നഴ്സിംഗ് ജോലി വേണ്ടെന്ന് വെച്ച് അഖില ബസ്സിന്റെ വളയം പിടിച്ചു; വളവുകൾ നിറഞ്ഞ റൂട്ട് വരുതിയിലുമാക്കി..
നാല് ചുവരുകൾക്കുള്ളിൽ ജീവിതം ജീവിച്ച് തീർക്കേണ്ടവർ അല്ല സ്ത്രീകളെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് സ്ത്രീകളുടെ കൈമുദ്ര പതിയാത്ത മേഖലകൾ കുറവാണ്. എല്ലാ മേഖലകളിലും സ്ത്രീകൾ അവരുടെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. പൊതുവേ എല്ലാവരും പറയുന്ന കാര്യമാണ് സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അറിയില്ല എന്ന്.
ആ പറച്ചലൊക്കെ വെറും പറച്ചൽ മാത്രമാണെന്ന് സ്ത്രീകൾ തെളിയിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങൾ മാത്രമല്ല ബസ്സുൾപ്പെടെ ഓടിക്കുന്ന സത്രീകൾ ഇപ്പോൾ ഉണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വനിത ബസ് ഡ്രൈവറെയാണ് പരിചയപ്പെടുത്തുന്നത്.

ആലക്കോട് മലയോരത്തെ വളവുകൾ നിറഞ്ഞ വഴയിലൂടെയാണ് ഒരു ടെൻഷനും കൂടെയാണ് വോയേജർ ട്രാവൽസ് ബസ്സോടിച്ച് അഖില സൗബിൻ പോകുന്നത്. മൂരിക്കടവ് - ആലക്കോട് - തളിപ്പറമ്പ് -കണ്ണൂർ റൂട്ടിൽ ഓടുന്ന ബസ്സാണ് വോയേജർ ട്രാവൽസ്.
ബസ്സിൽ ആദ്യമായി കയറുന്ന ആളുകൾക്ക് ഡ്രൈവിംഗ് സീറ്റിൽ അഖിലയെ കാണുമ്പോൾ അമ്പരപ്പ് തോന്നും എന്നാൽ ബസ്സിലെ സ്ഥിരം യാത്രക്കാർക്ക് ഒരു ആശങ്കയും ഇല്ല. അവർക്ക് ഉറപ്പാണ് അഖിലയുടെ കയ്യിൽ ഈ വളയം സുരക്ഷിതമാണെന്ന്. കാർത്തികപുരം സ്വദേശിനിയാണ് അഖില സൗബിൻ എന്ന 32 വയസ്സുകാരി. മലയോരത്തെ ആദ്യ വനിതാ ബസ് ഡ്രൈവർ എന്ന നേട്ടം ഈ യുവതിക്ക് സ്വന്തം.
നേരത്തെ നേഴ്സായിരുന്നു അഖില. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗബിൻ ആണ് അഖിലയുടെ ഭർത്താവ്. അടുത്ത കാലത്താണ് ഇവർ ബസ് വാങ്ങിയത്. നേരത്തെ ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് അറിയാവുന്ന അഖില ബസ് ഓടിക്കാനുള്ള ലക്ഷ്യത്തോടെ ആണ് ഹെവി ലൈസൻസ് എടുത്തത്. എല്ലാത്തിനും സപ്പോർട്ട് ഭർത്താവാണ്. അഖിലയ്ക്ക് ധൈര്യമായി സൗബിനും ബസ്സിലുണ്ട്.












Click it and Unblock the Notifications