Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത്തരം മേക്കപ്പിനെക്കുറിച്ചും ​​ഡ്രസിം​ഗിനെക്കുറിച്ചും വേണമെങ്കിൽ കടുംപിടിത്തങ്ങൾ ചെയ്യാം, പക്ഷേ'; സിത്താര

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ​ഗായിക ആണ് സിത്താര കൃഷ്ണ കുമാർ. സിത്താരയുടെ വ്യത്യസ്തമായ ശബ്ദം തന്നെയാണ് ഇത്രയേറെ ആരാധകർ ഉണ്ടാവാൻ കാരണവും. ​ഗായികയ്ക്ക് പുറമെ നർത്തകി കൂടിയാണ് സിത്താര. തന്റെ നിലപാടുകൾ സിത്താര എപ്പോഴും വ്യക്തമാക്കാറുണ്ട്. ഇപ്പോൾ മേക്കപ്പിനെക്കുറിച്ചും സൗന്ദര്യ ബോധത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിത്താര. സൈന പ്ലസിനോടാണ് താരം മനസ്സ് തുറന്നത്.

മലയാളികളുടെ സൗന്ദര്യ ബോധത്തിന് അനുസരിച്ച് ഫിറ്റാവുക എന്ന് പറയുന്നത് പ്രോബ്ലമാറ്റിക്ക് ആയിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്ന് സിത്താര പറഞ്ഞു. അത്തരത്തിൽ ഒരു ബോധം നമ്മൾ ഉണ്ടാക്കി എടുത്തതാണ് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നും സത്യത്തിൽ മലയാളിക്ക് എന്ന രീതിയിൽ ഒരു സിസ്റ്റം നമ്മൾ ഉണ്ടാക്കി എടുത്തതാണെന്നും അങ്ങനെ ഒന്നില്ല ശരിക്കുമെന്നും അവർ പറയുന്നു.

Sitharaa

ബ്യൂട്ടി സ്റ്റാർഡേർഡ്സ് ഒക്കെ മാധ്യമങ്ങൾ അടക്കം നമ്മൾ ഉണ്ടാക്കിയെടുത്തതാണ് . ഓണം വരുമ്പോൾ വിഷു വരുമ്പോൾ വേഷ്ടി മുണ്ട് ഉടുക്കുക, ചന്ദനക്കുറി ഇടുക എന്നതൊക്കെ നമ്മൾ ഉണ്ടാക്കി എടുത്തതാണ്. നമ്മൾ ഈ റൂട്ട്സിലേക്കോ പിന്നാമ്പുറത്തേക്കോ ഒക്കെ പോയി കഴിഞ്ഞാൽ ഇതുമായി ഒന്നും അധികം ബന്ധം ഉണ്ടാവില്ല. അതിനൊക്കെ കച്ചവടം ഉണ്ട്.

സൗന്ദര്യം എന്നാൽ ഇന്നതാണ് എന്ന് നമ്മൾ സ്റ്റാർഡേർ‌ഡൈസ് ചെയ്യുകയാണ്. എനിക്ക് ഒരിക്കൽ അത് സംസാരിക്കേണ്ടി വന്നിട്ടുണ്ട് സിത്താര പറഞ്ഞു. ഒരിക്കൽ മേക്കപ്പ് ഒക്കെ മാറ്റിക്കൊണ്ട് സംസാരിച്ചിരുന്നു. അന്ന് ആളുകൾ തന്നോട് ബോഡിം​ഗ് ഷേമിങ് നേരിട്ടിട്ടുണ്ടോ , ആരെങ്കിലും ഹേർട്ട് ചെയ്തോ എന്ന് ചോദിച്ചു. തന്നെ ആരും ഹാർട്ട് ചെയ്തിട്ടല്ല അങ്ങനെ സംസാരിക്കുന്നതെന്ന് സിത്താര പറഞ്ഞു.

പക്ഷേ നല്ലത് എന്ന രീതിയിൽ ആളുകൾ ചിന്തിക്കുന്നതാണ് വിഷയം. വേഷ്ടിയും മുണ്ടും ഒക്കെയുടുത്ത് കാണാൻ നല്ല ഭം​ഗിയായി അണിഞ്ഞൊരുങ്ങി വന്നാൽ അത് നല്ല ഭം​ഗിയുള്ള സ്ത്രി എന്നാകും ആളുകൾ പറയുന്നതെന്നും ഇത് തന്നെ പുരുഷന്മാരുടെ കാര്യത്തിൽ ഉണ്ടെന്നും സിത്താര പറയുന്നു. കംഫർട്ട് ആയ വേഷം ധരിച്ചാൽ സോഷ്യൽ റ്റാ​ഗുകൾ വരുമെന്നും സിത്താര പറയുന്നു.

ഒരു മീഡിയത്തിന്റെ ഭാ​ഗമായി വർക്ക് ചെയ്യുമ്പോൾ ഇത്തരം മേക്കപ്പിനെക്കുറിച്ചും ​​ഡ്രസിം​ഗിനെക്കുറിച്ചും വേണമെങ്കിൽ ചില കടുംപിടിത്തങ്ങൾ ചെയ്യാമെന്നും എന്നാൽ താൻ അത് ചെയ്യാറില്ലെന്നും താരം പറയുന്നു. അത് സമയം നഷ്ടമാണെന്നും സിത്താര പറഞ്ഞു. ഈ വസ്ത്രം ഞാൻ എന്തിന് ധരിക്കണമെന്ന് വേണമെങ്കിൽ ചോദിക്കാം അതിന് പോകാത്തത് കൊണ്ടാണ് അല്ലാതെ അഭിപ്രായം ഇല്ലാഞ്ഞിട്ടല്ലെന്നും സിത്താര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+