മോൻസ് ജോസഫിന്റെ മകൾ മരീന മോൻസ് രാഷ്ട്രീയത്തിലേക്ക്; വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമാകും
കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എയുടെ മകൾ മരീന മോൻസ് സജീവ രാഷ്ട്രീയത്തിലേക്ക്. കെ എസ് സി സംസ്ഥാന സെക്രട്ടറിയേറ്റിൽ മരീന അംഗമായി. കടതുരുത്തി മണ്ഡലത്തിൽ നിന്ന് കോട്ടയത്തേക്ക് നടന്ന പദയാത്ര റബ്ബർ ലോംഗ് മാർച്ചിൽ മോൻസിനൊപ്പം മുഴുവൻ സമയവും മരീന പങ്കെടുത്തിരുന്നു.
വെള്ളിാഴ്ച കോട്ടയത്ത് നടന്ന കെ എസ് സി സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് മരീന മോൻസിന്റെ പൊതുരംഗത്തേക്ക് ഉള്ള വരവിന്റെ പ്രഖ്യാപനം നടന്നത്. പ്രതിനിധി സമ്മേളനത്തിൽ കെ എസ് സി യുടെ സംസ്ഥാന പ്രസിഡന്റിനെ മാത്രമാണ് തിരഞ്ഞെടുത്തത്. ഇടുക്കി സ്വദേശിയായ ജോൺസ് ജോർജാണ് സംസ്ഥാന പ്രസിഡന്റ്. പത്തംഗ സെക്രട്ടറയറ്റിനെയാണ് തുടർന്ന് പ്രഖ്യാപിച്ചത്. ഇതിൽ ആദ്യ പേരിൽ തന്നെ മരീന ഇടംപിടിച്ചു.

മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനത്തെ കോളേജുകളിലും കെ എസ് സിയുടെ യൂണിറ്റുകൾ സ്ഥാപിച്ച് പ്രവർത്തനം ശക്തിപ്പെടുത്താനാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അതേ സമയം മാന്നാനം സെന്റ് ജോസഫ് ട്രെയിനിംഗ് കോളേജ് ബി എഡ് വിദ്യാർത്ഥിനിയാണ് മരീന. . മൂവാറ്റുപുഴ നിർമല കോളജിൽ എം എസ് സിക്ക് പഠിക്കുമ്പോൾ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് സിക്ക് വേണ്ടി മത്സരിച്ച് വിജയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് മോൻസിന് വേണ്ടി പ്രാചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. റബർ ലോംഗ് മാർച്ചിൽ പങ്കെടുക്കാൻ അന്ന് മരീന ആഗ്രഹം പറഞ്ഞപ്പോൾ അമ്മ സോണിയ ആദ്യം സമ്മതിച്ചിരുന്നില്ല. എന്നാൽ മോൻസിന്റെ പിന്തുണ ഉണ്ടായിരുന്നു. പെതുപ്രവർത്തനം മരീനയ്ക്ക് ഇഷ്ടമാണ്. ചെറുപ്പം മുതൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മോൻസ് ജോസഫ് തന്നെയാണ് മരീനയുടെ ഇഷ്ട നേതാവ്.
വിദ്യാർത്ഥി സംഘടനയിലെയും പോഷക സംഘടനയിലുമൊക്കെ മരീനയ്ക്ക് ഏറെ സന്തോഷമുണ്ട്. എന്നാൽ അമ്മയെ പോലെ അധ്യാപിക ആവാൻ ആണ് മരീനയ്ക്ക് താല്പര്യം. കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് സോണിയ.
അതേ സമയം, കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം എൽ എയുടെ മകൻ അപു ജോൺ ജോസഫ് പൊതു രംഗത്തേക്ക് കടന്നുവന്നതിന് പിന്നാലെ പാർട്ടിയിലെ മറ്റൊരു ഉന്നത നേതാവിന്റെ മകളും പൊതു രംഗത്തേക്ക് എത്തുന്നു എന്ന് പ്രത്യേകതയും മരീനയുടെ കടന്നുവരവിനുണ്ട്.












Click it and Unblock the Notifications