ലോകത്തിലെ ഏറ്റവും ബ്രില്യന്റ് വിദ്യാര്‍ത്ഥി; അഭിമാന നേട്ടവുമായി ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വിദ്യാര്‍ത്ഥി
76 രാജ്യങ്ങളില്‍ നിന്നുള്ള 15,300 വിദ്യാര്‍ത്ഥികളില്‍ നിന്നാണ് സമേധ സക്‌സേന നേട്ടം കൈവരിച്ചത്. നിരവധി പരീക്ഷകളാണ് ബ്രില്യന്റ് ടെസ്റ്റിനായി ഉണ്ടായിരുന്നത്.

ന്യൂയോര്‍ക്ക് സിറ്റി: ലോകത്തിലെ ഏറ്റവും ബ്രില്യന്റ് ആയ വിദ്യാര്‍ത്ഥികളില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വിദ്യാര്‍ത്ഥി സമേധ സക്‌സേന. വെറും ഒമ്പത് വയസ് മാത്രം പ്രായമുള്ള സമേധ സക്‌സേനയെ അമേരിക്ക ആസ്ഥാനമായുള്ള ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് ആണ് സമേധ സക്‌സേനയെ ലോകത്തിലെ ഏറ്റവും ബ്രില്യന്റ് ആയ വിദ്യാര്‍ത്ഥികളില്‍ ഒരാളായി തെരഞ്ഞെടുത്തത്.
ന്യൂയോര്‍ക്ക് സിറ്റിയിലെ ബാറ്ററി പാര്‍ക്ക് സിറ്റി സ്‌കൂളിലെ 4 -ാം ക്ലാസ് വിദ്യാര്‍ത്ഥിയായ സമേധ സക്‌സേനയെ ഉയര്‍ന്ന ഗ്രേഡ്-ലെവല്‍ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തിയത്. 76 രാജ്യങ്ങളില്‍ നിന്നുള്ള 15,300 വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് സമേധ സക്‌സേന 2021-22 ലെ പരീക്ഷ എഴുതിയതെന്ന് സര്‍വകലാശാലയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
പങ്കെടുത്ത മൊത്തം കുട്ടികളില്‍ 27 ശതമാനത്തില്‍ താഴെ മാത്രമാണ് അവരുടെ സ്‌കോറുകള്‍ക്ക് അനുസൃതമോ ഉയര്‍ന്നതോ ആയ നേട്ടം സ്വന്തമാക്കിയത്. എസ് എ ടി, എ സി ടി, സ്‌കൂള്‍, കോളെജ് എബിലിറ്റി ടെസ്റ്റ് എന്നിവയില്‍ സമേധ സക്‌സേന മികച്ച പ്രകടനമാണ് നടത്തിയത്.

2022-ല്‍ തന്റെ എട്ടാം വയസ്സില്‍ പ്രോഗ്രാമിലേക്ക് യോഗ്യത നേടിയ ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാള്‍ എന്ന നേട്ടവും സമേധ സക്‌സേന സ്വന്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ പഠനത്തോടുള്ള അഭിനിവേശത്തിനുള്ള സല്യൂട്ട് ആണ് ഈ അംഗീകാരം എന്ന് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ആമി ഷെല്‍ട്ടണ്‍ പറഞ്ഞു.
അവര്‍ അവരുടെ സ്വപ്നങ്ങള്‍ നേടാനും സമൂഹത്തിന് പ്രയോജനം ചെയ്യാനും അവരുടെ കഴിവുകള്‍ ഉപയോഗിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മറ്റൊരു ഇന്ത്യന്‍-അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ നടാഷ പെരിയനായഗത്തെ സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലോകത്തിലെ ഏറ്റവും ബ്രില്യന്റ് ആയ വിദ്യാര്‍ത്ഥിയായി ആദരിച്ചു.
ന്യൂജേഴ്സിയിലെ ഫ്‌ലോറന്‍സ് എം ഗൗഡിനീര്‍ മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന നടാഷ 2021-ല്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പരീക്ഷയ്ക്ക് ശ്രമിച്ചിരുന്നു. ന്യൂദല്‍ഹിയില്‍ നിന്നുള്ള ഒമ്പത് വയസുകാരനായ ആര്യവീര്‍ കൊച്ചാറും മിടുക്കരായ വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ ഇടംപിടിച്ചു. രഘുബീര്‍ സിംഗ് ജൂനിയര്‍ മോഡേണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആര്യവീര്‍












Click it and Unblock the Notifications