Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗോപി സുന്ദറുമായുള്ള ബ്രേക്ക്അപ്പിന് ശേഷമുള്ള അഭയ എങ്ങനെയാണ്? മനസ്സുതുറന്ന് താരം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള പാട്ടുകാരിയാണ് അഭയ ഹിരൺമയി. ഒരുപിടി നല്ല പാട്ടുകൾ അഭയ പാടിയിട്ടുണ്ട്. വ്യത്യസ്തമായ ശബ്ദം തന്നെയാണ് അഭയയെ വേറിട്ട് നിർത്തുന്നതും. ​ഗോപി സുന്ദറിന്റെ സം​ഗീത സംവിധാനത്തിലാണ് അഭയ കൂടുതലായും പാടിയിട്ടുള്ളത്. അതൊക്കെ ​ ഹിറ്റും ആയിരുന്നു.

അഭയയും ​ഗോപി സുന്ദറും തമ്മിൽ 14 വർഷം നീണ്ട ലിവിം​ഗ് ടു​ഗെദർ ആയിരുന്നു. ഇതിന് പിന്നാലെ ഇരുവരും വേർപിരിഞ്ഞു. ​ഗോപി സുന്ദർ ​ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുകയും ചെയ്തു. അടുത്തിടെ ഇവർ വേർപിരിഞ്ഞെന്ന വാർത്തയും വന്നിരുന്നു.

abhya

അതേ സമയം ​ഗോപി സുന്ദറുമായുള്ള ബന്ധം വേർപിരിഞ്ഞതിന് പിന്നാലെ അഭയ സം​ഗീത രം​ഗത്ത് കൂടുതൽ സജീവമാവുകയും ചെയ്തിരുന്നു, ഇപ്പോൾ ​ഗോപി സുന്ദറുമായി വേർപിരിഞ്ഞ ശേഷമുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് അഭയ. താൻ വളരെ രസകരമായിട്ടാണ് ഇരിക്കുന്നതെന്നും വളരെ സ്ട്രോം​ഗ് ആണെന്നും അഭയ പറഞ്ഞു. റിപ്പോർട്ടർ ടിവിയോട് സംസാരിക്കുകയായിരുന്നു അഭയ.

14 വർഷം വളരെ സന്തോഷമായിട്ട് ഇരുന്നുവെന്നും ബ്രേക്കപ്പിന് ശേഷം ആ ടേണിം​ഗ് പോയിന്റെല്ലാം നിർത്തിവെച്ചിട്ട് ഇപ്പോൾ തന്റെതായ രീതിയിൽ ജീവിക്കുകയാണെന്നും അഭയ പറഞ്ഞു. രസകരമായിട്ടാണ് ഇരിക്കുന്നത്. 'ഞാൻ വളരെ സ്ട്രോം​ഗ് തന്നെയാണ്. മാറ്റത്തെ മനസ്സിലാക്കിക്കാെണ്ട് വർക്കിലേക്ക് ശ്രദ്ധിച്ച് അങ്ങനെ പോകുന്നു, അഭയ പറഞ്ഞു.

റിലേഷനിൽ ആയിരിക്കുന്ന സമയത്ത് താൻ വീട്ടിൽ തന്നെയായിരുന്നുവെന്നും തനിക്ക് വീടായിരുന്നു ഇഷ്ടമെന്നും വീട്ടിൽ നിന്ന് വർക്ക് ചെയ്യാനായിരുന്നു തനിക്ക് താലപര്യമെന്നും അഭയ പറഞ്ഞു. തന്റേതായ ലോകത്തായിരുന്നു താൻ ബ്രേക്കപ്പിന് ശേഷം വന്ന എന്നെ കാണിക്കണം എന്ന് എനിക്ക് തോന്നി, അഭയ പറഞ്ഞു.

അതേ സമയം മോ​ഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ എന്ന് ചിത്രത്തിൽ‌ അഭയ പാടിയ പാട്ട് വലിയ തരത്തിൽ വൈറലായിരുന്നു. പ്രശാന്ത് പിള്ളയാണ് പാട്ടിന്റെ സം​ഗീത സംവിധാനം.

താൻ ഷോ മാത്രമേ ചെയ്യൂ എന്നൊന്നും തീരുമാനിച്ചിട്ടില്ലെന്നും ഒരു ​ഗായിക എന്ന നിലയിൽ തന്നെ ആര് വിളിച്ചാലും പോയി പാടാറുണ്ടെന്നും അവർ പറയുന്നു.തന്റേതായ രീതിയിൽ പാട്ടുകൾ പാടിക്കൊണ്ടിരിക്കുകയാണെന്നും ​ഗോപി സുന്ദറിന് വേണ്ടി പാടി കഴിഞ്ഞ് താൻ പാടിയത് ഒമർ‌ ലുലിവിന്റെ നല്ല സമയം എന്ന് ചിത്രത്തിന് വേണ്ടിയായിരുന്നുവെന്നും അതിന് ശേഷമാണ് പ്രശാന്ത് പിള്ള തന്നെ പാടാൻ വിളിച്ചതെന്നും അഭയ നേരത്തെ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+