ജോലി ഉപേക്ഷിച്ച് ഊബർ ഓടിക്കുന്ന ബിടെക്കുകാരി; തീരുമാനം തെറ്റിയില്ല, മാസം ദീപ്ത നേടുന്ന വരുമാനം കണ്ടോ
ജീവിതം ജീവിക്കുക എന്നത് സിസാരമായ കാര്യമല്ല, പൊരുതി തന്നെ ജീവിക്കണം. അങ്ങനെ ജീവിതത്തോട് പൊരുതി ജീവിക്കുന്ന ഒരു യുവതിയെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ പെൺകുട്ടയുടെ കഥ വൈറൽ ആവുന്നത്.മെയ് 1 ന് പരം കല്യാൺ സിംഗ് എന്ന ഫേസ്ബുക്ക് ഉപയോക്താവ് ആണ് ദീപ്ത ഘോഷ് എന്ന പെൺകുട്ടിയെക്കുറിച്ചുള്ള പോസ്റ്റ് പങ്കിട്ടത്.
ന്യൂ ഗാരിയ ഏരിയയിൽ നിന്ന് ലേക് മാളിലേക്ക് പോകുന്നതിനായി അദ്ദേഹം ഒരു ക്യാബ് ബുക്ക് ചെയ്തിരുന്നു. അദ്ദേഹത്തിന് ഒരു കോൾ വന്നു അതൊരു യുവതിയുടെ ശബ്ദമായിരുന്നു. വളരെ മാന്യമായി അവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ആ കോൾ ക്യാബ് ഡ്രൈവർ ആയ ദീപ്തിയുടേതായിരുന്നു. ബിടെക്കുകാരിയായ ഡ്രൈവർ.

"ഇന്നലെ ന്യൂ ഗാരിയ ഏരിയയിൽ നിന്ന് ലേക് മാളിലേക്ക് പോകുന്നതിനായി ഒരു ആപ്പ് ക്യാബ് ബുക്ക് ചെയ്തു. ഒരു വനിതാ ഡ്രൈവറിൽ നിന്ന് കോൾ ലഭിച്ചു. അത് സാധാരണ കേൾക്കുന്നപോലുള്ള ചോദ്യങ്ങളായിരുന്നില്ല... പിക്ക് അപ്പ് ലൊക്കേഷനെ കുറിച്ച് അവൾ മാന്യമായ സ്വരത്തിൽ ചോദിച്ചു," സിംഗ് എഴുതി. ദീപ്ത ഘോഷ്, അവളുടെ യുബർ പ്രൊഫൈലിൽ എഴുതിയിരിക്കുന്നതുപോലെ, ബിടെക് ബിരുദധാരിയാണ്. "അവൾ ബി ടെക് (ഇലക്ട്രിക്കൽ) ചെയ്തിട്ടുണ്ട്. അവൾ 6 വർഷം വിവിധ കമ്പനികളിൽ ജോലി ചെയ്തു," സിംഗ് എഴുതി. പോസ്റ്റിന് 6.2k ലൈക്കുകൾ ലഭിച്ചു.
2020 ൽ, ആണ് കുടുംബത്തെ ഒറ്റക്കാക്കി ദീപ്തയുടെ അച്ഛൻ മരണപ്പെടുന്നത്. "അവളെയും അമ്മയെയും ഒരു അനുജത്തിയെയും തനിച്ചാക്കി അവളുടെ അച്ഛൻ 2020-ൽ മരിച്ചു. തനിക്ക് ചേർന്ന ജോലികളും അവൾ കണ്ടെത്തി, എന്നാൽ കൊൽക്കത്തയിൽ നിന്ന് മാറേണ്ടി വന്നു. അമ്മയെയും ചേച്ചിയെയും തനിച്ചാക്കി അത് ചെയ്യാൻ അവൾ ആഗ്രഹിച്ചില്ല, ." അദ്ദേഹം എഴുതി.
"ഡ്രൈവ് ചെയ്യാൻ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ അവൾ ധീരമായ തീരുമാനമെടുത്തു. 2021 മുതൽ ഒരു ആൾട്ടോ വാങ്ങി യൂബറിനായി ഡ്രൈവിംഗ് ആരംഭിച്ചു. ഇപ്പോൾ ഈ തൊഴിലിൽ അവൾ സന്തുഷ്ടയാണ്. ഏകദേശം 6-7 മണിക്കൂർ ഡ്രൈവ് ചെയ്യുന്നതിൽ നിന്നും അവൾ പ്രതിമാസം 40000 രൂപയോളം സമ്പാദിക്കുന്നു.
ആഴ്ചയിൽ 6 ദിവസം ആണ് ഓടുന്നത്," ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ജോലിയിൽ സംതൃപ്തയായതിനാൽ മറ്റ് കമ്പനികളിൽ ജോലി ചെയ്യാൻ ഘോഷ് ആഗ്രഹിക്കുന്നില്ലെന്ന് സിംഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. "ഇല്ല, മറ്റൊരു കമ്പനിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല, കാരണം അവൾ സ്വന്തം ബോസ് ആയതിനാൽ സന്തുഷ്ടയാണ്, കൂടാതെ ലോഗ് ഓഫ് ചെയ്തുകൊണ്ട് ഡ്യൂട്ടിയിൽ നിന്ന് പോകാം."












Click it and Unblock the Notifications