'സ്വന്തമായി ഫേസ്ബുക്ക് പേജില്ല, ചൂഷണ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്'; തുറന്നുപറഞ്ഞ് ദിവ്യ
കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരന്തരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തിയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍. ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയായതിനാല്‍ കേള്‍ക്കേണ്ടിവരുന്ന വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും വേറെയും. ജില്ലാ കളക്ടറുടെ പേജില്‍ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന്റെ പേരിലും ശബരിമലയുമായി ബന്ധപ്പെട്ട പൊതുപരിപാടിയില്‍ ശരണം വിളിച്ചതിന്റെ പേരിലും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ദിവ്യ എസ് അയ്യര്‍ നേരിട്ടത്. എന്നാല്‍ ഇപ്പോഴിതാ താന്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ എസ് അയ്യര്‍.

മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് ദിവ്യ എസ് അയ്യര്‍ പ്രതികരിക്കുന്നത്. തന്റെ കുഞ്ഞിനൊപ്പമുള്ള ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കിയിരുന്നു. എന്നാല്‍ ആരും പറഞ്ഞതുകൊണ്ടല്ല അത് മാറ്റിയത്. മല കയറുന്ന കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ടാണ് സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്നവര്‍ ആ ചിത്രം പോസ്റ്റ് ചെയ്തത്. ആ ചിത്രത്തില്‍ കുഞ്ഞിന്റെ മുഖം കാണുന്നുണ്ടായിരുന്നില്ലെന്ന് ദിവ്യ പറഞ്ഞു.

ആ ചിത്രം പോസ്റ്റ് ചെയ്തതതിന്റെ ഉദ്ദേശശുദ്ധി ചിലര്‍ക്ക് മനസിലായില്ല. അത് നമ്മുടെ സമൂഹത്തിന്റെ പ്രത്യേകതയായാണ് കാണേണ്ടത്. പത്ത് പേര് ഒരേ അഭിപ്രായം പറയുമ്പോള്‍ പതിനൊന്നാമത് വരുന്നയാള്‍ അതേ അഭിപ്രായം പറയുമ്പോള്‍ ചിലപ്പോള്‍ നമുക്ക് അത് കേള്‍ക്കാന്‍ ആത്ര ആവേശം കാണില്ല. ഇത്തരം അഭിപ്രായങ്ങള്‍ വരുമ്പോഴാണല്ലോ നമ്മള് കൂടുതല്‍ ജാഗ്രതയുള്ളവരാകുന്നത്- ദിവ്യ പറഞ്ഞു.

എനിക്ക് സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല, ശബരിയും മറ്റുള്ളവരും അയച്ചു തരുമ്പോഴാണ് ഞാന്‍ കാര്യങ്ങള്‍ അറിയുന്നത്. ഔദ്യോഗിക പേജായത് കൊണ്ട് ആത്തരം ആക്രമണങ്ങളില്‍ ഞാന്‍ അത്ര പ്രാധാന്യം നല്‍കാറില്ല. ഇത്തരം ആക്രമണങ്ങള്‍ സാധാരണ അവഗണിക്കാറാണ് പതിവ്. ഒരു സാധാരണ സ്ത്രീ കടന്നുപോയ പല സാഹചര്യങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്.

ഒരു കളക്ടര്‍ ആയതുകൊണ്ട് ഒരിക്കലും ഞാന്‍ എന്ന സ്ത്രീ ആക്രമിക്കപ്പെടാതിരിക്കില്ല. കളക്ടറായതുകൊണ്ട് സുരക്ഷിതമാണെന്ന തോന്നല്‍ ചിലര്‍ക്കുണ്ട്. ഏതൊരു സ്ത്രീയും കടന്നുപോയിട്ടുള്ള കടന്നുപോകാവുന്ന ചൂഷണങ്ങളും സാഹചര്യം എനിക്കുണ്ടായിട്ടുണ്ട്. തുടര്‍ന്നും അത് ഉണ്ടാകാനുള്ള സാധ്യതയും എനിക്കുണ്ട്.

ഒരു കളക്ടടര്‍ എന്ന നിലയില്‍ സംരക്ഷണം ലഭിക്കും, എന്നാല്‍ ഒരു സ്ത്രീ എന്ന നിലയില്‍ അത് ലഭിക്കണമെന്നില്ല. തന്റെ ഒഫീഷ്യല്‍ പേജിലും അശ്ലീലം എഴുതിവയ്ക്കുന്ന വ്യക്തികളുണ്ടെന്ന് ദിവ്യ എസ് അയ്യര്‍ പറയുന്നു. തന്റെ രാഷ്ട്രീയത്തെ കുറിച്ചും ദിവ്യ എസ് അയ്യര്‍ തുറന്നുപറയുന്നുണ്ട്. വോട്ട് ചെയ്യുന്നതിനപ്പുറം തനിക്കൊരു രാഷ്ട്രീയം കുട്ടിക്കാലത്തുണ്ടായിരുന്നില്ലെന്നാണ് കളക്ടര്‍ പറയുന്നത്.

രാഷ്ട്രീയത്തെ കുറിച്ച് അറിവൊന്നും ഇല്ലാത്ത സാധാരണ മധ്യവര്‍ഗ കുടുംബമായിരുന്നു തന്റേത്. നിലവില്‍ എന്റെ ഉദ്യോഗമാണ് എന്റെ രാഷ്ട്രീയം. സര്‍ക്കാരിന്റെയും കോടതിയുടെയും നിര്‍ദ്ദേശങ്ങളും നിയമത്തിന് തുല്യമായ ഏതൊരു ശ്രുതിയും അതാണ് എന്റെ രാഷ്ട്രീയമെന്ന് ദിവ്യ എസ് അയ്യര്‍ പറയുന്നു.

വിവാഹം കഴിക്കുമ്പോള്‍ രാഷ്ട്രീയത്തേക്കാള്‍ കൂടുതല്‍ വ്യക്തികള്‍ തമ്മിലുള്ള ബന്ധമാണല്ലോ പ്രധാനം. എന്നാല്‍ ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത് ഒരു ഔദ്യോഗിക യോഗത്തില്‍ വച്ചായിരുന്നു. അന്നത് വളരെ ഔദ്യോഗികമായ സംഭാഷണമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഒരു മെഡിക്കല്‍ ക്യാമ്പിന് പോയിരുന്നു. അന്നാണ് ഞാന്‍ എന്ന വ്യക്തി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നതെന്ന് തോന്നുന്നു.

വീട്ടിലിരിക്കുമ്പോള്‍ ജോലിയെ കുറിച്ച് സംസാരിക്കാറില്ല. അക്കാര്യം വിവാഹത്തിന് മുമ്പ് തന്നെ സംസാരിച്ചിരുന്നെന്ന് ദിവ്യ പറയുന്നു. വനിത സംഘടനകളുടെ പ്രാധാന്യത്തെ കുറിച്ചും ദിവ്യ എസ് അയ്യര്‍ സംസാരിച്ചു. ഇന്നത്തെ കാലത്ത് വനിത സംഘടകള്‍ അനിവാര്യമാണ്. സ്ത്രീകള്‍ക്ക് ചുറ്റും വരിഞ്ഞ് കെട്ടുന്ന കടിഞ്ഞാണ്‍ പലപ്പോഴും അവരുടെ താല്പര്യപ്രകാരമാകണമെന്നില്ല. സമൂഹവും സന്ദര്‍ഭങ്ങളും അവരുടെ താല്പര്യത്തിന് എതിരായി വരിഞ്ഞ് കെട്ടുന്നതായിരിക്കുമെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications