'അമ്മ ജോലിക്ക് പോകുന്ന വീട്ടിലെ കുട്ടികളുടെ വസ്ത്രമാണ് ഞാൻ ഉപയോഗിച്ചത്'; സ്റ്റാർ മാജിക്ക് താരം അന്ന
അവതാരകയായും നടിയായും തിളങ്ങിനിൽക്കുന്ന താരമാണ് അന്ന ചാക്കോ. കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ വളരെ പെട്ടെന്നാണ് അന്ന
ഇടംനേടിയത്. അന്ന ചാക്കോ എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുന്നത് അന്നയുടെ ചുരുണ്ട മുടികളാണ്. ചുരുണ്ട മുടികളുള്ള സ്റ്റൈലിഷ് ആയ, എനർജെറ്റിക്ക് ആയ പെൺകുട്ടി, പ്രേക്ഷകരുടെ മനസ്സിലെ അന്ന അതാണ്.
നിരവധി ഷോർട്ട് ഫിലിമുകളിലും ടെലിവിഷൻ ഷോകളിലും അന്ന എത്തിയിട്ടുണ്ടെങ്കിലും ഫ്ലവേഴ്സിലെ സ്റ്റാർ മാജിക്കാണ് വലിയ സ്വീകാര്യത അന്ന ചാക്കോയ്ക്ക് നേടിക്കൊടുത്തത്. ഇപ്പോൾ അന്ന തന്റെ ജീവിതകഥ ജോഷ് ടോക്കിലൂടെ പങ്കുവെയ്ക്കുകയാണ്.

നമ്മൾ ഇതുവരെ കണ്ട അന്നയെ അല്ല, ജീവിതത്തിന്റെ പ്രതിസന്ധികൾ കടന്നുവന്ന അന്നയെ ആണ് ഇവിടെ നമുക്ക് കാണാൻ കഴിയുക. പൊട്ടിച്ചിരിപ്പിക്കുന്ന അന്നയ്ക്ക് പിറകിൽ സങ്കടക്കടൽ തന്നെയാണ് ഉണ്ടായിരുന്നത്. ആദ്യമായാണ് താൻ തന്റെ ജീവിതകഥ തുറന്നുപറയുന്നതെന്ന് അന്ന പറയുന്നു.
അമ്മയിൽ നിന്ന് തുടങ്ങാനാണ് തനിക്കിഷ്ടം എന്ന് പറഞ്ഞാണ് അന്ന ജീവിതം പറഞ്ഞ് തുടങ്ങിയത്. വളരെ അപ്രതീക്ഷിതമായി നടന്ന വിവാഹമായിരുന്നു അമ്മയുടേതെന്നും സാധാരണ മനുഷ്യരെ പോലെയായിരുന്നില്ല തന്റെ അച്ഛനെന്നും ഇപ്പോഴും തന്റെ മുഴുവൻ പേര് എന്താണെന്ന് അച്ഛനറിയില്ലെന്നും അന്ന പറഞ്ഞു.
അച്ഛൻ സ്കൂളിൽ പോയിരുന്നില്ല, ജീവത സാഹചര്യം കാരണം അമ്മ ആറാം ക്ലാസിൽ പഠിത്തം നിർത്തി. സമാധാനം അറിയാത്ത കുട്ടിക്കാലമായിരുന്നു തന്റേതെന്ന് അന്ന പറയുന്നു. അച്ഛന്റെ അവസ്ഥ ഇങ്ങനെ ആയതുകൊണ്ടും അമ്മയ്ക്ക് വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടും തന്റെ സ്കൂൾ കാലം മോശമായിരുന്നുവെന്ന് അന്ന പറയുന്നു. അമ്മയായിരുന്നു കുടുംബം നോക്കിയിരുന്നതെന്നും അന്ന പറയുന്നു.
ഞങ്ങളെ വീട്ടിൽ പൂട്ടിയിട്ട് ജോലിക്ക് പോയിട്ടുണ്ട് അമ്മ. അമ്മ ജോലിക്ക് പോകുന്ന വീട്ടിലെ കുട്ടികൾ ഉപയോഗിച്ച വസ്ത്രങ്ങളായിരുന്നു ഞാൻ ഉപയോഗിച്ചത്. ഒന്നും ഇല്ലാതിരുന്ന സഹാചര്യങ്ങളിൽ പോലും അമ്മ ഞങ്ങളെ നോക്കുമായിരുന്നു, അങ്ങനെ കുറെ അവസ്ഥകൾ തരണം ചെയ്താണ് ടീനേജിലേക്ക് കടന്നത്. ബോഡി ഷെയിമിങ്ങിന്റെ എക്സ്ട്രീം അനുഭവിച്ച ആളാണ് ഞാൻ
തന്റെ തലമുടി ഇങ്ങനെ ഇരിക്കുന്നത് കാരണം നീഗ്രോ, കാപ്പിരി തുടങ്ങിയ പേരുകൾ ആയിരുന്നു തന്നെ ചിലർ വിളിച്ചിരുന്നതെന്നും ദൈവമേ എന്നെ കാണാൻ ഇത്രയും വികൃതമാണോ എന്ന് തനിക്ക് തന്നെ തോന്നിയിരുന്നുവെന്നും അന്ന പറഞ്ഞു.
ഡിഗ്രിക്ക് എറണാകുളത്ത് പഠിക്കുന്ന സമയത്താണ് താൻ സിനിമയിൽ ചെറിയ റോളുകൾ ചെയ്യാൻ പോയിത്തുടങ്ങുന്നതെന്ന് അന്ന പറയുന്നു. അതിനിടെ പാർട് ടൈമായി വെയ്റ്റർ ജോലിയും ചെയ്തിരുന്നു. ഇൻഡസ്ട്രിയിലേക്ക് കടന്നപ്പോഴും മുടി കാരണം പരിഹാസവും ഒഴിവാക്കലും ഉണ്ടായിട്ടുണ്ടെന്നും അന്ന പറയുന്നു.












Click it and Unblock the Notifications