333 കോടി മൂല്യമുള്ള കമ്പനി, അംബാനി കുടുംബത്തില്‍ ആരും അറിയാത്ത കോടീശ്വരി; ആരാണ് നൈന കോത്താരി?
ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ മുകേഷ് അംബാനിയെയും അനില്‍ അംബാനിയെയും എല്ലാവര്ക്കും പരിചിതമാണ്. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും അവര്‍ നിറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ ഇവരുടെ സഹോദരിയായ നൈന കോത്താരിയെ കുറിച്ച് എത്ര പേര്‍ക്ക് അറിയാം. നൈനയെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധ്യത വളരെ കുറവാണ്. കാരണം, പൊതുവെ മാധ്യമങ്ങളുമായി അകലം പാലിക്കുന്ന വ്യക്തിയാണ് നൈന കോത്താരി.
കോത്താരി ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡിന്റെ ചെയര്‍പേഴ്സണായ നൈന കോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ്. കോര്‍പ്പറേറ്റ് ലോകത്ത് തന്റേതായ പേര് സമ്പാദിക്കാന്‍ നൈനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നൈനയുടെ കമ്പനി ആഭ്യന്തര, അന്താരാഷ്ട്ര ബിസിനസുകളില്‍ സജീവമാണ്.

ദിരുഭായി അംബാനിയുടെ മകളായ നൈന 2003ല്‍ ആണ് ബിസിനസ് രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ സമയത്ത് ജാവഗ്രീന്‍ കോഫി ആന്‍ഡ് ഫുഡ് ഫ്രാഞ്ചൈസി സ്ഥാപിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. 1986ല്‍ നൈന വ്യവസായിയായ ഭദ്രശ്യാം കോത്താരിയെ വിവാഹം കഴിച്ചു. എന്നാല്‍ ക്യാന്‍സറിനോട് പോരാടിയ അദ്ദേഹം 2015 ല്‍ അന്തരിച്ചു. അര്ജുന് കോത്താരി, നയന്‍താര കോത്താരി എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.
2015 ഏപ്രില്‍ എട്ടിനാണ് നൈന കോത്താരി കമ്പനിയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് എത്തുന്നത്. ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട നൈന കോത്താരി വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. കമ്പനിയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ നൈനയുടെ നടത്തിയ പങ്ക് വളരെ വലുതാണ്.
കമ്പനിയെ മറ്റ് ബിസിനസിലേക്ക് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നൈനയുടെ ഭാഗത്ത് നിന്നാണ് ഉണ്ടായത്. കോത്താരി പെട്രോകെമിക്കല്‍സ് ലിമിറ്റഡും കോത്താരി സേഫ് ഡെപ്പോസിറ്റ്സ് ലിമിറ്റഡും കമ്പനിയുടെ ഭാഗമാക്കി. കോര്‍പ്പറേറ്റ് ഷെയര്‍ഹോള്‍ഡിംഗ്സ് പറയുന്നത് അനുസരിച്ച്, നൈനയ്ക്ക് രണ്ട് ഓഹരികള്‍ പൊതുമായി കൈവശമുണ്ട്. കൂടാതെ മൊത്തം ആസ്തി 52.4 കോടി രൂപയിലധികമാണ്. കമ്പനിയുടെ വിപണി മൂല്യം 333 കോടിയോളം വരും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications