500 ഓളം പുഷ് അപ്പ്സ്, 20000 ചുവട് നടത്തം; ബീന കണ്ണന് അറുപതുകളിലും ചെറുപ്പം; ഇതാണോ ആ ആരോഗ്യരഹസ്യം!
ആരാണ് ആരോഗ്യം ഉള്ള ഫിറ്റായ ശരീരം കൊതിക്കാത്തത്. ചുളിവില്ലാത്ത മുഖവും ഊർജ്ജസ്വലതയുമൊക്കെ എല്ലാവരും ആഗ്രഹിക്കുന്നത് തന്നെയാണ്. എന്നാൽ ജോലിക്കിടയിൽ പലപ്പോഴും ഇതിനൊന്നും നമുക്ക് സമയം കിട്ടാറേ ഇല്ല. എന്നാൽ ഏത് തിരക്കിനിടയിലും തന്റെ ആരോഗ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന ആളാണ് ബീന കണ്ണൻ. ശീമാട്ടി എന്ന ബ്രാന്റിനെ നയിക്കുന്ന കരുത്ത്.
ബിസിനസ്സ് രംഗത്ത് കഴിവ് തെളിയിച്ച വ്യക്തിയാണ് ബീന കണ്ണൻ. ശീമാട്ടിയിലൂടെ വിജയം കൈപ്പിടിയിൽ ഒതുക്കിയ വനിത. എന്നാൽ, തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഫിറ്റ്നസ്സിലും ആരോഗ്യത്തലുമൊക്കെ അതീവ ശ്രദ്ധ ബീന കണ്ണൻ കൊടുക്കാറുണ്ട്.

64ാം വയസ്സിലും ചുറുചുറുക്കോടെ, ഒട്ടും ക്ഷീണമില്ലാതെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യാനുള്ള ആരോഗ്യം ബീന കണ്ണന് ഉണ്ട്. ഫിറ്റ്നസ്സിൽ കൊടുക്കുന്ന ശ്രദ്ധ തന്നെയാണ് ഒരുപരിധി വരെ ബീന കണ്ണന് ഇതിന് സഹായകമാകുന്നത്
തിരക്ക് പിടിച്ച ജീവിതത്തിനിടയിലും അച്ഛൻ പഠിപ്പിച്ച ചില കുട്ടിക്കാല ശീലങ്ങൾ ബീന കണ്ണൻ ഇപ്പോഴും പിന്തുടരുന്നുണ്ട്. ഒറ്റയടിക്ക് അഞ്ഞുറോളം പുഷ് അപ്പ്സ്, 20000 ചുവടുകളോളമുള്ള നടപ്പ്, ഓട്ടം, കളരി പോലെയുള്ള ആയോധന കലകളിലെ ചുവടുകൾ എന്നിവയൊക്കെ ബീന കണ്ണൻ ചെയ്യാറുണ്ട്, എന്നാണ് മനോരമ ഓൺലൈൻ. കോം റിപ്പോർട്ട് ചെയ്യുന്നത്.
പതിവായി ഡാൻസ് ചെയ്തിരുന്ന വ്യക്തിയായിരുന്നു ബീന കണ്ണൻ. ജിമ്മിൽ വെയ്റ്റ് പരിശീലനം ഉൾപ്പെടെ മുടക്കിയിരുന്നില്ല. ഇപ്പോൾ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ബീയിങ് കൈറ്റിക് എന്ന പുതിയാരു ആശയം കൂടി ബീന കണ്ണൻ അവതരിപ്പിക്കുകയാണ്.
ജിമ്മിൽ പോയും കടുത്ത ഡയറ്റിംഗിന് ഇറങ്ങിയുമുള്ള ആരോഗ്യ സംരക്ഷണമല്ല ബീയിങ് കൈനെറ്റിക് പറയുന്നത്. ജിമ്മുകളിലേത് പോലെ ഫിറ്റ്നസ് ഉപകരണങ്ങളും ഇല്ല. ചലനങ്ങളെ അടിസ്ഥാനമാക്കിയ വ്യായാമ ശീലങ്ങളുടെ നാടൻ സിലബസാണ് ഇതെന്നാണ് ബീന കണ്ണൻ പറയുന്നതെന്ന് മനോരമ ഓൺലൈൻ. കോം റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 8ന് ലോക വനിതാദിനത്തിൽ കൊച്ചിയിലാണ് ആരംഭം












Click it and Unblock the Notifications