റിലയന്‍സിലെ ഏറ്റവും ലാഭമേറിയ കമ്പനിയുടെ ഉടമ, മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ ശമ്പളം ഇത്ര
മുകേഷ് അംബാനിയുടെ ഏക മകള്‍ ഇഷ അംബാനി കഴിഞ്ഞ ദിവസങ്ങളിലായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. നടി ആലിയ ഭട്ടിന്റെ കമ്പനിയുമായി കൈകോര്‍ത്ത ഇഷയുടെ റിയലന്‍സ് ട്രെന്‍ഡ്‌സ് അതിലെ ഓഹരികളില്‍ 51 ശതമാനം സ്വന്തമാക്കിയിരുന്നു. നേരത്തെ റിലയന്‍സിന്റെ കമ്പനി ബോര്‍ഡിലെ ഡയറക്ടര്‍മാരായി ഇഷയെയും, മറ്റ് രണ്ട് മക്കളായ ആനന്ദിനെയും,ആകാശിനെയും മുകേഷ് അംബാനി നിയമിച്ചിരുന്നു.
ഇതോടെ ഏറ്റവും ചര്‍ച്ചയായിരിക്കുന്നത് ഇഷയുടെ ആസ്തിയെ കുറിച്ചും, മാസ വരുമാനത്തെയും കുറിച്ചാണ്. റിലയന്‍സ് ബോര്‍ഡിലെ ഏറ്റവും ലാഭകരമായ കമ്പനി നടത്തുന്ന ഇഷയുടെ വരുമാനം ഒന്ന് പരിശോധിക്കാം.

ഇഷയുടെ മാസ ശമ്പളം
ഇഷാ അംബാനിയുടെ മാസ ശമ്പളം 35 ലക്ഷം രൂപയാണ്. ഇതിനൊപ്പം ഓഹരികളില്‍ നിന്നുള്ള ലാഭവും ലഭിക്കും. വാര്‍ഷിക ശമ്പളമായി 4.2 കോടിയാണ് ഇഷയ്ക്ക് ലഭിക്കുകയെന്ന് ജിക്യു ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 100 മില്യണിന്റെ ആസ്തി ഇഷയ്ക്കുണ്ടെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അടുത്തിടെ ആകാശ്, ആനന്ദ്, ഇഷ് എന്നിവരുടെ ശമ്പളം വര്‍ധിപ്പിച്ചിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ബോര്‍ഡില്‍ അംഗമായതോടെ ശമ്പളത്തിന് പുറമേ നിരവധി ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. നിത അംബാനിക്ക് സിറ്റിംഗ് ഫീസായി 6 ലക്ഷം രൂപയും, കമ്മീഷനായി രണ്ട് കോടിയും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റിലയന്‍സ് റീട്ടെയിലിന്റെ വളര്‍ച്ച
ഇഷ അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ ഏറ്റവും ലാഭമുണ്ടാക്കുന്ന കമ്പനിയാണ്. അമേരിക്കന്‍ ക്ലോത്തിംഗ് റീട്ടെയിലറായ ഗ്യാപ്പുമായി പുതിയൊരു കരാറും റിലയന്‍സ് റീട്ടെയിലുണ്ടാക്കിയിരുന്നു.
രാജ്യത്ത് നൂറ് സ്റ്റോറുകള്‍ റിലയന്‍സും ഗ്യാപ്പും ചേര്‍ന്ന് ആരംഭിക്കും. ആലിയ ഭട്ടിന്റെ എഡ് എ മമ്മയുമായി സഹകരിക്കാന്‍ ഇഷയുടെ കമ്പനി തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ഓഹരികള്‍ വാങ്ങിയത്.
ആഡംബര ജീവിതം
ഇഷയുടേത് വളരെ ആഡംബരമായ ജീവിതമാണ്. ഫാഷനില്‍ വലിയ സെന്‍സ് ഇഷയ്ക്കുണ്ട്. ഡിസൈനര്‍ വസ്ത്രങ്ങളും, വിലയേറിയ ആഭരണങ്ങളും ഇഷ വിവിധ പരിപാടികളിലായി ധരിക്കാറുണ്ട്. ആഡംബര ഹാന്‍ഡ്ബാഗുകളുടെയും വാച്ചുകളുടെയും വലിയ ശേഖരം ഇഷയ്ക്കുണ്ട്.
ചെലവേറിയ വിവാഹം
2018 ഡിസംബറിലായിരുന്നു ഇഷയുടെ വിവാഹം. പിരാമല്‍ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ആനന്ദ് പിരാമലിനെയാണ് ഇഷ വിവാഹം ചെയ്തത്. ബോളിവുഡിലെ വമ്പന്‍ താരങ്ങള്‍ എല്ലാം ഇതില്‍ പങ്കെടുത്തിരുന്നു. 700 കോടിയാണ് മുകേഷ് അംബാനി മകളുടെ വിവാഹത്തിനായി ചെലവിട്ടത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിലൊന്നായിരുന്നു ഇത്.












Click it and Unblock the Notifications