'എൻ്റെ മാർക്കാണ് പ്രധാനം, എൻ്റെ മുഖത്തെ രോമമല്ല'; ട്രോളുകൾക്ക് പ്രാച്ചിയുടെ കലക്കൻ മറുപടി
ഈ വർഷത്തെ പത്താം ക്ലാസ് യു പി ബോർഡ് പരീക്ഷയിൽ 98.5 ശതമാനം മാർക്കോടെ ഒന്നാമതെത്തിയ 15 കാരിയാണ് പ്രാചി നിഗം. പ്രാചി നിഗത്തിന് അഭിനന്ദനങ്ങൾ ലഭിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിന് മുമ്പ് പലരും ഈ കൊച്ചുപെൺകുട്ടിയെ ട്രോളുകയും പരിഹസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ചിലർ പരിഹാസം തുടരുകയാണ്. ഉന്നത വിജയം നേടിയ പ്രാചിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചപ്പോഴും ആ ട്രോളുകൾ തുടർന്നു. മുഖത്തെ അമിതമായ രോമവളർച്ചയുടെ പേരിലായിരുന്നു പരിഹാസങ്ങളെല്ലാം.
എന്നാൽ അതാെന്നും പ്രാചി കാര്യമാക്കിയില്ല. അവർക്കൊക്കെയുള്ള മറുപടിയായി പ്രാചിക്ക് മുന്നോട്ട് വെയ്ക്കാനുള്ളത് താൻ നേടിയ വിജയം തന്നെയാണ് . "ആളുകൾ എന്നെ ട്രോളുന്നത് കണ്ടപ്പോൾ, അത് എന്നെ വളരെയധികം വിഷമിപ്പിച്ചില്ല, എൻ്റെ മാർക്കാണ് പ്രധാനം, എൻ്റെ മുഖത്തെ രോമമല്ല," പ്രാചി പറഞ്ഞു. തന്നെ പിന്തുണച്ച ആളുകൾക്കും പ്രാചി നന്ദി പറഞ്ഞു.

"യു പി ബോർഡ് പരീക്ഷ ടോപ്പറായി എൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തപ്പോൾ, ചിലർ എന്നെ ട്രോളി. അതേ സമയം, എന്നെ പിന്തുണച്ചവരുണ്ടായിരുന്നു. അവർക്കെല്ലാം നന്ദി പറയുന്നു," പ്രാചി പറയുന്നു. സോഷ്യൽ മീഡിയയിൽ ട്രോളുകൾ വന്നതോടെ പെൺകുട്ടിയെ പിന്തുണച്ച് ഓൺലൈൻ സമൂഹം ട്രോളുകൾക്കെതിരെ പോരാടി. ഇത്തരം അഭിപ്രായങ്ങൾ പ്രാചിയിൽ ഉണ്ടാക്കിയേക്കാവുന്ന വൈകാരിക ആഘാതത്തിൽ അവർ ആശങ്ക പ്രകടിപ്പിച്ചു.
എൻ്റെ മുഖത്തെ രോമത്തെക്കുറിച്ച് വിചിത്രമായി തോന്നുന്നവർക്ക് ട്രോളിംഗ് തുടരാം അത് ഒരു വ്യാത്യലവും ഉണ്ടാക്കില്ല, പ്രാചി പറഞ്ഞു. രൂപത്തിനും ഭാവത്തിനും ചാണക്യയെ പോലും ട്രോളിയെങ്കിലും അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും പ്രാചി പറയുന്നു,. പ്രാചിയുടെ ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിലർ പ്രാചിയുടെ മുഖത്തെ രോമത്തെക്കുറിച്ച് അവളെ ട്രോളി. എന്നാൽ മറ്റുള്ളവർ പ്രാചിക്ക് പിന്തുണ നൽകി.
ബോർഡ് പരീക്ഷയിലെ പ്രകടനത്തിന് അവളെ അഭിനന്ദിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ള പ്രമുഖർ പ്രാചിയോട് സംസാരിക്കുകയും പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വപ്നത്തിൽ എത്തിച്ചേരാനും പ്രോൽസാഹിപ്പിക്കുകയും ചെയ്തിരുന്നു,












Click it and Unblock the Notifications