100 രൂപ മുതൽ വാടക; ഡോർമെട്ടറിക്ക് പുറമെ സിംഗിൾ റൂമും ഡബിൾ റൂമും; കൊച്ചിയിലെ ഷീ ലോഡ്ജ് ഹിറ്റ്
കൊച്ചി: പലപ്പോഴും ജോലി ആവശ്യത്തിനോ ഇന്റർവ്യൂവിന്റെ ആവശ്യത്തിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യത്തിനോ മറ്റ് സ്ഥലങ്ങളിലേക്ക് പോയാൽ നേരിടുന്ന പ്രധാന പ്രശ്നമാണ് നല്ലൊരു താമസ സ്ഥലം കണ്ടെത്തുക എന്നത്. കുറഞ്ഞ ചെലവിൽ വിശ്വസിച്ച് താമസിക്കാൻ ഒരു സ്ഥലം. എന്നാൽ കൊച്ചിയിലേക്കാണ് പോകുന്നതെങ്കിൽ ഈയൊരു ടെൻഷന്റെ ആവശ്യമേയില്ല. കാരണം ഷീ ലോഡ്ജ് ഉണ്ടല്ലോ...
കൊച്ചിയിൽ വൻ ഹിറ്റാണ് ഈ ഷീ ലോഡ്ജ്. കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഷീ ലോഡ്ജ്. സ്ത്രീകൾക്ക് ഏറെ ഉപകാരപ്രദമാണ് ഇത്. ആരംഭിച്ച് 9 മാസം പിന്നിടുമ്പോഴേക്കും വലിയ ലാഭം ഷീ ലോഡ്ജിന് നേടാനായി. 24 ലക്ഷം രൂപയാണ് ഷീ ലോഡ്ജിന്റെ ലാഭം.

കൊച്ചിയിൽ എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാനുള്ള അവസരമാണ് ഈ ലോഡ്ജ് നൽകുന്നത്. മൂന്ന് നിലകളിലായി 3 ഡോർമെട്ടറികൾ, 48 സിംഗിൾ റൂമുകൾ. 32 ഡബിൾ റൂമുകൾ എന്നിവയാണ് ഇവിടെ ഉള്ളത്.
ഒരേസമയം, 192 പേർക്ക് ഇവിടെ താമസിക്കാം. വാടക കുറവാണ്. ഡോർമെട്ടറിക്ക് 100 രൂപ, സിംഗിൾ റൂമിന് 200, ഡബിൾ റൂമിന് 350 രൂപയാണ് ദിവസ വാടകk വരുന്നത്. നിരക്ക് കുറവാണെങ്കിൽ നല്ല സൗകര്യങ്ങൾ ഉണ്ട്. സുരക്ഷയും ഉണ്ട്. ആശങ്കയുടെ ആവശ്യമില്ല. ജീവനക്കാരുംം വിദ്യാർത്ഥികളുമൊക്കെ ഷീ ലോഡ്ജിൽ തമാസിക്കുന്നുണ്ട്.
സോളാർ എൻർജിയിലാണ് ഷീ ലോഡ്ജ് പ്രവർത്തിക്കുന്നത്. ലൈബ്രറി, ഡൈനിംഗ് ഹാൾ, 24 മണിക്കൂറും കുടി വെള്ളം അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവയും ഷീ ലോഡ്ജിന്റെ പ്രത്യേകതയാണ്. അത് പോലെ റെയിൽവ വേ സ്റ്റേഷനും മെട്രോ സ്റ്റേഷനും അടുത്താണ്. അത് കൊണ്ട് യാത്രയുടെ കാര്യത്തിലും ആശങ്ക വേണ്ട.
സുരക്ഷാ ജീവനക്കാരുൾപ്പെടെ 8 പേരുടെ സേവനം ഇവിടെ ഉണ്ട്. കുടുംബശ്രീക്കാണ് ഷീ ലോഡ്ജിന്റെ നടത്തിപ്പ് ചുമതല. 20 രൂപ മുതൽ ഭക്ഷണം ലഭിക്കുന്ന കോർപ്പറേഷന്റെ സമൃദ്ധി ഹോട്ടൽ ഉള്ളതിനാൽ കീശ കാലിയാവാതെ ഭക്ഷണം കഴിക്കാം. കുറഞ്ഞ ചെലവിൽ താമസവും ഭക്ഷണവും ടെൻഷനില്ലാതെ ലഭിക്കും. അപ്പോൾ കൊച്ചിയിലെത്തിയാൽ സ്ത്രീകൾക്ക് താമസ സ്ഥലത്തെക്കുറിച്ചോർത്ത് ടെൻഷൻ വേണ്ട.












Click it and Unblock the Notifications