അന്ന് അബ്ദുൾ കലാമിനോട് ആ ചോദ്യം ചോദിച്ചു; ഇന്ന് പൈലറ്റ്...അഭിമാനമായി മലയാളി പെൺകുട്ടി
നിങ്ങള്‍ പിറന്നത് ചിറകുകളോടെയാണ്, അതിനാല്‍ത്തന്നെ നിലത്തിഴയാതെ ആ ചിറകുകള് ഉപയോഗിച്ച് പറന്നുയരാന്‍ പഠിക്കുക, മഹനായ എപിജെ അബ്ദുൾ കലാം പറഞ്ഞുവെച്ച വാക്കുകൾ, ഒരു ജനതയെ സ്വപ്നം കാണാനും അത് നേടാനും പഠിപ്പിച്ച മനുഷ്യൻ.
ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം മറിച്ച് നിങ്ങളെ ഉറങ്ങാന്‍ സമ്മതിക്കാത്തതാണ് എന്ന് പറഞ്ഞ് ആവേശം നിറച്ച മനുഷ്യൻ . ഒരിക്കൽ എറണാകുളം ജില്ലയിൽ നിന്നുള്ള ഒരു പെൺകുട്ടി ഒരു ചോദ്യം ചോദിച്ചു...നാട്ടിന്‍പുറത്തെ പെണ്‍കുട്ടിക്ക് പൈലറ്റാവാന്‍ എന്തുചെയ്യണം?
സ്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ ആയിരുന്നു എപിജെ അബ്ദുള്‍ കലാമിനോട് കീര്‍ത്തന എന്ന പെണ്‍കുട്ടി ഈ ചോദ്യം ചോദിച്ചത്. സ്വപ്നം പിന്തുടരാനായിരുന്നു അന്ന് കലാം കീര്‍ത്തനയോട് സ്നേഹത്തോടെ പറഞ്ഞ്. ഇന്ന് ആ പെണ്‍കുട്ടി തന്റെ സ്വപ്നം സ്വന്തമാക്കിയിരിക്കുകയാണ്... ഇന്ത്യന്‍ എയര്‍ഫോഴ്സിലെ പൈലറ്റാണ് ഇന്ന് ഈ പെണ്‍കുട്ടി.. ഫ്ളൈയിംഗ് ഓഫീസര്‍..

എന്റെ മനസ്സില്‍ പൈലറ്റ് ആകണമെങ്കില്‍ അതിനുള്ള ഏക മാര്‍ഗം കൊമേഷ്യല്‍ പൈലറ്റ് ആവുക എന്നതായിരുന്നു. പക്ഷേ, പിന്നീട് സാര്‍ പറഞ്ഞപ്പോഴാണ് ഡിഫന്‍സില്‍ ഇത്രേം അവസരങ്ങള്‍ ഉള്ളതായിട്ടും അതില്‍ തന്നെ ബെസ്റ്റ് ട്രെയിനിംഗിലൂടെ നമുക്കൊരു പൈലറ്റ് ആവാം എന്നുള്ള കാര്യം അറിയാന്‍ കഴിഞ്ഞത്..കീർത്തന ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു..

പൈലറ്റ് ആവുക എന്നത് മാത്രാമായിരുന്നു കീര്‍ത്തനയുടെ മനസ്സില്‍ അതുകൊണ്ടാണ് പ്ലസ്ടുവിന് ശേഷം കീര്‍ത്തന ബിടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തിരഞ്ഞെടടുത്തത്. കോഴ്സ് പൂര്‍ത്തിയായ ഉടനെ എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന് ടെസ്റ്റ് എഴുതി. ഒന്നര വര്‍ഷത്തെ പരിശീലനം. ഡിസംബര്‍ 17 ന് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി...എല്ലാത്തിനും കൂടെ നിന്നത് കുടുംബം....

അമ്മയ്ക്ക് പൈലറ്റ് ആകണമെന്ന് പറഞ്ഞപ്പോഴെ പേടിയായിരുന്നു. എയര്‍ഫോഴ്സില്‍ കൂടി പോകണം എന്നു പറഞ്ഞപ്പോല്‍ അത് ഒന്നുകൂടി കൂടി..പിന്നീട് ഞാന്‍ പറഞ്ഞ് മനസ്സിലാക്കിയപ്പോള്‍ പിന്നെ അത് അമ്മയുടെ കൂടി സ്വപ്നമായി. ഇനി ഒരു വര്‍ഷത്തെ തുടര്‍പരിശീലനം കൂടിയുണ്ട്. അതുകഴിഞ്ഞാല്‍ കീര്‍ത്തനയ്ക്ക് ഉയരെ പറക്കാം..

ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായിരുന്ന പ്രതിഭ. അവസാനശ്വാസംവരെ തന്റെ കര്‍മ മണ്ഡലത്തില്‍ സജീവമായിരുന്ന വ്യക്തിത്വം. അദ്ദേഹത്തിന്റെ തൊണ്ണൂറ്റിയൊന്നാം ജന്മവാര്‍ഷികദിനമാണ് ഒക്ടോബര്‍ പതിനഞ്ച്. ഇന്ത്യാമഹാരാജ്യം എക്കാലത്തേക്കുമായി സുവര്‍ണലിപികളാല്‍ കൊത്തിയിട്ട ആ പേരിനുപിറകിലെ അധ്വാനം എന്നത് കലാം പറയുന്നതുപോലെ സ്വപ്നവും കഠിനാധ്വാനവും തന്നെയായിരുന്നു. സ്വപ്നത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കലാം ഇനിയുള്ള തലമുറയ്ക്കായി പറഞ്ഞുവെച്ച വാചകങ്ങള്‍ വായിക്കാം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications