Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴിഞ്ഞ രണ്ട് വർഷക്കാലം ഒരുപാട് അനുഭവിച്ചു; ആ സമയത്തെക്കുറിച്ച് സാമന്ത

തെന്നിന്ത്യൻ സൂപ്പർ നായികമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു.ഒരുപാട് ഹിറ്റ് സിനുമകളുടെ ഭാ​ഗമാകാൻ സാമന്തയ്ക്ക് സാധിച്ചിട്ടുണ്ട്. സമാന്തയും നാ​ഗചൈതന്യയും വിവാഹമോചനം നേടിയ വാർത്ത ഇവരുടെ ആരാധകർ ഞെട്ടലോടെയാണ് കേട്ടത്.

ഇപ്പോൾ നാ​ഗചൈതന്യയുമായിട്ടുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം ജീവിതത്തിൽ തനിക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടായി എന്ന് പറയുകയാണ് സാമന്ത. ഒരു അഭിമുഖത്തിലാണ് സാമന്ത ഇതേക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി നിരവധി വെല്ലുവിളികൾ നേരിട്ടെന്നും സാമന്ത പറയുന്നു.

samanta

വിവാഹ ജീവിതം പരാജയപ്പെട്ടത് തന്റെ ആരോ​ഗ്യത്തേയും ജോലിയെയും ബാധിച്ചുവെന്നും കഴിഞ്ഞ രണ്ട് വർഷക്കാലം ഒരുപാട് അനുഭവിച്ചുവെന്നും സാമന്ത വെളിപ്പെടുത്തി. ആ സമയത്ത് ഇതേ അവസ്ഥയിലൂടെ കടന്നുപോയി അതിനെ അതിജീവിച്ചവരെ പറ്റി കൂടുതൽ അറിയാനാണ് ശ്രമിച്ചതെന്ന് സാമന്ത പറഞ്ഞു.

ഉത്കണ്ഠയും ട്രോളുമൊക്കെ അതിജീവിച്ചവരെ പറ്റി കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു. അവരുടെ കഥകളളാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും അതാണ് തനിക്ക് ബലമായതെന്നും അവർക്ക് പറ്റുനെങ്കിൽ എനിക്കും എല്ലാം അതിജീവിക്കാൻ പറ്റുമെന്ന് തോന്നി സാമന്ത പറഞ്ഞു.

എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു താരമായി മാറുക എന്നത് ഭാ​ഗ്യമാണെന്നും അത് കൊണ്ട് തന്നെ ഉത്തരവാദിത്തം കാണിക്കണം സത്യസന്ധരായിരിക്കണം, സാമന്ത പറഞ്ഞു

എത്ര ബ്ലോക്ബസ്റ്റർ സിനിമ ഉണ്ടെന്നോ എത്ര അവാർഡുകൾ കിട്ടിയെന്നോ അല്ല നോക്കേണ്ടത്. തന്റെ വീഴ്ചകളും വേദനകളും പരസ്യമായി പോയെങ്കിലും ഞാനത് കാര്യമാക്കുന്നില്ല. യഥാർത്ഥത്തിൽ ഇതൊക്കെയാണ് എന്നെ ശക്തിപ്പെടുത്തുന്നതെന്ന് പറയാം.

എനിക്കുള്ള വേദനകളൊക്കെ വെച്ച് താൻ യുദ്ധം ചെയ്യുകയാണെന്നും അത് തനിക്ക് വ്യക്തമായി അറിയാമെന്നും താരം പറയുന്നു. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകൾക്കും അവരുടെ ജീവിതം തുടരാനുള്ള ശക്തി ഉണ്ടാവട്ടേ എന്ന് താൻ ആശംസിക്കുകയാണ് എന്നും സാമന്ത പറഞ്ഞു.,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+