ആദ്യ കിക്ക് തന്നെ മൂക്കിന്.. പിന്നീട് ചറപറാ അടി: ശല്യം ചെയ്യാനെത്തിയവരെ തുരത്തി നേഹ

കോഴിക്കോട്: കയറിപ്പിടിക്കാന്‍ വന്ന അക്രമികളെ ഒറ്റക്ക് നേരിട്ട് തോല്‍പ്പിച്ച് താരമായി കോഴിക്കോടുകാരിയ നേഹയെന്ന പെണ്‍കുട്ടി. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ ഗാന്ധി റോഡിലൂടെ നടന്നു വരുമ്പോഴാണ് സ്കൂളിന് അടുത്തുള്ള റോഡില്‍ വെച്ച് നേഹയ്ക്ക് നേരെ ആക്രമണം നടക്കുന്നത്. റെയിൽവേ ക്രോസിന് സമീപം നിൽക്കുകയായിരുന്ന മൂന്ന് യുവാക്കൾ പ്രകോപനപരമായി സംസാരിക്കുകയും കൈയിൽ പിടിച്ച് വലിക്കുകയും സ്കൂൾ ബാഗ് തട്ടിപ്പറിക്കുകയും ചെയ്തു.
ആദ്യമൊന്ന് പതറിയെങ്കിലും പിന്നീട് സധൈര്യം മൂന്ന് ആക്രമികളേയും കിക്ക് ബോക്സിങ് താരം കൂടിയായ നേഹ നേരിട്ടു. കയ്യില്‍ പിടിച്ചവന്റെ മൂക്കിനിട്ടായിരുന്ന ആദ്യ കിക്ക്. പിന്നീട് കൂടയുണ്ടായിരുന്നവരും നേഹയുടെ കയ്യിന്റെ ചൂട് അറിഞ്ഞു. പ്രത്യാക്രമണത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ മൂന്ന് പ്രതികളം ഓടി രക്ഷപ്പെട്ടു. പിന്നീട് രക്ഷിതാക്കളേയും അധ്യാപകരേയും വിവരം അറിയിച്ച ശേഷം നടക്കാവ് പൊലീസിൽ പരാതി നൽകി.
പാലത്ത് പുളിബസാർ ഊട്ടുകുളത്തിൽ ആശാരിക്കണ്ടിയിൽ ബിജുവിന്റെയും ദിവ്യയുടെയും ഏകമകളായ കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications