'ഒറ്റയ്ക്ക് അനുഭവിക്കുക, അതിനപ്പുറം മറ്റൊരു ഓപ്ഷനുണ്ടായിരുന്നില്ല': അനുഭവം തുറന്നുപറഞ്ഞ് ദേവദര്‍ശന
ലൈഫില്‍ ഏറ്റവും കൂടുതല്‍ ഒറ്റപ്പെട്ട സമയം ലോ കോളേജിലേക്ക് വന്ന സമയത്താണ്. അള്‍ട്ടിമേറ്റ്‌ലി നമ്മള്‍ക്ക് നമ്മള്‍ മാത്രമേ ഉള്ളൂ എന്ന സത്യം നമ്മളെ വന്നു അടിക്കുകയാണ്.

നമ്മളില്‍ നമുക്ക് തന്നെ ഇഷ്ടമില്ലാതിരുന്ന കാര്യം, അതേ കാര്യമാണ് നിങ്ങളില്‍ ഏറ്റവും മികച്ചതെന്ന് ആളുകള്‍ പറഞ്ഞു തുടങ്ങിയാലോ'- കോഴിക്കോട് ബാലുശേരി സ്വദേശിനിയായ ദേവ ദര്‍ശനയുടെ വാക്കുകളാണ്. അവതാരകയായും മോഡലുമായും തിളങ്ങിയ ദേവദര്‍ശന തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നുപറയാന്‍ ജോഷ് ടോക്ക്‌സില്‍ എത്തയപ്പോഴാണ് ഇങ്ങനെ പറഞ്ഞു തുടങ്ങിയത്. എറണാകുളം ലോ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി കൂടിയായ ദേവദര്‍ശന തനിക്ക് ചെറുപ്പം മുതല്‍ അനുഭവിക്കേണ്ടി വന്ന ചില കാര്യങ്ങളെ കുറിച്ചാണ് തുറന്നുപറയന്നത്. ദേവദര്‍ശനയുടെ വാക്കുകളിലേക്ക്....
ഞാന്‍ ഏറ്റവും കൂടുതല്‍ കളിയാക്കപ്പെട്ടിരുന്നത് എന്റെ ശബ്ദത്തെ കുറിച്ചാണ്. എത്രയോ ചെറുതാവുമ്പോള്‍ തന്നെ ഇതേ ഒറു ബാസുള്ള, ഇതേ ഒരു ബോള്‍ഡുള്ള ശബ്ദമായിരുന്നു. പലപ്പോഴും ഫോണ്‍ വിളിക്കുന്ന സമയത്ത് അച്ഛനാണെന്ന് കരുതി ആളുകള്‍ എന്നോട് സംസാരിക്കാറുണ്ടായിരുന്നു. ആണുങ്ങളുടെ പോലത്തെ ശബ്ദമാണെന്ന് പറയും. പാറയുടെ മുകളില്‍ ഉരച്ച പോലത്തെ ശബ്ദമാണെന്ന് പറയും.
പണ്ട് ഒരു പ്രശസ്തമായ ഒരു ഷോയില്‍ പോയ സമയത്ത് അവിടെ വന്നിട്ടുള്ള ഒരു സെലിബ്രിറ്റി പറഞ്ഞു, കൊച്ചിന്റെ ശബ്ദം കേട്ടിട്ട് പേടിയാകുന്നു. ഇതോടെ എന്റെ ശബ്ദം അത്രയധികം മോശമാണെന്ന് ചിന്തിക്കാന്‍ തുടങ്ങി. എന്നാല്‍ ഇന്ന് അതേ ശബ്ദത്തിന്റെ പേരിലാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്.

ഈ ഇന്‍സെക്യൂരിറ്റി വല്ലാതെ കൂടിക്കൂടി വരികയായിരുന്നു. ഒരു ജനക്കൂട്ടത്തിനിടെയില്‍ നിന്ന് ഒരു അഭിപ്രായം പറയാനോ, ആളുകളുടെ ഇടയില്‍ സംസാരിക്കാനോ മടിയുള്ള ആളായിരുന്നില്ല ഞാന്‍. എന്നാല്‍ എന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഇതിന്റെ പേരില്‍ ഞാന്‍ ജഡ്ജ് ചെയ്യപ്പെടും, കളിയാക്കപ്പെടും എന്ന് പേടിച്ചിട്ട് പലയിടങ്ങളില്‍ നിന്ന് എപ്പോഴും മാറി നിന്നിട്ടുണ്ട്.
അതിനിടെയാണ് ആകാശവാണിയില്‍ അച്ഛന്‍ ജോലി ചെയ്തിരുന്ന സമയത്ത്, വാര്‍ത്ത അവതാരകനായ അനില്‍ സര്‍ ഞങ്ങള്‍ ലഞ്ച് കഴിക്കുന്ന സമയത്ത് പറഞ്ഞു, ഇത്ര ചെറുതാണെങ്കിലും നല്ല ശബ്ദമാണെന്ന്. എനിക്ക് ഭയങ്കരം അത്ഭുതം തോന്നിപ്പോയി. കാരണം, ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന കാര്യം, അത്രയും വലിയൊരാള്‍ പറയുകയാണ്, നല്ല ശബ്ദമാണല്ലോ എന്ന്.

എന്നോട് ആദ്യമായിട്ടാണ് ഒരാള്‍ അങ്ങനെ പറയുന്നത്. അത് എന്നെ വലിയ രീതിയില്‍ പ്രചോദിപ്പിച്ചു. ഞാന്‍ കൂടുതല്‍ ആളുകളിലേക്കും വേദികളിലേക്കും പോകാനുള്ള ശ്രമങ്ങള്‍ നടത്തിത്തുടങ്ങി. ആ ഒരു സമയത്താണ് എനിക്ക് ഒരു ബാക്ക് പെയിന്‍ വരുന്നത്. ദിവസം കഴിയും തോറും വേദന കൂടിക്കൂടി വന്നു. സര്‍ജിറിക്ക് വേണ്ടി ഒരുപാട് ഹോസ്പിറ്റലുകളില്‍ കയറിയിറങ്ങി.
ഒടുവില്‍ ഒരു ബെല്‍റ്റ് ഇട്ട് കഴിഞ്ഞാല്‍ ചിലപ്പോള്‍ ശരിയാകുമെന്ന് പറഞ്ഞു. ഇരുമ്പിന്റെ ബെല്‍റ്റായിരുന്നു അത്. ഇത് ഇടുന്ന സമയത്ത് ഭയങ്കര പെയിനായിരുന്നു. ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ ഇടണമെന്നാണ് പറഞ്ഞത്. അങ്ങനെ ഒട്ടും മനസില്ലാതെ ഞാന്‍ ബെല്‍റ്റിടാന്‍ തുടങ്ങി. രാവിലെ സ്‌കൂളില്‍ പോകുന്ന സമയം മുതല്‍ വൈകീട്ട് വരെ ഈ ബെല്‍റ്റ് ഇട്ടുകൊണ്ടാണ് നടക്കുന്നത്. ഇത് കണ്ട് പലരും ചോദിക്കാന്‍ തുടങ്ങി. എന്താണ് സംഭവിച്ചത് എന്നൊക്കെ, ഇത് അടുത്ത വലിയൊരു ഇന്‍സെക്യൂരിറ്റിയിലേക്ക് പോയെന്ന് ദേവദര്‍ശന പറഞ്ഞു.
ലൈഫില്‍ ഏറ്റവും കൂടുതല്‍ ഒറ്റപ്പെട്ട സമയം ലോ കോളേജിലേക്ക് വന്ന സമയത്താണ്. അള്‍ട്ടിമേറ്റ്‌ലി നമ്മള്‍ക്ക് നമ്മള്‍ മാത്രമേ ഉള്ളൂ എന്ന സത്യം നമ്മളെ വന്നു അടിക്കുകയാണ്. ആ ഒരു സമയത്തെ മെന്റല്‍ ബ്രേക്ക് ഡൗണ്‍ എന്ന് പറയുന്നത്. എത്രയോ ദിവസങ്ങള്‍ ഉറങ്ങാതിരുന്നിട്ടുണ്ട്. രാത്രി മുഴുവന്‍ കരഞ്ഞു തീര്‍ത്തിട്ടുണ്ട്. അപ്പോഴെങ്കിലും വേറെ ആരും ഇല്ലാ എന്നല്ല, ആരെങ്കിലും വരാന്‍ ശ്രമിച്ചാലും നമുക്ക് അത് ഒട്ടും കംഫര്‍ട്ടബിളായി തോന്നുന്നില്ല.
ഒറ്റയ്ക്ക് അനുഭവിക്കുക, അതിനപ്പുറം മറ്റ് ഒരു ഓപ്ഷനില്ല. നമ്മള്‍ അത്രയും തീവ്രമായി തിരിച്ചറിയുന്ന ഒരു പോയിന്റായിരുന്നു അത്. ഒരുപാട് ആലോചിച്ചതിന് ശേഷമാണ് തെറാപ്പിയിലേക്ക് ഒക്കെ പോയത്. പക്ഷേ, അതിന് മുമ്പ് ഒറ്റയ്ക്ക് ഡീല്‍ ചെയ്യാന്‍ ഒരുപാട് ശ്രമിച്ചു. അത് ഒരുപാട് പ്രശ്‌നങ്ങളിലേക്ക് വീണ്ടും വീണ്ടും നയിച്ചെന്ന് ദേവദര്‍ശന പറഞ്ഞു.












Click it and Unblock the Notifications