പഠന കാലത്ത് തുടങ്ങിയ ബിസിനസ് പച്ചപിടിച്ചു; 21,000 കോടി ആസ്തിയുമായി ഇന്ത്യന്‍ വനിത, ഫോബ്‌സ് പട്ടികയില്‍
പഠിക്കുന്ന സമയത്താണ് സഹോദരന്മാരായ ശ്രീധര്‍ വെമ്പു, ശേഖര്‍ വെമ്പു എന്നിവരുമായി ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്.

ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടികയില്‍, ഇന്ത്യയില്‍ മൂന്നാമത്തെ സമ്പന്നയായ വനിതയാണ് രാധ വെമ്പു. ആരാണ് ഈ രാധാ വെമ്പു എന്ന് ചോദിച്ചാല്‍ അധികം ആര്‍ക്കും അറിയാന്‍ വഴിയില്ല. പണത്തിന്റെ ആഡംബരം ഒന്നും തന്നെ ജീവിതത്തില്‍ ഇല്ലാത്ത രാധാ വെമ്പു സ്വന്തം പ്രേയത്‌നത്തിലാണ് ഇന്നീ കാണുന്ന ഉയരങ്ങളിലേക്ക് എത്തിപ്പിടിച്ചത്. രാധ വെമ്പുവിന്റെ ആസ്തിയായി കണക്കാക്കിയിട്ടുള്ളത് 21,455 കോടി രൂപയാണ്. ലോകത്തെ 1176ാം സ്ഥാനത്തുള്ള ധനിക കൂടിയാണ് രാധ.

ഏറ്റവും കൂടുതല്‍ ഓഹരി
അന്താരാഷ്ട്ര കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഓഹരിയാണ് രാധ വെമ്പവിന്റെ ഈ നേട്ടത്തിന് പ്രധാന കാരണമായി മാറിയത്. കമ്പനിയില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ള ഉടമ കൂടിയാണ് രാധ വെമ്പു. സ്വകാര്യ ഉടമസ്ഥതയിലുള്ള സോഫ്റ്റ്വെയര്‍ സ്ഥാപനം വെമ്പുവും അവരുടെ സഹോദരന്മാരും ചേര്‍ന്നാണ് സ്ഥാപിച്ചത്.

രാധ വെമ്പുവിന്റെ വളര്‍ച്ച
രാധാ വെമ്പുവിന്റെ പിതാവ് മദ്രാസ് ഹൈക്കോടതിയിലെ സ്‌റ്റെനോഗ്രാഫറാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ഐഐടി) പഠിക്കുകയും ഇന്‍ഡസ്ട്രിയല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടുകയും ചെയ്തു രാധ വെമ്പുവിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. പഠിക്കുന്ന സമയത്താണ് സഹോദരന്മാരായ ശ്രീധര്‍ വെമ്പു, ശേഖര്‍ വെമ്പു എന്നിവരുമായി ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്.

250 ഓളം പേരടങ്ങുന്ന സംഘം
സോഹോ കോര്‍പ്പറേഷന്റെ പ്രൊഡക്ട് മാനേജരായി 250 ഓളം പേരടങ്ങുന്ന ഒരു സംഘത്തെയാണ് രാധ വെമ്പു നയിക്കുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ടെക്‌സസില്‍ 375 ഏക്കറില്‍ ഒരു ആസ്ഥാനം കൂടിയുണ്ട്. കമ്പനിക്ക് 6 കോടിയിലധികം ഉപയോക്താക്കളുണ്ടെന്നും ലോകമെമ്പാടുമുള്ള ഒമ്പത് രാജ്യങ്ങളില്‍ ആസ്ഥാനമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

വെമ്പു സഹോദരങ്ങള്‍
ജാനകി ഹൈടെക് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കാര്‍ഷിക എന്‍ ജി ഒയുടെയും ഹൈലാന്‍ഡ് വാലി കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെയും ഡയറക്ടര്‍ കൂടിയാണ് രാധ. 2021ലെ ഫോബ്‌സ് ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയില്‍ 285,000 കോടി രൂപ ആസ്തിയുമായി വെമ്പു സഹോദരങ്ങള്‍ 55-ാം സ്ഥാനത്ത് ഇടം നേടിയിരുന്നു.












Click it and Unblock the Notifications