മുഹൂർത്തമോ താലിച്ചരടോ ഇല്ല, ലളിതം; ശ്രീധന്യ ഐഎഎസ്സിന് രജിസ്റ്റർ വിവാഹം
തിരുവനന്തപുരം: കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി ഐ എ എസ് നേടി അഭിമാനമായി മാറിയ വ്യക്തിയാണ് വയനാട് സ്വദേശിയായ ശ്രീധന്യ. ഇപ്പോൾ മറ്റൊരു മാതൃക കൂടി കാട്ടിത്തന്നിരിക്കുകയാണ് ഈ ഐ എ എസ്സുകാരി.
ആഡംബരമോ താലികെട്ടോ ഇല്ലാതെ രജിസ്റ്ററിൽ ഒപ്പിട്ട് വിവാഹിതയായിരിക്കുകയാണ് ശ്രീധന്യ. സന്തോഷം പങ്കിടാൻ ഒരു കേക്ക് മാത്രമാണ് മുറിച്ചത്. സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. രജിസ്ട്രേഷൻ ഐ ജിയാണ് ശ്രീധന്യ. വരൻല ഗായക് ആർ ചന്ദ് ഹൈക്കോടതി അസിസ്റ്റന്റാണ്.

PC: Facebook
ശ്രീധന്യയുടെ തിരുവനന്തപുരം കുമരകത്തെ വീട്ടിൽ ഇന്നലെയായിരുന്ന വിവാഹം. ശ്രീധന്യയുടെ മാതാപിതാക്കളായ കെ കെ സുരേഷും കെ സി കമലയും ഗായകിന്റെ മാതാപിതാക്കളായ കെ രാമചന്ദ്രനും ടി രാധാമണിയും ഉൾപ്പെടെ വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു.
ചടങ്ങിന് സാക്ഷ്യം വഹിക്കാൻ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും എത്തിയിരുന്നു. വിവാഹാശംസകൾക്കൊപ്പം 2 ദിവസം അവധിയും വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുവദിച്ച രജിസ്ട്രേഷൻ. വിവാഹത്തിൽ പങ്കെടുക്കാനായി കണ്ണൂരിൽ നിന്നാണ് എത്തിയത്.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകരാം വീട്ടിൽ വിവാഹം നടത്താമെന്ന് അറിയുന്നവർ കുറവാണെന്നും ഇത് ഉൾപ്പെടെ രജിസ്ട്രേഷൻ വകുപ്പിന്റെ വിവിധ സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്തുകയായിരുന്നു ലക്ഷ്യമെന്നും ശ്രീധന്യ പറഞ്ഞു. 1000 രൂപ അധിക ഫീസ് നൽകിയാൽ വീട്ടിൽ വിവാഹം നടത്താമെന്നാണ് വ്യവസ്ഥ.
തിരഞ്ഞെടുപ്പിന് ശേഷം ലലിതമായൊരു വിവാഹം അത്രയെ മനസ്സിലുണ്ടായിരുന്നുള്ളു, എന്നാണ് വിവാഹത്തെക്കുറിച്ച് ഗായക് പറയുന്നത്. സ്വന്തം വകുപ്പ് നൽകുന്ന സേവനം ജീവിതത്തിൽ യാഥാർത്ഥ്യമാക്കാമെന്ന് തീരുമാനിച്ചു. മറ്റുള്ളവർക്കും മാതൃകയാവും. അതിനാലാണ് മുഹൂർത്തം നോക്കാതെ താലിച്ചരടില്ലാതെ ഒപ്പിലൂടെ ജീവിതം ചേർത്തുവെയ്ക്കാൻ തീരുമാനിച്ചത് എന്നും ശ്രീധന്യ വ്യക്തമാക്കി.
മണ്ണന്തലയിലെ സിവിൽ സർവീസ് പരിശീന കേന്ദ്രത്തിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ശ്രീധന്യ സിവിൽ സർവീസ് നേടിയ അതേ വർഷമാണ് ഗയക് ഹൈക്കോടതി അസിസ്റ്റന്റ് ആയി സർലവീസിൽ പ്രവേശിച്ചത്. 2019 ൽ സിവിൽ സർവീസ് പരീക്ഷയിൽ 410 ാം റാങ്കാണ് ശ്രീധന്യ നേടിയത്.












Click it and Unblock the Notifications