അന്താരാഷ്ട്ര വനിതാ ദിനം: ചരിത്രം അറിഞ്ഞ് ആഘോഷിക്കാം, ആശംസിക്കാം അന്താരാഷ്ട്ര വനിതാദിനം
തളിച്ചിടേണ്ടവർ അല്ല സ്ത്രീകൾ എന്ന് അവർ തെളിയിച്ചു കഴിഞ്ഞു. ഓരോ സ്ത്രീയും തങ്ങളുടെ കഴിവ് തിരിച്ചറിഞ്ഞിരിക്കുന്നു.

ഈ വരുന്ന മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാദിനമാണ്. ലോകത്തെ സ്ത്രീകളെക്കുറിച്ച് നമ്മൾ ചിന്തിക്കുന്ന ദിവസം കൂടിയാണ്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ ദിവസം നമ്മൾ ആചരിക്കുന്നതെന്ന് നമുക്കറിയാം.
1975ൽ ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി അംഗീകരിച്ചതോടെയാണ് വനിതാദിനം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ഇതിന് മുന്നേ തന്നെ വനിതാ ദിനമായി മാർച്ച് എട്ട് ആചരിച്ച് വന്നിരുന്നു. ഐക്യരാഷ്ട്ര സഭയുടെ അംഗീകരിച്ചതോടെ ഈാ ദിനത്തിന് ഏറെ ശ്രദ്ധകിട്ടി തുടങ്ങി.
മുന്നിലെ പ്രതിസന്ധികൾ മറികടന്നുകൊണ്ടാണ് ഓരോ സ്ത്രീയും ജീവിത്തിൽ മുന്നേറുന്നു. നാല് ചുവരിനുള്ളിൽ സ്ത്രീകൾ ഇരുന്നിരുന്ന കാലമൊക്കെ കടന്നുപോയിരിക്കുന്നു. ഇന്ന് മർമ്മപ്രധാന മേഖലയുടെ അമരത്ത് പോലും സ്ത്രീകളാണ്. തളിച്ചിടേണ്ടവർ അല്ല സ്ത്രീകൾ എന്ന് അവർ തെളിയിച്ചു കഴിഞ്ഞു. ഓരോ സ്ത്രീയും തങ്ങളുടെ കഴിവ് തിരിച്ചറിഞ്ഞിരിക്കുന്നു. അവർ തങ്ങളുടെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിലാണ്.. തങ്ങളുടെ വിജയത്തിലേക്കുള്ള യാത്രയിൽ ലോകത്തെ സ്ത്രീകളെ നമുക്ക് ആശംസിക്കാം..
ഓരോ സ്ത്രീയും കടന്നുവന്ന വഴികളും അതിജീവിച്ച പ്രയാസങ്ങളും ഓർത്തുകൊണ്ട്, ഹൃദയത്തിൽ നിന്നും ആശംസിക്കാം വനിതാദിനം
അമ്മയായും പെങ്ങളായും ഭാര്യയായും, സുഹൃത്തായും കൂടെ നിന്ന് ജീവിതത്തിന്റെ ഓരോ വഴികളും താണ്ടുകയും ചെയ്യുന്ന സ്ത്രീകൾക്ക് ആശംസകൾ..
സ്ത്രീയോളം കരുത്തവൾ മറ്റാരാണ്.. പെൺശക്തിക്ക് സല്യൂട്ട്...
സ്ത്രീകൾക്ക് ഔദാര്യമായി ഒന്നും ചെയ്യേണ്ടടതില്ല, അവരുടെ അവകാശങ്ങൾ നിങ്ങൾ അടിച്ചമർത്താതിരിക്കുക.
സ്ത്രീ സ്വതന്ത്ര്യയാണ്, അവളുടെ സ്വാതന്ത്ര്യം നിങ്ങൾ ഹനിക്കാതിരിക്കുക, ഹൃദയത്തിൽ നിന്ന് ആശംസിക്കാം...
സ്ത്രീകളെ കുറിച്ച് പ്രശസ്തർ പറഞ്ഞ വാക്കുകൾ..
"ഞാനൊരു പക്ഷിയല്ല; ഒരു വലയ്ക്കും എന്നെ കെണിയിലാക്കാൻ അധികാരമില്ല. ഞാനൊരു സ്വതന്ത്ര മനുഷ്യനാണ്. സ്വന്തമായി ഇച്ഛാശക്തിയുള്ളവർ " ഷാർലറ്റ് ബ്രോണ്ടെ
"സ്ത്രീകളെ ശക്തരാക്കുന്നതല്ല ഫെമിനിസം. സ്ത്രീകൾ ഈ ലോകത്ത് മറ്റാരേക്കാൾ ശക്തരാണ്. ലോകം ആ ശക്തിയെ വീക്ഷിക്കുന്ന രീതി മാറ്റുകയാണ് വേണ്ടത് : -ജി.ഡി. ആൻഡേഴ്സൺ
"ഒരു സ്ത്രീക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം അവളുടെ യഥാർത്ഥ സാധ്യതകളെക്കുറിച്ച് അവൾക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് " - അഡ്രിയൻ റിച്ച്
"ഒരു സ്ത്രീയായതിൽ ഞാൻ നന്ദിയുള്ളവനാണ്. അതിനായി ഞാനെന്തെങ്കിലും ഭാഗ്യം ചെയ്തിരിക്കണം." - മായ ആഞ്ചലോ












Click it and Unblock the Notifications