഫോണ്‍: 9946301002 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി.

ഒരുപാട് പേര്‍ക്ക് നേട്ടം

ഒരുപാട് പേര്‍ക്ക് നേട്ടം

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകളുടെ നിറം മാറുന്നു..ഇനി പുതിയ നിറംകെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകളുടെ നിറം മാറുന്നു..ഇനി പുതിയ നിറം

ഈ പദ്ധതി ഒരുപാട് പേര്‍ക്ക് നേട്ടാമകുമെന്ന കാര്യത്തില്‍ സംശയമില്ല. മോട്ടോര്‍ വാഹന വകുപ്പുകളില്‍ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ നല്‍കുമെന്ന് ലോട്ടറി ഉടമകള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരെയും കാണും. സംഘടയുടെ കോട്ടയം ജില്ലാ ഘടകമാണ് ആദ്യം പദ്ധതി നടപ്പാക്കുകയെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു.

സംഘടനകള്‍

സംഘടനകള്‍

കോടികളുടെ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണവര്‍; വില കുറയും... പക്ഷേ 4 കാര്യങ്ങള്‍ മാറിയാല്‍ മാത്രംകോടികളുടെ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണവര്‍; വില കുറയും... പക്ഷേ 4 കാര്യങ്ങള്‍ മാറിയാല്‍ മാത്രം

ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനകളായ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ( എ ഐ എം ടി സി ), സൗത്ത് ഇന്ത്യന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ എന്നിവയുടെ കേരള ഘടകമാണ് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍. ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് സംഘടനയുടെ തീരുമാനം.

English summary
Happy News For Women: Kerala Lorry owners set to hire 50,000 women drivers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X