'എന്നും കുത്തുവാക്കായിരുന്നു, ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴാണ് സീമയെ വിളിച്ചത്'; നടി ബീന കുമ്പളങ്ങി
എപ്പോൾ കണ്ടാലും പൊട്ടിച്ചിരിച്ചുപോകുന്ന ഒരു സിനിമാ രംഗമാണ് കല്യാണ രാമനിലെ സലിം കുമാറിന്റെയും ബീന കുമ്പളങ്ങിയുടേയും കോമ്പിനേഷൻ സീൻ. ആ ഒരു രംഗത്തിലൂടെയായിരിക്കും ബീനയെ നമ്മൾ ഓർക്കുന്നതും. നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് ബീന. എന്നാൽ ഇന്ന് ദുരിത ജീവിതത്തിലാണ് ഇവർ. അമ്മ സംഘടന വെച്ച് കൊടുത്ത സ്വന്തം വീട്ടിൽ പോലും സമാധാനത്തോടെ നിൽക്കാൻ സാധിക്കാതെ അഗതിമന്ദിരത്തിൽ താമസിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ് ബീന.
അനിയത്തിയുടേയും ഭർത്താവിന്റെയും മാനസിക പീഡനം സഹിക്കാനാവാതെയാണ് ബീന വീടുവിട്ടത്. വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ആശ്രയത്തിനായി ബീന സീമ ജി നായരെ വിളിക്കുകയായിരുന്നു. അങ്ങനെയാണ് ബീന അഗതിമന്ദിരത്തിൽ എത്തിയത്. താൻ അനുഭവിച്ച ക്രൂരതകൾ ബീന വൺഇന്ത്യ മലയാളത്തോട് തുറന്നുപറയുകയാണ്

ഏഴ് സഹോദരങ്ങളായിരുന്നു തനിക്ക്. സിനിമയിലിറങ്ങി എല്ലാവരേയും പഠപ്പിച്ച് ഒരു നിലയിൽ വരെയാക്കി. 36 വയസ്സിൽ ഭാരം എടുത്ത് മതിയായി താൻ സാബു എന്ന ആളുടെ കൂടെ ജീവിച്ചുതുടങ്ങിയെന്നും 30 സെന്റ് സ്ഥലം തനിക്കുണ്ടായിരുന്നുവെന്നും അത് പണയം വെച്ച് നഷ്ടമായെന്നും ബീന പറയുന്നു.
2018 ൽ ഭർത്താവ് മരിച്ചപ്പോൾ താൻ താമസിച്ച വാടക വീട്ടിലേക്ക് ഇടവേള ബാബുവൊക്കെ വന്നിരുന്നുവെന്നും അന്നാണ് താൻ ഇത്ര ദയനീയമായ അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് അവർ അറിയുന്നതെന്നും ചേച്ചി ഇത്തിരി സ്ഥലം തന്നെ വീട് വെച്ച് തരാമെന്ന് അവർ പറയുകയായിരുന്നുവെന്നും ബിന പറയുന്നു.
ആങ്ങള എന്നെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അമ്മച്ചി പറഞ്ഞു അവൾക്ക് 3 സെന്റ് സ്ഥലം കൊടുക്കുകയാണെങ്കിൽ വീട് അവർ വെച്ച് കൊടുക്കുമല്ലോ എന്ന് പറഞ്ഞു. അങ്ങനെയൊരു വീട് വെച്ച് തന്നു. ഞാൻ ആ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയാണല്ലോ, എന്റെ ഒരു അനിയത്തിക്ക് വീട് ഇല്ല. അവളോട് അവിടെ വന്ന് താമസിക്കാൻ പറഞ്ഞു. കുറച്ച് വരെ നന്നായി നിന്നു.
രണ്ടാഴ്ച മുമ്പ് ആ വീട് അവരുടെ പേരിൽ എഴുതി വെച്ച് കൊടുക്കാൻ പറഞ്ഞു. അതല്ലെങ്കിൽ എനിക്ക് എന്തെങ്കിലും വന്നാൽ എല്ലാവരും അത് ഷെയർ ചെയ്യുമെന്ന് പറഞ്ഞു. ഇതിന്റെ ഇടയ്ക്ക് അവൾ എന്നെ മാനസികമായി ബുദ്ധിമുട്ടിച്ച്. അത് നടക്കില്ലെന്ന് ഞാൻ പറഞ്ഞു. എന്റെ കാലം കഴിഞ്ഞ് എടുത്തോ ഇപ്പോൾ എഴുതി വെയ്ക്കൽ നടക്കില്ലെന്ന് പറഞ്ഞു.. അതേ ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ്, ബീന പറയുന്നു.
കുത്തുവാക്കുകൾ പറയുമായിരുന്നു, ഇപ്പോൾ ഇവർ ബലപ്രയോഗവും ഇങ്ങനെയൊക്കെ പറയുകയും ചെയ്യുന്നു. ഞാൻ അപ്പോൾ സീമയെ വിളിച്ച് കരഞ്ഞ് എന്നെ എവിടെയെങ്കിലും നിർത്തിതരണമെന്ന് പറഞ്ഞു.അങ്ങനെ സീമ ഇതിലടപ്പെട്ടു, ചേച്ചിയെ എവിടെയെങ്കിലും നിർത്തി തരാമെന്ന് പറഞ്ഞു. എനിക്കും ഒട്ടും പറ്റാത്ത അവസ്ഥയായിരുന്നു. ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴാണ് സീമയെ വിളിച്ച് പറഞ്ഞതെന്നും ബീന പറയുന്നു. ഇനി ആ വീട്ടിൽ നിന്നാൽ തന്നെ കാണില്ലെന്നാണ് ബീന പറയുന്നത്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications