മിസിസ് ഇന്ത്യ വേൾഡ് വൈഡ് മത്സരം: ഫൈനലിൽ മത്സരിക്കാൻ മലയാളിയും
മിസിസ് ഇന്ത്യ വേൾഡ് വൈഡ് മത്സരത്തിൽ ഫൈനലിൽ മത്സരിക്കാൻ മലയാളിയും. കോഴിക്കോട് സ്വദേശിയായ ശാരി വിമലാണ് മത്സരത്തിന്റെ ഫൈനലിലേക്ക് യോഗത്യ നേടിയത്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ശാരി. വിവാഹത്തിന് ശേഷമാണ് സിഡ്നിയിലേക്ക് പോയത്. ശേഷം മോഡലിംഗിൽ ശാരി വിമൽ സജീവമായി.
കോഴിക്കോട് കുണ്ടായിത്തോട് സ്വദേശിനിയും സിഡ്നിയിലെ ഗവ. സെൻട്രൽ പ്ലാറ്റ് ഫോം മാനേജരുമായിരുന്നു ശാരി വിമൽയ കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമാണ് ശാരി.

മിസിസ് ഇന്ത്യ വേൾഡ് വൈഡ് സീസണിന്റെ പതിമൂന്നാമത്തെ സീസൺ ദുബായിലാണ് നടക്കേണ്ടത്. മേയ് ഒന്ന് മുതൽ ഏഴ് വരെയാണ് മത്സരം. പരേതനായ ഹരീന്ദ്ര നാഥിന്റെയും ശ്യാമളയുടെയും മകളാണ് ശാരി. ഭർത്താവ് വിമൽ.
വിവാഹിതരായ ഇന്ത്യൻ സ്ത്രീകൾക്കാഇ വർഷന്തോറും നടത്തുന്ന ഒരു അന്താരാഷ്ട്ര സൗന്ദര്യ മത്സരമാണ് Haut Monde Mrs India Worldwide .
2011 മുതൽ ഹൗട്ട് മോണ്ടെ ഇന്ത്യ ഗ്രൂപ്പാണ് ഇത് സംഘടിപ്പിക്കുന്നത്.ഭരത് ഭ്രമൻ സ്ഥാപിച്ച ശ്രീ സായ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ ആണ് മാതൃ കമ്പനി.
21 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത 2021, 2022 ഫൈനൽ യു എ ഇയിൽ നടന്നു. ആദ്യ നാല് സീസണുകൾ ഇന്ത്യയിലും പിന്നീട് മ്യാൻമാർ ( 2015) ദുബായ് ( 2016), വിയറ്റ്നാം ( 2017), ഗ്രീസ് ( 218, 2019), റാസൽ ഖൈമ, യു എ ഇ ( 2021, 2022) എന്നിവിടങ്ങളിൽ ആതിഥേയത്വം വഹിച്ചു. ഈ മത്സരം ഏറ്റവും ദൈർഘ്യം കൂടിയ ഒന്നാണ് . കൂടാതെ ലോകമെമ്പാടുമുള്ള ഇന്ത്യൻ - വിവാഹിതരായ സ്ത്രീകളുടെ വിഭാഗത്തിൽ തുടക്കം കൂടിയാണ് ഇത്.












Click it and Unblock the Notifications