വിവാഹമോചനത്തിനും ഒരു ക്ഷേത്രം; അത്ഭുതപ്പെടുത്തുന്ന വാസ്തുവിദ്യ, 600 വര്‍ഷത്തെ പഴക്കം
ജപ്പാനിലെ കാമകുര നഗരത്തില്‍ സ്ഥിതി ചെയ്യുന്ന 600 വര്‍ഷം പഴക്കമുള്ള ബുദ്ധക്ഷേത്രമാണ് മാറ്റ്‌സുഗോക ടോകെജി ക്ഷേത്രം. അന്നത്തെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരില്‍ നിന്നും ഗാര്‍ഹിക പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കാനുള്ള നിയമപരമായ അവകാശങ്ങളില്ലായിരുന്നു. വിവാഹമോചനം എന്ന സമ്പദ്രായം ജപ്പാനെ സംബന്ധിച്ച് അന്നത്ര പരിചിതമല്ലായിരുന്നു.
ഈ ക്ഷേത്രം ആരംഭിച്ചതിന് ശേഷം ഭര്‍ത്താക്കന്മാരാല്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന നിരവധി സ്ത്രീകളുടെ അഭയ കേന്ദ്രമായി മാറി. ഒരുപാട് പ്രത്യേകതയുള്ള ഒരു ക്ഷേത്രം കൂടിയാണ് മാറ്റ്‌സുഗോക്ക ടോകെജി. ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് അറിയാം. 1285ല്‍ ബുദ്ധ സന്യാസിനി കക്കൂസന്‍ ഷിദ്-നി കാമകുരയാണ് നഗരത്തില്‍ മാറ്റ്‌സുഗോക ടോകെജി ക്ഷേത്രം പണിതത്.

1185 നും 1333 നും ഇടയില്‍, ജപ്പാനിലെ സ്ത്രീകള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ നേടാനുള്ള അവസരങ്ങള്‍ക്ക് വലിയ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഭര്‍ത്താക്കന്മാരുടെ പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ ഈ സമയത്ത് ക്ഷേത്രത്തില്‍ അഭയം പ്രാപിക്കാന്‍ തുടങ്ങി. ഭര്‍ത്താക്കന്മാരില്‍ നിന്നും അടിച്ചമര്‍ത്തല്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ഇതൊരു രണ്ടാമത്തെ ഭവനമായി മാറി.
വിവാഹമോചന ക്ഷേത്രം എന്നറിയപ്പെടുന്ന മാറ്റ്സുഗോക ടോകെജി ക്ഷേത്രം താമസിയാതെ തന്നെ അഭയം പ്രാപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. സ്ത്രീകളുടെ സുരക്ഷിത താവളമായി ഇത് മാറി. മോശം ദാമ്പത്യ ജീവിതത്തില്‍ നിന്ന് സംരക്ഷണവും സ്വാതന്ത്ര്യവും സ്ത്രീകള്‍ ഇവിടെ എത്തി കണ്ടെത്താന്‍ തുടങ്ങി.
ഭര്‍ത്താക്കന്മാരെ എന്നെന്നേക്കുമായി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇവിടെ എത്തുന്നത് കൂടിയതോടെ ഔദ്യോഗിക വിവാഹമോചന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഒരു പ്രവര്‍ത്തനം ക്ഷേത്രം ആരംഭിച്ചു. ഇത്തരത്തിലുള്ള വിവാഹമോചന സര്‍ട്ടിഫിക്കറ്റുകളെ സുഇഫുകു-ജി എന്നാണ് അറിയപ്പെട്ടിരുന്നത്. സ്ത്രീകളെ അവരുടെ ഭര്‍ത്താക്കന്മാരില്‍ നിന്ന് നിയമപരമായി വേര്‍പെടുത്താന്‍ ഈ സര്‍ട്ടിഫിക്കറ്റ് കൊണ്ട് സാധിച്ചു.
എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്ത്രീകള്‍ക്ക് നിയമപരമായി ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കാനുള്ള അവകാശം ലഭിച്ചതോടെ ഇവിടെ എത്തുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു. ഇന്നത്തെ കാലത്ത് വിവാഹമോചനവുമായി ബന്ധപ്പെട്ട യാതൊരുവിധ കാര്യങ്ങളിലും ക്ഷേത്രം ഇടപെടാറില്ല. വാസ്തുവിദ്യാപരമായും ഏറെ പ്രത്യേകതയുള്ള ക്ഷേത്രമാണിത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ട ക്ഷേത്രം എന്ന പേരില്‍ ഇന്നും മാറ്റ്‌സുഗോക ടോകെജി അറിയപ്പെടുന്നു.












Click it and Unblock the Notifications