'ഞാൻ എപ്പോഴും അടച്ചുകെട്ടി പൂട്ടിക്കെട്ടി ഡ്രസ് ഇടണമെന്നാണോ പറയുന്നത്'; തുറന്നടിച്ച് പ്രയാഗ
നടി പ്രയാഗ മാർട്ടിന്റെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ജീൻസ് പാന്റും ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞാണ് പ്രയാഗ ഒരു പരിപാടിക്ക് എത്തിയത്. എന്നാൽ പ്രയാഗ ധരിച്ചിരുന്ന പാന്റാണ് ചർച്ചയായത്.
റിപ്ഡ് ജീൻസായിരുന്നു പ്രയാഗ ധരിച്ചത്. ഇതിന് പിന്നാലെ താരത്തിനെതിരെ ധാരാളം ട്രോളുകളും ഇറങ്ങിയിരുന്നു. ഇതിന് മുമ്പ് പ്രയാഗ മുടിക്ക് കളർ ചെയ്തപ്പോഴും താരത്തിനെതിരെ ട്രോളുകൾ ഉണ്ടായിരുന്നു.

പക്ഷേ ഇത്തരത്തിലുള്ള പരിഹാസങ്ങൾ താരം വില വെയ്ക്കാറില്ല. എന്നാൽ ഇന്ന് ഇത്തരം വിമർശനങ്ങൾക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് പ്രയാഗ. പാന്റിട്ട് വന്നപ്പോൾ ഉള്ള ലുക്ക് വൈറൽ ആയതിനെക്കുറിച്ചായിരുന്നു ആളുകൾ ചോദിച്ചത്.
എന്തിടണം എന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ എന്നായിരുന്നു പ്രയാഗ പ്രതികരിച്ചത്. താൻ വേറെ ആളുടെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത് അതോ തന്റെ ഇഷ്ടത്തിനാണോ എന്നും പ്രയാഗ ചോദിച്ചു.
മലയാള നടി എന്ന നിലയ്ക്ക് ഞാൻ എപ്പോഴും അടച്ചുകെട്ടി പൂട്ടികെട്ടി ഡ്രസ് ഇടണമെന്നാണോ പറയുന്നത്. നെഗറ്റീവിറ്റ് സ്‌പ്രെഡ് ചെയ്യുന്നവരോട് ഇത് ചോദിക്കൂ, താനല്ലല്ലോ അത് ചെയ്യുന്നത് എന്നും പ്രയാഗ പറഞ്ഞു , ബ്ലാക്ക് പെപ്പർ മീഡിയയാണ് പ്രയാഗയുടെ പ്രതികരണത്തിന്റെ വീഡിയോ പങ്കുവെച്ചത്.
ഒരു മുറൈവന്ത് പാർത്ഥായ എന്ന ചിത്രത്തിൽ നാടൻ വേഷത്തിലായിരുന്നു പ്രയാഗ എത്തിയിരുന്നു. അതിലെ പാട്ടുകൾ ഹിറ്റായിരുന്നു. ആ ഒരു നാടൻ ലുക്ക് മാറ്റി ട്രെന്റി ലുക്ക് താരം പരീക്ഷിച്ചപ്പോൾ പലർക്കും അത് ഉൾക്കൊള്ളാൻ സാധിച്ചില്ല. പ്രയാഗ അതുപോലെ നാടൻ ലുക്കിൽ വരണം എന്നായിരുന്നു പലരും കമന്റുകളിട്ടത്.
എന്നാൽ ലേറ്റസ്റ്റ് ഫാഷനൊപ്പം നീങ്ങുന്ന താരമാണ് പ്രയാഗ. വിമർശനങ്ങൾ ഒരു ഭാഗത്ത് വരുമ്പോഴും പ്രയാഗയുടെ ഫാഷൻ സെൻസ് ഇഷ്ടപ്പെടുന്നവരും ഉണ്ട്.മലയാളത്തിൽ ഒരുപാട് ചിത്രങ്ങളൊന്നും പ്രയാഗ ചെയ്തിട്ടില്ലെഹ്കിലും തമിഴിലും കന്നഡയിലും താരത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications