ഫുട്ബോളിനെ ജീവിതത്തോട് ചേർത്ത പെൺകുട്ടി; രാജ്യത്തെ ആദ്യ വനിതാ ഫുട്‌ബോൾ വീഡിയോ അനലിസ്റ്റായി അഞ്ജിത
ഫുട്‌ബോളിനോടുള്ള പ്രണയം ശ്വാസത്തിൽ അലിഞ്ഞുചേർന്ന പെൺകുട്ടി എന്ന് വിശേഷിപ്പിച്ചാൽ 23കാരിയായ അഞ്ജിതയുടെ കാര്യത്തിൽ അത് അതിശയോക്തി ആവില്ല. ചെറുപ്പം തൊട്ട് അഞ്ജിതയ്ക്ക് ഫുട്‌ബോളിനോട് അത്രമാത്രം ഇഷ്ടമാണ്. ആ ഇഷ്ടത്തിലൂടെ സഞ്ചരിച്ച് അഞ്ജിത ഇന്ന് രാജ്യത്തെ ആദ്യ വനിതാ ഫുട്‌ബോൾ വീഡിയോ അനലിസ്റ്റ് എന്ന നേട്ടത്തിൽ എത്തിനിൽക്കുകയാണ്. കാസർഗോഡ് ജില്ലയിലെ ബങ്കളം എന്ന കൊച്ച് ഗ്രാമത്തിൽ നിന്നാണ് ഈ വലിയ നേട്ടത്തിലേക്ക് കാൽപന്ത് കളിയിലൂടെ അഞ്ജിത എത്തിയിരിക്കുന്നത്.
ഗോകുലം കേരള എഫ് സി വനിതാ ടീമിന്റെ വീഡിയോ അനലിസ്റ്റായാണ് അഞ്ജിത കരാർ ഒപ്പ് വെച്ചിരിക്കുന്നത്. ഇപ്പോൾ ഫുട്ബോളിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും പുതിയ ദൗത്യത്തെക്കുറിച്ചും ഭാവി പദ്ധതിയെക്കുറിച്ചുമൊക്കെ വൺഇന്ത്യ മലയാളത്തോട് മനസ്സ് തുറക്കുകയാണ് അഞ്ജിത.

വളരെ ചെറുപ്പത്തിൽ തന്നെ തനിക്ക് ഫുട്ബോൾ കളി ഇഷ്ടമായിരുന്നുവെന്നാണ് അഞ്ജിത പറയുന്നത്. അഞ്ജിതയുടെ അച്ഛൻ എം മണിയും ഫുട്‌ബോൾ കളിക്കാരനായിരുന്നു. ചെറുപ്പത്തിൽ അച്ഛൻ ഫുട്ബോൾ കളി കാണാൻ കൊണ്ടുപോകുമായിരുന്നുവെന്ന് അഞ്ജിത പറഞ്ഞു.
'മുമ്പ് ഇവിടെ ബങ്കളം ഫുട്ബോൾ കളി ഉണ്ടാകുമ്പോൾ അച്ഛൻ കൊണ്ടുപോകും. അപ്പോഴെ ഫുട്ബോൾ ഇഷ്ടമായിരുന്നു, പക്ഷേ ആ സമയത്ത് കളിക്കാൻ അറിയില്ലായിരുന്നുവെന്നും ഓർമകൾ പങ്കുവെച്ച് കൊണ്ട് അഞ്ജിത പറയുന്നു.
സ്‌കൂൾ പഠനകാലത്ത് തന്നെ അഞ്ജിത ഫുട്‌ബോളിനെ ജീവിതത്തിന്റെ ഭാഗമാക്കി. ബങ്കളം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലായിരുന്നു അഞ്ജിത പഠിച്ചത്. എട്ടാം ക്ലാസിൽ എത്തിയപ്പോൾ തന്നെ ഫുട്‌ബോൾ ടീമിൽ ചേർന്നു. പിന്നീടങ്ങോട്ട് ഫുട്ബോളിലെ പുതിയ പാഠങ്ങൾ ഓരോന്നായി പഠിച്ചുതുടങ്ങി.

കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയപ്പോഴാണ് കുറച്ച് കൂടി ഫുട്ബോളിനെക്കുറിച്ച് അറിയാനും ഇതിൽ തന്ന നിൽക്കണമെന്ന ആഗ്രഹം വന്നതെന്ന് അഞ്ജിത പറയുന്നു. അവിടെത്തെ കോച്ച് ഷെരീഫ് ഖാൻ വളരെ പിന്തുണനൽകിയിരുന്നെന്നും ഫുട്ബോളിനെക്കുറിച്ച് എന്ത് സംശയമുണ്ടെങ്കിലും അദ്ദേഹം പറഞ്ഞുതന്നിരുന്നു.
