Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെ വേദനിപ്പിച്ചതുകൊണ്ടാണ് ഇത്രയും പറയേണ്ടി വന്നത്; വിവാദങ്ങൾക്ക് മറുപടിയുമായി സീരിയൽ നടി ഗൗരി

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ​ഗൗരി കൃഷ്ണൻ. ആറ്റുകാൽ പൊങ്കാലയ്ക്ക് പൊങ്കാലിയിട്ടതുമായി ബന്ധപ്പെട്ട് ​ഗൗരിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്തവണ വീടിന്റെ മുറ്റത്താണ് ​ഗൗരിയും വീട്ടുകാരും പൊങ്കാലയിട്ടത്. ഇതിന്റെ വീഡിയോ ​ഗൗരി യൂട്യൂബിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ വിമർശനം ഉയർന്നു.

ഗൗരിയുടെ അമ്മ ചെരുപ്പിട്ടതും വിവാഹം കഴിഞ്ഞിട്ടും സ്വന്തം വീട്ടിൽ പൊങ്കാലയിട്ടതുമൊക്കെ ആയിരുന്നു പ്രശ്നം. വിമർശനത്തിന് പിന്നാലെ ​ഗൗരി ഇതിനൊക്കെ മറുപടിയുമായി എത്തി. കല്യാണം കഴിഞ്ഞ് കേറിയ വീട്ടിലല്ലേ ആദ്യത്തെ പൊങ്കാല ഇടേണ്ടത് എന്ന കമന്റ് കണ്ടിരുന്നു. കല്യാണം കഴിഞ്ഞത് എന്നത് കൊണ്ട് എന്താണ് ഉ​ദ്ദേശിച്ചത്. കല്യാണം കഴിഞ്ഞ വീട്ടിൽ പൊങ്കാല ഇടണം എന്നൊക്കെ ആരാണ് പറഞ്ഞത്.

gowri

നിങ്ങൾക്ക് ഈ ആചാരം ആരാണ് പറഞ്ഞ് തന്നത് എന്ന് അറിഞ്ഞാൽ സന്തോഷമായിരുന്നു എന്നാണ് ​ഗൗരി പറഞ്ഞത്.വഴിയിൽ പൊങ്കാല ഇടുന്നവരോ. അപ്പോൾ അവരുടെ പൊങ്കാല ഒന്നും പൊങ്കാല അല്ലേ എന്നും ​ഗൗരി ചോദിക്കുന്നു. നമ്മൾ 21 ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. മാറി ചിന്തിക്കേണ്ടടസമയമായി, മനസ്സ് നന്നായിരുന്നാൽ ഇതൊന്നും വിഷയമല്ലെന്നും ​ഗൗരി പറഞ്ഞു.

നമ്മുടെ ഏത് അവസ്ഥയിലും ഭ​ഗവാൻ പ്രാർത്ഥന കേൾക്കും എന്നതാണ് എന്റെ ഭ​ക്തി. നല്ല മനസ്സോട് പ്രാർത്ഥിച്ചാൽ മതി ​ഗൗരി പറഞ്ഞു.

നമ്മൾ പൂർണ മനസ്സോടെ ദേവിക്ക് നേദ്യം സമർപ്പിക്കുക എന്നതാണ് ആറ്റുകാൽ പൊങ്കാല, നിബന്ധനയോ കണ്ടീഷൻസോ വെച്ചിട്ടില്ല പൊങ്കാല സമർപ്പിക്കുന്നത്. അമ്മ ചെരിപ്പിട്ടത് നല്ല ചൂടായത് കൊണ്ടാണ്. ചെരുപ്പ് ഇട്ടതുകൊണ്ട് എന്റെ അമ്മയെ ഭ​ഗവതി അടിച്ചിറക്കില്ല. നമ്മുടെ മനസ്സിന്റെ ശുദ്ധി അത് മാത്രമാണ് വേണ്ടത്. കുളിക്കാതെയും മുഷിഞ്ഞ വേഷമിട്ടും പൊങ്കാലയിട്ടാലും അമ്മ സ്വീകരിക്കും മനസ്സ് നന്നായാൽ മതി, ​ഗൗരി പറഞ്ഞു.

നോൺ വെജ് കഴിച്ചിട്ടും അമ്പലത്തിൽ കയറിയിട്ടുണ്ടെന്നും അത് പോലെ ആർത്തവ സമയത്ത് പോലും നാമം ചൊല്ലിയിട്ടുണ്ടെന്നും താരം പറഞ്ഞു. മനുഷ്യരുടെ ചിന്താ​ഗതി വെച്ച് ഭ​ഗവാനെ വിലയിരിത്താതിരിക്കുക. തൂണിലും തുരുമ്പിലും ഭ​ഗവാനുണ്ട് എന്ന് വിശ്വസിക്കുന്ന നാടാണ്. പിന്നെ
എന്താണ് പ്രശ്നം. ആരെയും വേദനിപ്പിക്കണം എന്ന് കരുതി പറഞ്ഞതല്ല. വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക. എന്നെ വേദനിപ്പിച്ചത് കൊണ്ടാണഅ ഇത്രയും പറയേണ്ടി വന്നത്, ​ഗൗരി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+