കടുത്ത ദാരിദ്യം; ജീവിതം വഴിമുട്ടി; ഈ തൊഴിൽ സ്വീകരിച്ചു; കേരളത്തിലെ ആദ്യ ചെത്തുതൊഴിലാളി വനിത പറയുന്നു
കൊച്ചി: പ്രേക്ഷക മനസ്സുകളിലേക്ക് വളരെ പെട്ടെന്ന് ഇടം പിടിക്കാൻ സാധിച്ച റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. വിജ്ഞാനത്തിന്റെ മഹാ വേദി ആണിവിടം. വേറിട്ട ജീവിതങ്ങളും ജീവിത അനുഭവങ്ങളും ആണ് ഈ വേദിയിൽ എത്തുന്ന ഓരോ മത്സരാർത്ഥിയും പങ്കിടുന്നത്.
മത്സരാർഥികളുടെ ജീവിതങ്ങൾ എല്ലാം മറ്റൊരാൾ കേട്ടിരിക്കുന്ന രീതിയിൽ വല്ലാത്ത വൈവിധ്യം നിറഞ്ഞതാണ് എന്ന പ്രത്യേകതയാണ് റിയാലിറ്റി ഷോയെ ഹിറ്റ് ആക്കുന്നതിന് പ്രഥമ കാരണം.
വാർത്തകളിലൂടെ ശ്രദ്ധ നേടുന്ന ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ, ഇവരുടെയൊക്കെ തുടർ ജീവിതങ്ങൾ പലർക്കും അറിയാൻ സാധിക്കാറില്ല. ശ്രദ്ധിക്കപ്പെടുന്ന പലരും ഓർമ്മകളിലേക്ക് മറഞ്ഞ ആളുകളാണ്.

എന്നാൽ, ഇത്തരം ആളുകളെ ലോകത്തിന് മുന്നിൽ കൊണ്ട് വരാൻ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന റിയാലിറ്റി ഷോയിലൂടെ കഴിഞ്ഞു. ഇങ്ങനെ ഒരിക്കൽ വാർത്തയിൽ നിറഞ്ഞ വ്യക്തി വീണ്ടും ജനങ്ങൾക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. അറിവിന്റെ വേദിയിലേക്ക് കേരളത്തിന്റെ ആദ്യത്തെ വനിത ചെത്തുതൊഴിലാളി എത്തിരിക്കുകയാണ്. തന്റെ ജീവിത സാഹചര്യങ്ങളിലൂടെ ചെത്തുകത്തിയും കുടവും എടുക്കേണ്ടി വന്ന വ്യക്തിയായിരുന്നു ഷീജ. കുടുംബ പ്രാരാബ്ദം ആയിരുന്നു പ്രധാന കാരണമെന്ന് ഷീജ റിയാലിറ്റി ഷോയുടെ വേദിയിൽ വ്യക്തമാക്കി.

തന്റെ ജീവിതത്തിൽ ഉണ്ടായ കൈപ്പേറിയ നിമിഷങ്ങളാണ് ചെത്തു തൊഴിലാളി ഷീജ ഷോയിലൂടെ വിവരിച്ചത്. ദാരിദ്ര്യം ജീവിതത്തെ ബാധിച്ച് തുടങ്ങിയപ്പോൾ ഈ തൊഴിൽ ഏറ്റെടുക്കേണ്ടി വന്നു എന്ന് ഷീജ പറയുന്നു. ജീവിതത്തിൽ ഉയർന്ന് വന്ന എല്ലാ കഷ്ടപ്പാടുകളെയും തരണം ചെയ്താണ് ഈ വനിത അറിവിന്റെ വേദിയ്ക്ക് മുന്നിൽ എത്തിയിരിക്കുന്നത്. കണ്ണൂർ സ്വദേശിനി ആണ് ഷീജ. കേരളത്തിലെ കുറച്ച് പേർക്ക് മാത്രമെ ഇങ്ങനെ ഒരു വനിത ചെത്തുതൊഴിലാളി കേരളത്തിലുണ്ടെന്ന് അറിയാവൂ. ഷീജയുടെ ഭർത്താവിന് ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു അപകടം സംഭവിച്ചു. ഇതിന് പിന്നാലെ ആണ് ഷീജയെ ചെത്തുതൊഴിൽ സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അതിജീവിക്കുക എന്നതായിരുന്നു ഷീജയുടെ പ്രധാന ലക്ഷ്യം. ഇതിന് വേണ്ടി ഒരു തൊഴിൽ വേണം എന്നായിരുന്നു.

