Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ് ഇന്ത്യ: പാര്‍വതി ഓമനക്കുട്ടൻ കേരളത്തിലെത്തിച്ച സന്തോഷം ഇനി ക്രിസ്റ്റീന ബിജുവിലൂടെയോ?

miss india2023

pc: christeena_biju

ഇന്ത്യയിലെ സുന്ദരി ഒരു മലയാളിയാകുമോ? 15 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മിസ് ഇന്ത്യ കിരീടം കേരളത്തിലേക്ക് കൊണ്ടുവരാൻ ഈ മലയാളി സുന്ദരിക്ക് കഴിയുമോ? പത്തനംതിട്ട കൊടുമൺ സ്വദേശിനിയായ ക്രിസ്റ്റീനയിലൂടെ വീണ്ടും കേരളത്തിലേക്ക് ആ സന്തോഷ വാർത്ത എത്തുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.

സൗന്ദര്യ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഡൽഹി മലയാളിയായ ക്രിസ്റ്റീന ബിജു. പത്തനംതിട്ട കൊടുമൺ സ്വദേശിനിയായ ക്രിസ്റ്റീന ഉടൻ മുംബൈയിലേക്ക് പോകും ഏപ്രിലിൽ ഇംഫാലിലാണ് ഫെമിന മിസ് ഇന്ത്യ മത്സരം നടക്കാൻ പോകുന്നത്. പാർവതി ഓമനക്കുട്ടന് ശേഷം മിസ് ഇന്ത്യ പട്ടം ക്രിസ്റ്റീന കൊണ്ടുവരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ്.

2008-ലെ ലോകസുന്ദരി മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയാണ്‌ പാർവ്വതി ഓമനക്കുട്ടൻ. 2008ൽ ആണ് ഫെമിന മിസ് ഇന്ത്യ കിരീടം നേിയത്.

പതിനെട്ടാം വയസ്സിൽ മിസ് ഒഡീഷയായി മിസ് ഇന്ത്യ മത്സരത്തിന് യോഗ്യത നേടിയിരുന്നു. എന്നാൽ കേരളത്തെ പ്രതിനിധീകരിക്കണമെന്ന ആഗ്രഹം ഉള്ളതിനാൽ അന്ന് പങ്കെടുത്തില്ല. അതിനുശേഷം 2023-ൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് കേരളത്തിന് വേണ്ടി ഇവർക്ക് മത്സരിക്കാൻ സാധിച്ചത്.

കുട്ടിക്കാലം മുതൽ ആഗ്രഹിച്ചതും കാത്തിരുന്നതുമാണ് മിസ് ഇന്ത്യയുടെ മത്സരവേദിയെന്ന് എന്നാണ് ഈ 25-കാരി പറയുന്നത്. സ്‌കൂൾ കാലം മുതൽ ഫാഷൻ റാമ്പുകളും മോഡലിങ്ങുമായിരുന്നു ക്രിസ്റ്റീനയ്ക്ക് ഇഷ്ടം. ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ ബിരുദപഠനത്തിന് ചേർന്നപ്പോഴും സ്വപ്നം ഇതുതന്നെയായിരുന്നു.

കൊടുമൺ കിണറുവിളയാണ് ക്രിസ്റ്റീനയുടെ കുടുംബം. 15 വർഷമായി ഡൽഹിയിലാണ് താമസം. അസം റൈഫിൾസിൽ കമൻഡാന്റായ അച്ഛൻ ബിജു സാം, അമ്മ പ്രിൻസി, സഹോദരൻ ഡേവിഡ് എന്നിവരുടെ പൂർണമായ പിന്തുണ ക്രിസ്റ്റീനയ്ക്കുണ്ട്.

മോഡലിങ്ങിൽ സജീവമായതോടെ പഠനത്തിന് കുറച്ച് അവധി നൽകി. ഡൽഹി സർവകലാശാലയിൽ വിദൂര പഠനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മിസ് ഇന്ത്യ മത്സരത്തിന് മുംബൈയിൽ അന്തിമഘട്ട പരിശീലനത്തിനുശേഷം ഏപ്രിൽ 15-ന് ഇംഫാലിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ. ക്രിസ്റ്റീനയുൾപ്പെടെ 30 മത്സരാർഥികളാണ് മിസ് ഇന്ത്യ പട്ടത്തിനായി മാറ്റുരയ്ക്കുക. ബെന്നെറ്റ് കോൾമാൻ ആന്റ് കമ്പനിയുടെ ഫെമിന എന്ന മാസിക ഇന്ത്യൻ സുന്ദരികളെ കണ്ടെത്താൻ നടത്തുന്ന വാർഷിക സൗന്ദര്യമത്സരമാണ് ഫെമിന മിസ്സ് ഇന്ത്യ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+