Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രയേൽ സൈന്യത്തിലുമുണ്ട് ഇന്ത്യയുടെ പെൺകരുത്ത് ; ഇവരെ അറിയാം

ഇസ്രയേൽ- ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഒരാഴ്ച്ച പിന്നിടുമ്പോൾ ഇസ്രായേൽ സൈന്യത്തിൽ ഇന്ത്യൻ വംശജരായ രണ്ട് ഇന്ത്യൻ വനിതകൾ സേവനമനുഷ്ഠിക്കുന്നുവെന്ന കൗതുകകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഇന്ത്യക്കാരായ ജിവാഭായ് മുളിയാസിയയുടെ മകൾ റിയയും സാവ്ദാസ്ഭായ് മുളിയാസിയയുടെ മകൾ നിഷയും ഇസ്രയേലി പട്ടാളത്തിനു വേണ്ടി ആയുധമെടുത്തവരാണെന്ന് ദേശ് ​ഗുജറാത്ത് എന്ന മാധ്യമം എന്ന റിപ്പോർട്ട് ചെയ്യുന്നു. ​ഗുജറാത്തിലെ ജുനഗഡിലെ കോതാടി ഗ്രാമമാണ് ഇവരുടെ നാട്. റിപ്പോർട്ടുകൾ അനുസരിച്ച് വർഷങ്ങൾക്കു മുൻപാണ് ജിവാഭായ് മുളിയാസിയയും സവ്ദാസ്ഭായ് മുളിയാസിയയും ​ഗുജറാത്തിൽ നിന്ന് ഇസ്രായേലിലേക്ക് ചേക്കേറിയത്. ഇപ്പോൾ ഇവർ ഇസ്രായേൽ പൗരന്മാരാണ്.

israelindians

ഇസ്രായേലിലെ പൗരന്മാരിൽ ഭൂരിഭാ​ഗം പേരും സൈനിക സേവനം അനുഷ്ഠിക്കണമെന്നത് ആ രാജ്യത്തെ നിയമമാണ്. പുരുഷന്മാർക്ക് രണ്ടര വർഷവും സ്ത്രീകൾക്കും രണ്ട് വർഷവും ആണ് ഈ നിബന്ധനാ കാലാവധി. 18 വയസുമുതൽ സൈനിക സേവനം തുടങ്ങണം. നിയമമനുസരിച്ച് ജിവാഭായ് മുളിയാസിയയുടെയും സാവ്ദാസ്ഭായ് മുളിയാസിയയുടെയും പെൺമക്കളെയും ഇസ്രായേലിൽ സേവനമനുഷ്ഠിക്കാനായി വിട്ടു.

തന്റെ മകൾ കഴിഞ്ഞ 2 വർഷമായി ലെബനൻ, സിറിയ, ജോർദാൻ, ഈജിപ്ത് എന്നിവയുടെ അതിർത്തി പ്രദേശങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണെന്ന് ജിവാഭായ് മുളിയാസിയ പറഞ്ഞതായി ദേശ് ​ഗുജറാത്ത് എന്ന മാധ്യമം എന്ന റിപ്പോർട്ട് ചെയ്യുന്നു. ​ 2021 കാലത്തിൽ ഗാസയിൽ ഹമാസ് ആക്രമിക്കുന്ന ഗുഷ് ഡെനിൽ ആണ് മകൾ ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ഇപ്പോൾ ഈ ​ഗുജറാത്തി വംശജരായ രണ്ടു പേരും യുദ്ധത്തിൽ പങ്കെടുക്കുന്നില്ലെന്നാണ് അറിവ്.

1200 പേർ മാത്രം താമസിയ്ക്കുന്ന കോതാടി ​ഗ്രാമത്തിൽ നിന്ന് 1989-ലും 1996-ലും ആയാണ് രണ്ടു കുടുംബങ്ങളും കുടിയേറിയത്. പിന്നീട് ഇവരുടെ കുടുംബങ്ങൾ ഇസ്രായേൽ പൗരത്വം സ്വീകരിച്ചു. ഇരുവരുടെ മക്കളും ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിച്ചു.

കഴിഞ്ഞ 30-35 വർഷമായി കോതാടി ഗ്രാമത്തിൽ നിന്നും ഒരു പറ്റമാളുകൾ ഇവർ പറയുന്നു. ഇസ്രായേലിൽ താമസിക്കുമ്പോൾ അവർക്ക് കൂടുതലേ‍ സുരക്ഷിതത്വം തോന്നുന്നുവെന്നാണ് സാവ്ദാസ്ഭായ് മുളിയാസി പ്രതികരിച്ചത്.

നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഭാര്യ അഞ്ജലിബെനും ടെൽ അവീവിലെ ജീവാഭായിയുടെ വസതി സന്ദർശിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം ഇസ്രായേൽ- ഹമാസ് യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 3,300 കവിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+