തന്റെ ഭർത്താവിന് ഉണ്ടായ അപകടം കുടുംബത്തെ പ്രതിസന്ധിയിൽ ആക്കുകയും കുട്ടികളുടെ പഠനത്തെ ബാധിക്കുകയും ചെയ്തു. നിത്യ ചെലവുകൾക്ക് മറ്റ് വഴികൾ ഇല്ലാതെ ആയി. പിന്നെ കഠിനമായ ദിവസങ്ങളാണ് ഷീജയ്ക്ക് മുന്നിൽ എത്തിയത്. ഇതിൽ നിന്ന് കരകയറുക എന്ന വലിയ കടമയാണ് ഷീജയ്ക്ക് മുന്നിൽ അന്ന് ഉണ്ടായിരുന്നത്. ഇതോടെ, സ്വന്തം ഭർത്താവിന്റെ ചെത്തുതൊഴിൽ ഭാര്യ സ്വീകരിക്കാൻ തീരുമാനിച്ചു.
സാരി ലുക്കിൽ അല്ലേ അനുശ്രീ കിടിലൻ ? നിങ്ങളുടെ അഭിപ്രായം എന്താ? ചിത്രങ്ങൾ വൈറൽ ആണേ

തുടക്ക സമയങ്ങളിൽ ചെറിയ ചെറിയ തെങ്ങുകളിൽ കയറി പഠിക്കുകയായിരുന്നു പതിവ്. നിർദ്ദേശം നൽകാൻ ഭർത്താവും ഒപ്പമുണ്ട്. ഇങ്ങനെ കയറി പഠിച്ച് നിലവിൽ ഒരു ദിവസം എട്ട് തെങ്ങ് വരെ കയറാൻ ഷീജയ്ക്ക് കഴിയും. ഭർത്താവിന്റെ അപകടത്തിന് പിന്നാലെ ഷീജയ്ക്ക് ഏറ്റ വേദന തന്റെ സഹോദരനറെ മരണം ആയിരുന്നു. ഷീജയുടെ ജീവിതത്തെ തന്നെ ഭയപ്പെടുത്തുന്ന നിമിഷങ്ങളിൽ ഒന്നായിരുന്നു സഹോദരന്റെ മരണം. കള്ള് ചെത്തുന്നതിനിടയിൽ കയ്യിലെ ഞരമ്പ് മുറിഞ്ഞ് ചോര വാർന്നൊഴുകി തെങ്ങിൽ നിന്ന് വീണാണ് സഹോദരൻ മരണപ്പെട്ടത്.

ജീവിതത്തിൽ ഏറെ ഘട്ടങ്ങളിലൂടെ കടന്ന് പോയി എന്നും ഷീജ പറയുന്നു. പ്രതിസന്ധിയാണ് ഇതേ തൊഴിൽ വീണ്ടും സ്വീകരിക്കാൻ ഷീജയെ പ്രേരിപ്പിച്ചത്. ചെത്തുതൊഴിൽ അത്ര നിസ്സാരമല്ല എന്ന് ഷീജ പറയുന്നു. നിരന്തരമായ പരിശ്രമം ഇതിന് ആവശ്യമാണ്. അത്തരത്തിലാണ് ഞാൻ ഇത് പഠിച്ചെടുത്തത്. പൂർണമായും പഠിക്കാൻ ഒരു മാസം വേണ്ടി വന്നു. തുടക്ക സമയത്തൊക്കെ നാട്ടുകാരെ ഒളിച്ചാണ് ഈ തൊഴിൽ ഞാൻ ചെയ്തത്. സ്വന്തം സഹോദരന്റെ മരണം, കാരണം ഈ തൊഴിലിലേക്ക് വീണ്ടും പോകാൻ മറ്റുള്ളവർ ഭയം കാണിച്ചിരുന്നു.

ഏഴാം ക്ലാസ് വരെയാണ് പഠിച്ചിരുന്നത്. അതിനും കാരണം വീട്ടിലെ പ്രശ്നങ്ങൾ ആയിരുന്നു. തന്റെ ചെറിയ പ്രായത്തിൽ തന്നെ ചെറിയ ജോലികൾ ചെയ്തു തുടങ്ങി. ഒരു വീട്ടിലെ കാൻസർ രോഗിയായ അമ്മയെ നോക്കാൻ പോയിരുന്നു. ബാല്യ കാലം എല്ലാം കടന്നു പോയത് അവിടെ ആയിരുന്നു എന്ന് ഷീജ പറയുന്നു. തൊഴിൽ ചെയ്യാൻ തനിക്ക് പറ്റി എങ്കിൽ മറ്റ് സ്ത്രീകൾക്കും ഈ തൊഴിൽ പറ്റും എന്നാണ് ഷീജ പറയുന്നത്. തുടക്കത്തിൽ മക്കൾക്ക് നാണക്കേട് ആകുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാൽ, എല്ലാ തൊഴിലിനും അതിന്റെതായ മഹത്വം ഉണ്ട് എന്ന് ലോകത്തിന് മുന്നിൽ വിളിച്ച് പറയുകയാണ് ഈ വനിത.
Recommended Video
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications