ഒഡീഷയിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പരേഡ് നയിച്ചത് മലയാളി ഐപിഎസ് ഉദ്യോഗസ്ഥ; അഭിമാനമായി ശിൽപ
ഭവനേശ്വർ: രാജ്യ ഇന്ന് 75ാമത് റിപ്പബ്ലിക്ക് ദിനം ആണ് ആഘോഷിച്ചത്. ഓരോ ഇന്ത്യൻ പൗരനും അഭിമനത്തോടെയാണ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് ദേശീയ പതാക ഉയർത്തിത്. ഈ അഭിമാന നിമിഷത്തിൽ ഒഡീഷയിൽ ഒഡീഷയിൽ സംസ്ഥാനതല റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിൽ പരേഡ് നയിക്കാനുള്ള അവസരം ലഭിച്ചത് മലയാളി ഐ പി എസ് ഉദ്യോഗസ്ഥയ്ക്ക്.
എ ബി ശിൽപയാണ് പരേഡ് നയിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് ശിൽപ. 2021 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥയാണ്. നിലവിൽ ഗൻജം എ എസി പിയാണ്. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന ഒഡീഷയിൽ റിപ്പബ്ലിക്ക് ദിനറാലി നയിക്കാൻ തിരഞ്ഞെടുത്തതിൽ ആഹ്ലാദമുണ്ടെന്ന് ശിൽപ പറഞ്ഞു.

ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് ശിൽപ റിപ്പബ്ലിക്ക് ദിന റാലി നയിച്ചത്. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോജിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബി ടെക് നേടിയ ശിൽപ സോഫ്ട് വെയർ കമ്പിനിയായ ഐ ബി എസിൽ നേരത്തെ ചെയ്തിരുന്നു.
തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശികളായ എൻ പി അനിൽ കുമാറിന്റെയും ബീന കുമാരിയുടെയും മകളാണ്. റെയിൽവേ പാലക്കാട് ഡിവിഷനിൽ അസി, ഡിവിഷണൽ ഓപ്പറേഷൻസ് മാനേജറായ ഗോപു ആർ. ഉണ്ണിത്താനാണ് ഭർത്താവ്.












Click it and Unblock the Notifications