ഫുട് ബോൾ കളിക്കുന്നുണ്ടെങ്കിലും ആദ്യമൊന്നും ഫുട്ബോളിനെക്കുറിച്ച് വിശദമായി അറിയില്ലായിരുന്നു. അവിടെ നിന്ന് കുറെ ടെക്ക്നിക്കുകൾ പഠിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ മെൻസിന്റെ അനലിസ്റ്റായ ആനന്ദ് വർദ്ധന്റെ ഗൈഡൻസും ലഭിച്ചിരുന്നുവെന്ന് അഞ്ജിത പറഞ്ഞു. കേരള ജൂനിയർ, സീനയർ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയ്ക്ക് വേണ്ടിയും താരം കളിച്ചു. ബെംഗളൂരു ബ്രേവ്‌സ്, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ നൈറ്റ്സ് ടീമുകൾക്ക് വേണ്ടിയും അഞ്ജിത കളിച്ചു.
ഫുട്ബോളിൽ തന്നെ നിൽക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഫുട്ബോൾ വീഡിയോ അനലിസ്റ്റ് എന്ന കോഴ്സിലേക്ക് എത്തിയത് . ഫുട്ബോൾ മേഖലയിൽ തന്നെ പല കോഴ്സുകളും നോക്കിയിരുന്നെന്നും കുറച്ച് കൂടി മികച്ചതായി ഈ കോഴ്സ് ചെയ്യാൻ പറ്റുമെന്ന്, ഇന്ത്യയിൽ സ്ത്രീകളാരും ഈ മേഖലിയിൽ ഇല്ലല്ലോ എന്നും അഞ്ജിത പറയുന്നു. പ്രൊഫഷണൽ ഫുട്ബോൾ സ്കൗട്ടിംഗ് അസോസിയേഷനിൽ ( പി എഫ് എസ് എ) കോഴസാണ് പൂർത്തിയാക്കിയത്.
ഫുട്ബോൾ വീഡിയോ അനലിസ്റ്റ്:
പുറത്ത് മറ്റ് രാജ്യങ്ങളിലൊക്കെ ഫുട്ബോൾ വീഡിയോ അനലിസ്റ്റ് ഉണ്ട്. ഇന്ത്യയിൽ പുരുഷ വീഡിയോ അനലിസ്റ്റ് ഉണ്ടെങ്കിലും സ്ത്രീകളിൽ ആരുമില്ല. ഒന്നാമത്തെ കാര്യം എന്ന് പറഞ്ഞാൽ പലപ്പോഴും വിവാഹം കഴിഞ്ഞാൽ ഉള്ളിൽ താല്പര്യം ഉണ്ടെങ്കിൽ പോലും ഫുട്ബോൾ കളിക്കാൻ പറ്റാറില്ല. പക്ഷേ ഇത്തരത്തിൽ കുറെ അവസരങ്ങൾ കൂടിയുണ്ട്. കുറെ കോഴ്സുകളുണ്ട്. പക്ഷേ അത് ആരും തിരിച്ചറിയുന്നില്ല. ഇപ്പോഴും ഈ കോഴ്സ് എന്താണെന്ന് ആളുകൾ ചോദിക്കുന്നുണ്ട്.
ഒരു ഫുട്ബോൾ പ്ലേയർ ആയത് കൊണ്ട് കുറച്ച് കൂടി ഗുണം ചെയ്യും. കളി കാണണം, വീഡിയോ എടുക്കണം. ട്രെയിനിംഗിന് വേണമെങ്കിൽ ട്രെയിനിംഗ് വീഡിയോ എടുക്കണം. മാച്ച് വീഡിയോ എടുക്കണം. നമ്മുടെ ടീമിന്റെ സ്ട്രങ്ത് എന്താണ് വീക്ക്നസ് എന്താണ്, കീ പ്ലേയ്ഴ്, കോച്ച് ഉദ്ദേശിച്ച രീതിയിൽ തന്നെയാണോ ടീം കളിച്ചത്, അതിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണോ തുടങ്ങിയ കാര്യങ്ങളൊക്കെ നോക്കണം. എതിർ ടീമിന്റെ രീതിയും കളിയുമൊക്കെ നോക്കും. അവരുടെ വീക്ക്നസ്സ് എങ്ങനെ നമ്മൾ ഉപയോഗിക്കണം എന്ന് നോക്കും.
ഈ മേഖലയിൽ തന്നെ തുടരാനാണ് തന്റെ താലപര്യം എന്ന് അഞ്ജിത പറയുന്നു. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യവാരമോ ജോലിയിൽ അഞ്ജിത ടീമിനൊപ്പം ചേരും. റൊണാൾഡോ ആണ് ഇഷ്ടതാരം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications