തെരുവിൽ ഭിക്ഷ യാചിച്ച് ജീവിച്ചു; 81ാം വയസ്സിൽ ഓൺലൈൻ ഇംഗ്ലീഷ് ടീച്ചർ, മെർലിൻ മുത്തശ്ശി സൂപ്പറാണേ...
ജീവിതം മാറിമാറിയാൻ കണ്ണടച്ച് തുറക്കുന്ന സമയം മതി. എല്ലാം നഷ്ടപ്പെട്ടു എന്ന അവസ്ഥയിൽ നിൽക്കുമ്പോഴായിരിക്കും പ്രതീക്ഷയുടെ ഒരു കൈ നീളുന്നത്. അത്തരത്തിൽ ഒരു സംഭവം ആണ് ഇനി പറയാൻ പോകുന്നത്.
ചെന്നൈയിലെ തെരുവിൽ ഭിക്ഷ യാചിച്ച് നടന്ന 81കാരിയായ മെർലിൻ എന്ന അമ്മൂമ്മയുടെ ജീവിതമാണ് മാറിമറിഞ്ഞത്. പ്രണയിച്ച ആളുടെ കൂടെ ജീവിക്കാൻ വേണ്ടിയാണ് മ്യാന്മാർകാരിയായ മെർലിൻ ഇന്ത്യയിലെത്തിയത്.

പഴയ ബർമ്മയിലെ റാംഗൂൺ സ്വദേശിയായ മെർലിൻ കണക്കും ഇംഗ്ലീഷും പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു. പിന്നീട് ഇന്ത്യക്കാരൻ ആയ ഒരാളുമായി പ്രണയത്തിലായി. വിവാഹം കഴിഞ്ഞ് ഇന്ത്യയിലെത്തി. എന്നാൽ ഭർത്താവും ബന്ധുക്കളും മരണപ്പെട്ടപ്പോൾ മെർലിൻ തനിച്ചായി.
ആരുമില്ലാതെ തനിച്ചായപ്പോൾ വിശപ്പടക്കാൻ ഭിക്ഷ എടുക്കേണ്ട അവസ്ഥയിലെത്തി. അങ്ങനെയാണ് ചെന്നൈയിലേക്ക് എത്തുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ മുഹമ്മദ് ആഷിക്കിന്റെ വീഡിയോയിലൂടെയാണ് ഈ മുത്തശ്ശി വൈറൽ ആയത്.
മെർലിന്റെ കഥയറിഞ്ഞപ്പോൾ താൻ എന്തെങ്കിലും സഹായം ചെയ്യണോ എന്ന് ചോദിച്ചു. മാറ്റിയുടക്കാൻ വസ്ത്രം വേണമെന്നായിരുന്നു മുത്തശ്ശി പറഞ്ഞത്. അദ്ദേഹം സാരി വാങ്ങിനൽകി. എന്നാൽ അധ്യാപികയായ മെർലിൻ ഇങ്ങനെ ഭക്ഷ ചോദിച്ച് കഴിയേണ്ടതlല്ല എന്ന് മുഹമ്മദിന് തോന്നി.
വളരെ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന മെർലിന് വേണ്ടി ഇംഗ്ലീഷിന്റെ അടിസ്ഥാനപാഠങ്ങൾ പങ്കുവയ്ക്കുന്ന ഒരു പേജ് ആരംഭിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഇനി ഭിക്ഷ എടുക്കരുതെന്നും തനിക്ക് വേണ്ടി ഇംഗ്ലീഷ് പാഠങ്ങൾ പകർന്നുകൊടുക്കുന്ന വീഡിയോ ചെയ്തു തരണമെന്നും അതിന് പ്രതിഫലം നൽകാമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു. മെർലിനും തയ്യാറായി. അങ്ങനെയായിരുന്ന ഇംഗ്ലീഷ് വിത്ത് മെർലിൻ എന്ന ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചത്,
ഇനി ഭിക്ഷയെടുക്കേണ്ടെന്നും തനിക്ക് വേണ്ടി ഇംഗ്ലീഷ് പാഠങ്ങൾ പകർന്നുകൊടുക്കുന്ന വിഡിയോ ചെയ്തു തരണമെന്നും അതിന് പ്രതിഫലം നൽകാമെന്നും പറഞ്ഞതോടെ മെർലിനും റെഡി. മുത്തശ്ശി വൃദ്ധമന്ദിരത്തിലേക്ക് മാറി. മൂന്ന് വീഡിയോകളാണ് പേജിൽ ഇതുവരെ അപ്‌ലോഡ് ചെയ്തത്. .രണ്ട് ദിവസം കൊണ്ട് നാലര ലക്ഷത്തിനടുത്ത് ഫോളേവേഴ്സാണ് മെർലിന്റെ പേജിന് ആയത്.
ഒരു സംഭാഷണം ആരംഭിക്കാനായി ഉപയോഗിക്കാവുന്ന ഇംഗ്ലീഷ് വാചകങ്ങൾ ഏതൊക്കെയാണ് എന്നതാണ് ആദ്യത്തെ വീഡിയോ. രണ്ടാമത്തേത് നിത്യ ജീവിതത്തിൽ പൊതുവേ ഉപയോഗിക്കാവുന്ന വാചകങ്ങളെക്കുറിച്ചാണ്












Click it and Unblock the Notifications