അങ്ങനെ കാണിക്കുന്നത് നീതികേടാണ്, അത് ശരിയായിട്ടുള്ള കാര്യമല്ലെന്ന് എനിക്ക് തോന്നിയിരുന്നു: അഭയ
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഗായികയാണ് അഭയ ഹിരൺമയി. വ്യത്യസ്തമായ ശബ്ദം തന്നെയാണ് അഭയയുടെ പാട്ടുകളെ ശ്രദ്ധേയമാക്കുന്നതും. ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തിൽ അഭയ പാടിയ പാട്ടുകളൊക്കെ ഹിറ്റായിരുന്നു. 14 വർഷക്കാലം ഗോപി സുന്ദറും അഭയയും ലിംവിംഗ് ടുഗദർ റിലേഷനിൽ ആയിരുന്നു.
പിന്നീട് ഈ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു, ബ്രേക്ക് അപ്പിന് ശേഷം അഭയ വീണ്ടും ഗാന രംഗത്ത് സജീവമാണ്. ഗോപി സുന്ദറും അഭയയും തമ്മിൽ വേർപിരിഞ്ഞതിന് പിന്നാലെ ഗോപി സുന്ദറിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ ഗോപി സുന്ദറിനെതിരെ അഭയ ഒരു തരത്തിലുമുള്ള വിമർശനങ്ങളും ഉയർത്തിയിരുന്നില്ല.

പ്രണയിച്ച ആളോട് കലഹിക്കാൻ താല്പര്യം ഇല്ലെന്നാണ് അഭയ പറയുന്നത്. ബ്രേക്ക് അപ്പ് ആവുകയാണെങ്കിൽ കുറ്റം പറയാതെ മാന്യമായി ബഹുമാനം കൊടുത്ത് മാറിനിൽക്കണം എന്നുണ്ടായിരുന്നുവെന്നും അഭയ പറഞ്ഞു. സൈന സൗത്ത് പ്ലസിനോടാണ് അഭയ മനസ്സുതുറന്നത്.
" ഞാൻ വളരണമെന്ന് എനിക്ക് ഭയങ്കരമായിട്ടുള്ള ആഗ്രഹം ഉണ്ട്. എനിക്ക് എന്നെ വളർത്തി കൊണ്ടുവരണം. എനിക്ക് എന്റേതായ രീതിയ്ക്ക് കാര്യങ്ങൾ ചെയ്യണം. അങ്ങനെ വളരണമെങ്കിൽ ആരേയും കുറ്റം പറഞ്ഞ് വളരാൻ പറ്റില്ല. എന്റെ ഇത്രയും കാലത്തെ റിലേഷൻഷിപ്പിനെ കുറിച്ച് ഞാൻ മാറിനിന്ന് കുറ്റം പറയുന്നത് ആ ബന്ധത്തോട് ഞാൻ കാണിക്കുന്ന നീതികേടാണ്. അത് ശരിയായിട്ടുള്ള കാര്യമല്ലെന്ന് എനിക്ക് തോന്നിയിരുന്നു.
ലിവിംഗ് ടുഗദർ ബന്ധത്തിൽ ഒന്നുകിൽ മരണം വരെ ഒന്നിച്ച് പോകാം.. അല്ലെങ്കിൽ എപ്പോഴെങ്കിലും ബ്രേക്ക് അപ്പ് ആകാം. അത് എല്ലാ ബന്ധത്തിലും ഉണ്ട്. ഇതെപ്പോഴെങ്കിലും ബ്രേക്ക് അപ്പ് ആവുകയാണെങ്കിൽ കുറ്റം പറയാതെ മാന്യമായി ബഹുമാനം കൊടുത്ത് കൊണ്ട് മാറിനിൽക്കണം എന്നുണ്ടായിരുന്നു.
സ്നേഹമുള്ളത് കൊണ്ടാണ് എനിക്ക് മറികടക്കാൻ പറ്റിയത്. സ്നേഹമില്ലെങ്കിൽ എനിക്ക് ആ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല, അങ്ങനെയൊരാളെ കുറ്റം പറയേണ്ട കാര്യമില്ല, അഭയ പറയുന്നു.
മാറണം എന്ന് കരുതി വീട്ടിൽ ഇരുന്നിട്ട് കാര്യമില്ല, ലൈഫ് ചേയ്ഞ്ച് ഉണ്ടാകണം. അതൊരു വലിയ വേദന തന്നെയാണ്. പെട്ടെന്ന് അത്രയും കാലത്തെ ബന്ധം അവസാനിപ്പിക്കുക എന്ന് പറഞ്ഞ് പുറത്ത് കടക്കുന്നത് പറയുന്നത് പോലെ എളുപ്പമല്ല. പാട്ടിലൂടെയാണ് ഞാൻ അതിനെ മറികടന്നത്. വർക്കൗട്ട് തുടങ്ങി. അത്രയും കാലം ഫാമിലി ആയിരുന്നെങ്കിൽ പിന്നീട് സംഗീതത്തിൽ ആയി, അഭയ പറഞ്ഞു.












Click it and Unblock the Notifications