Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലിത്തീറ്റയും സ്ട്രോബറിയും ഡ്രാ​ഗൺ ഫ്രൂട്ടും; ഈ സ്ത്രീകളുടെ തലവര തന്നെ മാറി

ജീവിതത്തിൽ പരിശ്രമിച്ചാൽ വിജയം നേടാമെന്ന് തെളിയിച്ച എത്രയോ മനുഷ്യന്മാർ ഉണ്ട്. പൊതുവേ സ്ത്രീകൾക്ക് മുഖ്യധാരയിലേക്ക് എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കരിയർ കെട്ടിപ്പടുക്കുമ്പോഴും കുടുംബത്തിന്റെ ഉത്തരവാദിത്തവും നിർവഹിക്കേണ്ടി വരും.

എങ്കിലും നാല് ചുവരുകൾക്കുള്ളിൽ ജീവിച്ച് തീർക്കാനുള്ളതല്ല തങ്ങളുടെ ജീവിതം എന്ന് സ്ത്രീകൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇനി പറയാൻ പോകുന്നത് അധ്വാനത്തിലൂടെയും കൂട്ടായ്മയിലൂടെയും വിജയം സ്വന്തമാക്കിയ കുറച്ച് സ്ത്രീകളെ കുറിച്ചാണ്.

strawberry

സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ മുന്നിലൊന്നും അല്ലെങ്കിലും ജീവിതത്തിൽ മുന്നേറാനുള്ള വഴി കണ്ടുപിടിച്ചവരാണ് ​ഗുജറാത്തിലെ ​ഗ്രാമത്തിലെ ഈ സ്ത്രീകൾ. കച്ചിലെ അബ്ദാസ താലൂക്കിൽ നിന്ന് കുറച്ച് ദൂരമുള്ള ബാലാപൂർ ഗ്രാമത്തിൽ 10 സ്ത്രീകൾ ഒരു സംഘം രൂപീകരിച്ച് കാലിത്തീറ്റ ഉണ്ടാക്കുന്ന ഒരു ബിസിനസ്സ് ആരംഭിച്ചു.

ഈ സ്ത്രീകൾ കൂടുതലും മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. വ്യവസായം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ 1000 ചാക്ക് കാലിത്തീറ്റ വിറ്റഴിച്ച് ഏഴ് ലക്ഷം രൂപയുടെ വിറ്റുവരവാണ് സ്വാശ്രയസംഘം നേടിയത്.

വരണ്ടുണങ്ങിയ കച്ച് ജില്ല എല്ലാ വർഷവും നേരിടുന്ന പച്ചപ്പുല്ലിന്റെ ദൗർലഭ്യം കണക്കിലെടുത്താണ് സ്ത്രീകളെ ഈ ആശയം നടപ്പിലാക്കിയത്. മാത്രമല്ല, കന്നുകാലികളുടെ എണ്ണം മനുഷ്യരെക്കാൾ കൂടുതലുള്ള ജില്ലയാണ് കച്ച്.

"സംസ്ഥാന സർക്കാരിന്റെ മിഷൻ മംഗളം പദ്ധതിയിൽ നിന്ന് ഞങ്ങൾക്ക് കുറച്ച് ഫണ്ട് ലഭിച്ചിട്ടുണ്ട്. ഒരു സ്വകാര്യ കമ്പനിയുടെ CSR സംരംഭത്തിന് കീഴിൽ ഞങ്ങൾക്ക് പരിശീലനവും ഒരു ക്രഷറും മിശ്രിത യന്ത്രവും ലഭിച്ചു.

വിവിധതരം ധാന്യങ്ങൾ സംഭരിക്കാനും മികച്ച കാലിത്തീറ്റ തയ്യാറാക്കുന്ന വിധത്തിൽ കലർത്താനും ഞങ്ങൾ പൂർണ്ണ പരിശീലനം നേടിയിട്ടുണ്ട്. നിലവിൽ പ്രതിമാസം 400 ബാഗുകൾ വിൽക്കുന്നുണ്ടെന്നും ഒരു എസ്എച്ച്ജി അംഗമായ കുൽസും ഹിൻഗോർജ പറഞ്ഞു,

അതുപോലെ, ജാംനഗറിലെ ഒരു കൂട്ടം വനിതാ കർഷകർ ഡ്രാഗൺ ഫ്രൂട്ടും സ്ട്രോബറിയും കൃഷി ചെയ്ത് വിജയം ഉണ്ടാക്കിത്തുടങ്ങി. എന്തിനധികം, അവർ വിവിധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കി ലാഭം സമ്പാദിച്ചുകൊണ്ട് ഈ പഴങ്ങൾക്ക് മൂല്യം കൂട്ടുന്നു. കലവാഡ് താലൂക്കിലെ ആനന്ദ്പാർ ഗ്രാമത്തിലെ പത്ത് സ്ത്രീകൾ 2020-ൽ ഒരു എസ്എച്ച്ജി രൂപീകരിച്ച് ഹോർട്ടികൾച്ചർ വകുപ്പിൽ നിന്ന് പരിശീലനം നേടി.

സംഘത്തിന് ഒരു ലക്ഷം രൂപ വായ്പയും ലഭിച്ചു. സ്ത്രീകൾക്ക് കൃഷിയെക്കുറിച്ച് എല്ലാം അറിയാമായിരുന്നു, പക്ഷേ അവരുടെ പരിശീലനത്തിന് ശേഷം അവർ ഡ്രാഗൺ ഫ്രൂട്ട്, സ്ട്രോബെറി എന്നിവ കൃഷി ചെയ്യാൻ തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+