രണ്ട് തവണ പൊലീസ് സ്റ്റേഷനില്‍ കയറിയ സുഹൃത്തുണ്ട്; പുരുഷന്‍മാരും പീഡിപ്പിക്കപ്പെടുന്നു: അഭയ ഹിരണ്‍മയി
സമൂഹത്തില്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും വലിയ രീതിയിലുള്ള പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ഗായികയും മോഡലുമായ അഭയ ഹിരണ്‍മയി. കല്യാണം കഴിഞ്ഞതിന് ശേഷം അവർ അനുഭവിക്കുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് ആണ്‍കുട്ടികളായ പലസുഹൃത്തുക്കളും പറയാറുണ്ട്. സ്ത്രീകള്‍ നേരിടുന്ന പീഡനത്തെക്കുറിച്ചെന്ന പോലെ ആണ്‍കുട്ടികളും പറയുന്നു. രണ്ട് പ്രാവശ്യം എന്നെ പൊലീസ് സ്റ്റേഷനില്‍ വരെ കയറ്റിയിട്ടുണ്ട്.
എന്നിട്ടും ആ കുട്ടിയോടൊപ്പം ജീവിക്കാന്‍ താല്‍പര്യമുള്ളതോണ്ട് ഞാന്‍ തിരിച്ചുപോയെന്ന് പറഞ്ഞിട്ടുണ്ടെന്നും അഭയ ഹിരണ്‍മയി വ്യക്തമാക്കുന്നു. സ്റ്റോർക് മാജിക്കെന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

റിലേഷന്‍ഷിപ്പിലെ പ്രശ്നങ്ങളെന്ന് പറയുന്നത് ഒരിക്കലും ജെന്‍ഡർ സ്പെസിഫിക്കല്ല. ആണിനും പെണ്ണിനും വരുന്ന പ്രശ്നങ്ങള്‍ സെയിം തന്നെയാണ്. ഒരു ബ്രേക്കപ്പ് വന്ന് കഴിഞ്ഞാല്‍ രണ്ടുപേർക്കും പ്രശ്നമുള്ള കാര്യാമാണ്. ബന്ധം വേർപിരിഞ്ഞതിന് ശേഷം വലിയ മാനസികാഘാതത്തിലേക്ക് പോയ നിരവധി ആളുകളുണ്ട്. അവിടുന്ന് അതിജീവിച്ച് വന്നവരുണ്ട്.

വർഷങ്ങളോളം അത്തരം മാനസികാഘാതത്തിലേക്ക് പോയവരുണ്ട്. അവർ നല്ലതോ ഞാന്‍ മോശമോ എന്നല്ല. ഞാന്‍ രണ്ടാമത്തെ ദിവസം തീരുമാനമെടുത്ത് ഇറങ്ങി വന്നത് എനിക്ക് എന്നെ ഇങ്ങനെയാണ് പ്രൊജക്ട് ചെയ്യാന്‍ താല്‍പര്യം എന്നുള്ളതുകൊണ്ടാണ്. എനിക്ക് എന്റെതായ വീക്ക് സൈഡ് കാണിക്കാന്‍ എന്റെ വീട്ടുകാരുണ്ട്. ഞാന്‍ അത് അവിടെ കാണിക്കും.

മറ്റ് ചിലരാവട്ടെ വലിയ രീതിയില്‍ മാനസികമായ ലഹരിമരുന്ന് ഉപയോഗങ്ങള്‍ക്ക് അടിമയാകുന്നു. വേറെ ചിലർ നേരെ പോയി നോ പറഞ്ഞ പെണ്ണിന് നേരെ ആസിഡ് ഒഴിക്കുന്നു. അല്ലെങ്കില്‍ അവരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നു. നമുക്ക് ചുറ്റും വ്യത്യസ്തരായ ആളുകളാണ് ഉള്ളത്. എനിക്കൊരു ബ്രേക്ക് അപ്പ് ഉണ്ടായ അടുത്ത ദിവസം തന്നെ ഞാന്‍ എന്റെ ജോലികളിലേക്ക് പ്രവേശിക്കുകയാണ് ചെയ്തത്. ഞാന്‍ വളരെ ശക്തായ ഒരു സ്ത്രീയാണെന്ന് മറ്റുള്ളവരെ കാണിക്കാനൊന്നും വേണ്ടിയായിരുന്നില്ല അതെന്നും അഭയ ഹിരണ്‍മയി പറയുന്നു.

എനിക്ക് എന്റെതായ ഒരു മൂല്യമുണ്ട്, അത് എന്നെ തന്നെ മനസ്സിലാക്കിക്കണം. ഞാന്‍ ആ മൂല്യം വേറെ ഒരാളെ കാണിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അയാള്‍ അവിടെ നില്‍ക്കുന്നതിലൂടെ അത് തീരുകയാണ്. അയാളെ എന്റെ മൂല്യം കാണിച്ച് കഴിഞ്ഞു. അതിന് ശേഷം അരാണെന്നുള്ളത് ഞാന്‍ കണ്ട് പിടിക്കണം. അതിനൊരു അവസാനം ഉണ്ടാവില്ല. അതുകൊണ്ട് നമുക്ക് നമ്മള്‍ തന്നെയാണ് എതിരാളികളെന്ന് ബോധ്യപ്പെടുത്തണം.

വളരെ ശക്തയാണ്, ഇന്‍സ്പരേഷനാണ് എന്നൊക്കെ പറയുന്ന ഞാന്‍ സത്യത്തില്‍ വീക്കാണ്. എനിക്ക് വ്യക്തമായ ഒരു വീക്ക് സൈഡ് ഉണ്ട്. അത് ഒരുപക്ഷ എന്റെ ഇന്‍സ്റ്റഗ്രാമിലൂടെയോ ഫേസ്ബുക്കിലൂടെയോ നിങ്ങള്‍ കാണുന്നുണ്ടാവില്ല. അത് ആരേയും കാണിക്കേണ്ടതില്ലെന്നാണ് എന്റെ താല്‍പര്യം. ഞാന്‍ അങ്ങനെയാണ്. എന്റെ വീട്ടുകാരോടോ സഹോദരിയോടൊയൊക്കെ ചോദിച്ച് കഴിഞ്ഞാല്‍ ഞാന്‍ വളരെ വീക്കാണ്.

ഇത് രണ്ടും കൂടെ ചേർന്നതാണ് ഒരു വ്യക്തി. അല്ലാതെ നിങ്ങള്‍ കാണുന്നത് മാത്രമല്ല. എന്തൊരു സ്ട്രോഹ് വുമണ്‍ ആണെന്ന് പറഞ്ഞ് എനിക്ക് ഇന്‍സ്റ്റഗ്രാമിലൊക്കെ മെസേജുകള്‍ വരാറുണ്ട്. അതേ.. ഞാന്‍ വളരെ സ്ട്രോങ് ആയിട്ടുള്ള സ്ത്രീയാണ്. അതോടൊപ്പം തന്നെ വീക്ക് സൈഡുമുണ്ട്. നമ്മള്‍ സ്ട്രോങ് ആവേണ്ട സമയത്ത് ആവുകയും ചിലസമയത്ത് വീക്ക് ആയിപ്പോവുകയും ചെയ്യുമെന്നും അഭയ ഹിരണ്‍മയി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications