നിഷ ജഗ്തിയാനി; 78000 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ, കോടീശ്വരനായ ജഗ്തിയാനിയുടെ മകൾ
നിഷ ജഗ്തിയാനി, ദുബായ് ആസ്ഥാനമാക്കിയുള്ള റീട്ടെയിലിംഗ് ഭീമനായ ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ഡയരക്ടർ, അംബാനിയോടും ടാറ്റയോടും മത്സരിച്ച് പൊരുതി നിൽക്കാൻ കഴിവുള്ള വനിത. പ്രമുഖ റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി കൂട്ടായ്മായ ലാൻഡ്മാർക്ക് ഗ്രൂപ്പ് 20 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ 2300 സ്റ്റോറുകളാണ് ലാൻഡ് മാർക്കിനുള്ളത്.
ലാൻഡ്മാർക്ക് ഗ്രൂപ്പ് വസ്ത്രങ്ങൾ , പാദരക്ഷകൾ, ഉപഭോക്തൃ ഇലക്ട്രോണിക്സ്, കോസ്മെറ്റിക്സ് ആന്റ് ബ്യൂട്ടി ഉൽപ്പന്നങ്ങൾ തുടങ്ങിയവ വിൽക്കുന്നു. ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ മേഖലകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

9.5 ബില്യൺ യു എസ് ഡോളർ അതായത് 78000 കോടിയിലധികം രൂപയാണ് ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ വരുമാനം. ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ബ്രാൻഡായ ലൈഫ്സ്റ്റൈലിനെ നയിക്കുന്നത് നിഷ ജഗ്തിയാനിയാണ്. മറ്റൊരു രാജ്യത്തേക്ക് കുടിയേറിയ ഏറ്റവും ധനികരായ ഇന്ത്യക്കാരിൽ ഒരാളായ മിക്കി ജഗ്തിയാനിയുടെ മൂന്ന് മക്കളിൽ ഒരാളാണ് നിഷ.
ഫോബ്സ് റിപ്പോർട്ട് അനുസരിച്ച് മിഡിൽ ഈസ്റ്റേൺ റീട്ടെയിലിലെ അറിയപ്പെടുന്ന വ്യക്തിത്വമാണ് മിക്കി ജഗ്തിയാനി. 2023 മേയ് മാസത്തിലാണ് അദ്ദേഹം മരിച്ചത്. ദുബായിൽ സ്ഥിതി ചെയ്യുന്ന ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ശക്തിയായിരുന്നു അദ്ദേഹം. ജഗ്തിയാനിയുടെ മൂന്ന് മക്കൾ അദ്ദേഹത്തിന്റെ പാരമ്പര്യം നിലനിർത്തിക്കൊണ്ട് തന്നെ മുന്നോട്ടുപോകുന്നു. നിഷ ജഗ്തിയാനി ലാൻഡ്മാർക്ക് ഗ്രൂപ്പിലെ ബോർഡിലെ പ്രധാന അംഗമാണ്.
നിഷ ജഗ്തിയാനി:
കോടിക്കണക്കിന് ആസ്തികളുടെ അവകാശി. മിക്കി ജഗ്തിയാനിയുടെ മൂന്നാമത്തെ മകൾ. മിക്കി ജഗ്തിയാമി ടാക്സി ഡ്രൈവറായും ഹോട്ടൽലലെ ജീവനക്കാരനുമൊക്കെയായി കഠിനാദ്ധ്വാനത്തിലൂടെയാണ് ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തത്. 1973 ൽ മിക്കി ബഹ്റൈനിലെ ഒരു ബേബി പ്രൊഡക്റ്റ് ഷോപ്പ് ഏറ്റെടുക്കുകയും ആ ബിസിനസ്സ് വിപുലീകരിച്ച് ഓരോ നേട്ടങ്ങൾ സ്വന്തമാക്കി. വരും വർഷങ്ങളിൽ ഗ്രൂപ്പിനെ ഒരു റീട്ടെയിൽ ഭീമനായി വികസിപ്പിച്ചെടുത്തു,
നിഷ ലണ്ടനിലെ കിംഗ്സ് കേളേജിലാണ് പഠിച്ചത്. ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് നിഷ ലീഡർഷിപ്പ് പ്രോഗ്രാമും ചെയ്തു. ദുബായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആൻഡ് ഇന്നൊവേഷന്റെ ബോർഡ് അംഗവുമാണ് നിഷ. നിഷുടെ അമ്മ രേണുക ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ സി ഇ ഒ ആണ്. നിഷയുടെ സഹോദരങ്ങളായ ആരതിയും രാഹുലും ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ പ്രധാന സ്ഥാനങ്ങളിലാണ്.












Click it and Unblock the Notifications