'അവിശ്വസനീയമായ കാര്യം ഞാൻ ചെയ്തു ,എനിക്ക് തന്നെ വിശ്വസിക്കാൻ സാധിച്ചിട്ടില്ല': അഭയ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. പാടിയ പാട്ടുകളൊക്കെ ഹിറ്റായിക്കിയിട്ടുള്ള ഗായിക കൂടിയാണ് അഭയ. ഇപ്പോൾ തന്റെ ജീവിതത്തിലെ വളരെ സന്തോഷം നിറഞ്ഞ ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് അഭയ. അഭയ തന്റെ അരങ്ങേറ്റ കച്ചേരി നടത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് അഭയ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഒരു അരങ്ങേറ്റ കച്ചേരി നടത്തുക എന്ന അവിശ്വസനീയമായ കാര്യം ഞാൻ ചെയ്തു , പലപ്പോഴും എനിക്ക് തന്നെ വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്നും
തെറ്റുകള് ഉണ്ടായിരുന്നു, പക്ഷെ കച്ചരി കഴിഞ്ഞപ്പോൾ അതൊരു വല്യ ആത്മവിശ്വാസമായി മാറിയെന്നും അഭയ പറഞ്ഞു.

അഭയ പങ്കുവെച്ച കുറിപ്പ്
ഒരു അരങ്ങേറ്റ കച്ചേരി നടത്തുക എന്ന അവിശ്വസനീയമായ കാര്യം ഞാൻ ചെയ്തു , പലപ്പോഴും എനിക്ക് തന്നെ വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കുടുംബത്തിലെ സംഗീത വിധ്വന്മർ പലരും ചെയ്യാത്ത കാര്യം ഞാൻ ചെയ്തു എന്ന് അഹങ്കാരം അല്ലാ അവരിത് ചെയ്തില്ലലോ അപ്പൊ ഞാൻ എങ്ങനെ ചെയ്യും എന്ന ന്യായമില്ലായ്മയാണ് എന്റെ മുന്നിൽ ഉണ്ടായിരുന്നത്. തെറ്റുകള് ഉണ്ടായിരുന്നു, പക്ഷെ കച്ചരി കഴിഞ്ഞപ്പോൾ അതൊരു വല്യ ആത്മവിശ്വാസമായി മാറി. ചെയ്യാൻ പറ്റും എന്നൊരു തോന്നൽ ഉണ്ടായി.
ആദ്യമേ 'അമ്മ ഒരു പ്രൊഫഷണൽ കച്ചേരി ആർടിസ്റ്റിനെ പോലെ എന്നൈ പേടിപ്പിച്ചെങ്കിലും ,പേടിപ്പിച്ചിട്ടു ഒരു കാര്യമില്ല എന്ന് മനസിലാക്കി 'അമ്മ അവസാനം എങ്ങനെ എങ്കിലും വൃത്തിയായി പാടിയാൽ മതി എന്ന പോയിന്റ് എത്തി.ഒരു ഗുരുനു വേണ്ടത് ക്ഷമയും സമാധാനവും അറിവും ആണ് , മിനി ചേച്ചി ഉള്ളത് കൊണ്ട് മാത്രമാണ് ഈ ഒരു കാര്യം സാധിച്ചത് . മഹാരാജാസ് കോളേജിലെ സംഗീത വിഭാഗം എച്ച് ഒ ഡിയാണ്.
അതിലുപരി ഗുരുക്കന്മാരുടെ ഗുരുക്കളെ പഠിപ്പിക്കുന്ന ജ്ഞാനസ്ത @sindhusunilone കൂടെ നിന്ന് ആത്മവിശ്വാസം തന്ന എന്റെ പക്കാ മേളക്കാർ രാമക്കല്മേട് കലൈനാഥ് ,aryadatha,ശരത്ഒരുപാടു ഒരുപാടു നന്ദി 🙏 @aryadatha @kalainathkalai. ഇതുവരെയും പഠിപ്പിച്ച സകലഗുരുക്കന്മാർക്കും സാഷ്ടാംഗ പ്രണാമം ♥️🙏🙏🙏
എന്തെങ്കിലും മഹത്തരമായ കാര്യങ്ങൾ ചെയ്യുമ്പോൾ ആരോ നമ്മളെ കൊണ്ട് ചെയ്യുക്കുന്നു എന്ന് വിശ്വസിക്കാൻ സാധിക്കുന്നുള്ളൂ ,അച്ഛൻ ആണ് എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. കുണ്ടമൺഭാഗം ദേവി ക്ഷേത്രം ഉത്സവം ,2024 . കൂടെ നിന്ന അപ്പുനും ,കിളിക്കും
കയ്യടിച്ചു പ്രോത്സാഹിപ്പിച്ച എന്റെ അമ്മയുടെ അച്ഛന്റെയും കുടുംബത്തിന്
എന്റെ നാട്ടുകാരോട് ,ദൈവത്തിനോട് 🙏🙏🙏🙏♥️♥️♥️♥️♥️












Click it and Unblock the Notifications