തെന്നിന്ത്യയിലെ സൂപ്പർതാരം മാത്രമല്ല നയൻതാര; എന്തൊക്കെ ബിസിനസ്സുകൾ ഉണ്ടെന്നോ!
തെന്നിന്ത്യൻ സിനിമയിൽ താരമൂല്യത്തിൽ മുന്നിൽ നിൽക്കുന്ന താരമാണ് നയൻതാര. കോടികളാണ് താരത്തിന്റെ പ്രതിഫലം. റിപ്പോർട്ടുകൾ അനുസരിച്ച് 200 കോടി രൂപയാണ് നയൻതാരയുടെ ആകെ ആസ്തി എന്നാണ് ലഭിക്കുന്ന വിവരം. സിനിമയിൽ നിന്ന് മാത്രമല്ല താരം കോടികൾ കൊയ്യുന്നത്.
ബിസിനസ്സിലും താരം തിളങ്ങുകയാണ്. ബിസിനസ്സ് ലോകത്തെ ശക്തരായ വനിതകളിൽ ഒരാളായി കഴിഞ്ഞ വർഷം ബിസിനസ് ടുഡേ മാഗസിൻ തിരഞ്ഞെടുത്തവരിൽ ഒരാളാണ് നയൻതാര. ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവനൊപ്പമാണ് ബിസിനസ്സിലേക്ക് നയൻസ് കടന്നത്. വിഘ്നേശുമായി പ്രണയത്തിലായിരിക്കുമ്പോഴാണ് 2021 റൗഡി പിക്ചേഴ്സ് എന്ന നിർമാണ കമ്പനിയിലൂടെ കൂഴങ്കൽ എന്ന സിനിമ നിർമ്മിച്ച് ശ്രദ്ധനേടിയത്.

അതേവർശഷം തന്നെ സിനിമയ്ക്ക് പുറത്തുള്ള ബിസിനസ്സിലേക്കും നയൻതാര കടന്നു. പ്രമുഖ ഡർമ്മറ്റോളജിസ്റ്റ് ഡോ. റെനിത രാജനോടൊപ്പം ചേർന്ന് ' ദ ലിപ്ബാം കമ്പനി' തുടങ്ങി. ചെന്നൈ ആസ്ഥാനമായി ചായ് വൈലെ എന്ന സംരഭത്തിലും നയൻതാര നിക്ഷേപം നടത്തിയിട്ടുണ്ട്.
ഡെയ്സി മോർഗൻ എന്ന സംരഭകയോടൊപ്പം ചേർന്ന് സ്കിൻകെയർ ബ്രാൻഡ് നയൻതാര ആരംഭിച്ചു. നയൻ എന്ന പേര് കൂട്ടിച്ചേർത്ത് 9സ്കിൻ എന്ന പേരിലാണ് പ്രീമിയം ക്വാളിറ്റി സ്കിൻ കെയർ പ്രൊഡക്ട് ബ്രാന്റ് ആരംഭിച്ചത്. ബൂസ്റ്റർ ഓയിൽ, ആന്റി ഏജിംഗ് സെറം, ഗ്ലോ സെറം, നൈറ്റ് ക്രീം, ഡേ ക്രീം എന്നിവയാണ് 9 സ്കിൻ ഇതുവരെ പുറത്തിറക്കിയ ഉൽപ്പന്നങ്ങൾ.
ഡോ. ഗോമതിയുമായി സഹകരിച്ച് ഫെമി9 എന്ന പേരിൽ സാനിറ്ററി നാപ്കിൻ ബ്രാന്റും കഴിഞ്ഞ വർഷം ആരംഭിച്ചു. എക്കോ ഫ്രണ്ടിലി ആയ നാപ്കിൻ ആണ്. ഒരു വർഷത്തിനുള്ളിൽ തന്നെ ഇരു ബ്രാന്റുകളും മികച്ച പ്രതികരണം നേടി. ഇത് കൂടാതെ പരമ്പാരഗത ഭക്ഷ്യ ധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ദി ഡിവൈൻ ഫുഡ്സ് എന്ന സംരഭത്തിലും നയൻതാര നിക്ഷേപിച്ചിട്ടുണ്ട്.
കേരളം ആസ്ഥാനമായ കെ എൽ എം ആക്സിവ ഫിൻവെസ്റ്റ് പണമിടപാട് സ്ഥാപനത്തിന്റെ ബ്രാന്റ് അംബാസിഡറായി കഴിഞ്ഞ ദിവസം നയൻതാരയെ കമ്പനി പ്രഖ്യാപിച്ചു. ഇതിന് പുറമെ സ്ലൈസ് എന്ന മാംഗോ ജ്യൂസ് കമ്പനിയുടെ ബ്രാന്റ് അംബാസിഡർ കൂടിയാണ് നയൻതാര.
ബിസിനസ്സിൽ ഇനിയും പുതിയ ചുവടുകൾ വെയ്ക്കാനുള്ള ഒരുക്കത്തിലാണ് നയൻതാര.












Click it and Unblock the Notifications