'എന്റെ പിറന്നാൾ ദിവസം എന്നെ തീർക്കും എന്നായിരുന്നു ഭീഷണി',അയാൾ പിന്നാലെയുണ്ട്'; ദീപ്തി
സോഷ്യൽ മീഡിയയിൽ സജീവമാണ് ദീപ്തി സീതത്തോട്. ഇൻസ്റ്റാഗ്രാമിലൂടേയും യൂട്യൂബിലൂടേയുമൊക്കെ ദീപ്തി വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. വ്ലോഗർ എന്നതിനപ്പുറത്തേക്ക് സാമൂഹിക പ്രവർത്തനത്തിന് ആണ് ദീപ്തി പ്രാധാന്യം നൽകുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് വന്ന വ്യക്തിയാണ് ദീപ്തി. എന്നാൽ കുറച്ച് നാളുകളായി ദീപ്തിയുടെ സ്വകാര്യ ജീവതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ട്.
താനും ഭർത്താവും വേർപിരിയാൻ പോകുന്ന കാര്യം ദീപ്തി നേരത്തെ പറഞ്ഞിരുന്നു. വേർപിരിയാൻ തീരുമാനിച്ച ശേഷവും ഭർത്താവ് ഭീഷണി തുടരുകയാണ് എന്നാണ് ദീപ്തി പറയുന്നത്. രണ്ട് മൂന്ന് മാസമായി ഡിവോഴ്സ് വിഷയം സംസാരിച്ചില്ലെങ്കിൽ കൂടിയും കൊല്ലും വെട്ടും എന്ന ഭീഷണിയാണെന്നാണ് പറയുന്നത്.

മരണം മുന്നിൽ കണ്ടുകൊണ്ടാണ് മുൻപോട്ട് നടക്കുന്നത് പോലും. ഒരു പിറന്നാൾ വന്നിട്ട് പോലും എനിക്ക് മനസ്സമാധാനമായി ഇരിക്കാൻ ആയില്ല. നവംബർ 20 ന് ആണ് എന്റെ പിറന്നാൾ. അന്ന് തന്നെ എന്നെ തീർക്കും എന്നായിരുന്നു അയാളുടെ ഭീഷണി. എന്നും ഇതേ ഭീഷണിയാണ്. എന്നെ വെട്ടുന്നതോ കുത്തുന്നതോ ഒന്നും വിഷയമല്ല. വീട്ടുകാരെ ഓർത്താണ് ഭയം.
ഇയാളുടെ വരവ് ഞാൻ അറിഞ്ഞപ്പോൾ തന്നെ നേരെ താമസം മാറ്റിയിരുന്നു. 19 ന് വൈകീട്ട് തന്നെ ഒരു ഹോം സ്റ്റേയിലേക്ക് ഞാൻ മാറുകയും ചെയ്തു എന്നാൽ നാട്ടിൽ ഉണ്ടായിട്ട് പോലും അച്ഛന്റെയും അമ്മയുടേയും അടുത്ത് നിൽക്കാൻ ആയില്ല.
ഇതൊക്കെ എന്തിനാണ് ഇവിടെ പറയുന്നത് എന്ന് ആളുകൾ ചോദിച്ചേക്കാം. പക്ഷേ ഞാൻ പറയും. കാരണം ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനം അത് തന്നെയായിരുന്നു. കാരണം എന്റെ തീരുമാനത്തിന് പിന്നാലെ ഒരുപാട് ആളുകൾ മികച്ച തീരുമാനങ്ങൾ ജീവിതത്തിൽ എടുത്തിട്ടുണ്ട്.
അതേസമയം, ഡിവോഴ്സിനെ അനുകൂലിച്ചു പറയുന്നതല്ലെന്നും ദീപ്തി പറയുന്നു. അയാൾ തന്നെ സപ്പോർട്ട് ചെയ്യുന്ന ആളുകളെയെല്ലാം തീർത്തുകളും എന്നൊക്കൊയാണ് ഭീഷണി. അയാൾ നല്ല മദ്യപാനിയാണ്. അയാളുടെ ഇമേജ് പേകേണ്ട എന്ന് കരുതിയാണ് ഫോട്ടോ പോലും ഇടാത്തത്. ഞാൻ ഇപ്പോഴും ഒട്ടും ഓകെ അല്ല ദീപ്തി പറഞ്ഞു.
കേസ് കൊടുത്തിട്ടൊന്നും ഒരു കാര്യവും ഇല്ലെന്ന് മനസ്സിലായെന്നും പുള്ളി തന്നെ വേദനപ്പിച്ച് കഴിയുമ്പോഴാണ് കൂടുതൽ ഹാപ്പി എന്നും ദീപ്തി പറയുന്നു. ഷൂസൊക്കെ ഇട്ട് തന്റെ നെഞ്ചത്ത് ചവിട്ടി അരച്ചിരുന്നുവെന്നും അങ്ങനെയുള്ള കാര്യങ്ങളാണ് അയാൾ ചെയ്തിരുന്നതെന്നും ദീപ്തി പറഞ്ഞു.












Click it and Unblock the Notifications