മിസ് യൂണിവേഴ്സ് ഇന്ത്യയായി 18 കാരി റിയ സിൻഹ; ഇനി ലക്ഷ്യം ലോക സുന്ദരി പട്ടം
മിസ് യൂണിവേഴ്സ് ഇന്ത്യ 2024 പട്ടം സ്വന്തമാക്കി 18കാരി റിയ സിൻഹ. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന മത്സരത്തിൽ ആണ് ഗുജറാത്തുകാരിയായ റിയ വിജയിയായത്. ഇനി ലോക സുന്ദരി മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നത് റിയ ആയിരിക്കും. വിജയി ആയതിലുള്ള സന്തോഷം റിയ പങ്കുവെച്ചു. ഈ നേട്ടത്തിൽ സന്തോഷമുണ്ടെന്നും ഇതിന് വേണ്ടി ഒരുപാട് പരിശ്രമിച്ചിട്ടുണ്ടെന്നും മുൻപത്തെ വിജയികൾ പ്രചോദനമായെന്നും അവർ പറഞ്ഞു.
51 പേരാണ് ഫൈനൽ ലിസ്റ്റിൽ ഉണ്ടായിരുന്നത്. 2015ലെ മിസ് യൂണിവേഴ്സ് ഇന്ത്യയും വിധികർത്താക്കളിൽ ഒരാളുമായ ഉർവശി റൗട്ടേലയും റിയയെക്കുറിച്ച് ഉയർന്ന പ്രതീക്ഷകൾ പങ്കുവെച്ചു. ലോക സുന്ദരി കിരീടം റിയ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. പ്രഞ്ജൽ പ്രിയ ഫസ്റ്റ് റണ്ണറപ്പാണ്. ഛവി വെർഗ് രണ്ടാം സ്ഥാനവും നേടി. സുസ്മിത റോയി മൂന്നാമത്തെ റണ്ണറപ്പും റൂപ്ഫുഷാനോ വിസോ നാലാമത്തെ റണ്ണറപ്പും ആണ്.

നിഖിൽ ആനന്ദ്, നടിയും മുൻ സൗന്ദര്യ റാണിയുമായ ഉർവശി റൗട്ടേല, വിയറ്റ്നാമീസ് താരം ആയ നുഗെയൻ ക്യുൻ, ഫാഷൻ ഫോട്ടോഗ്രാഫർ റയാൻ ഫെർണാണ്ടസ്, വ്യവസായി രാജീവ് ശ്രീവാസ്തവ എന്നിവർ അടങ്ങുന്നതായിരുന്നു ജഡ്ജിംഗ് പാനൽ.












Click it and Unblock the Notifications