'ചേരിയില്‍ നിന്നും ആഡംബര ബ്രാന്‍ഡിന്റെ മുഖം'; മലീഷയുടെ കഥ നിങ്ങളെ അത്ഭുതപ്പെടുത്തും
മുംബൈ: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ രണ്‍വീര്‍ സിംഗിന്റെ ഗല്ലി ബോയ് കഥ എല്ലാവരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി പറയുന്ന ഒരു പെണ്‍കുട്ടിയുടെ കഥ എല്ലാവരെയും ശരിക്കും ഒന്ന് ഞെട്ടിക്കും. മുംബൈയിലെ ധാരാവി ചേരിയില്‍ നിന്നുള്ള മലീഷ ഖര്‍വ എന്ന പതിനാല് വയസുകാരിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ചേരിയില്‍ കളിച്ചുവളര്‍ന്ന പെണ്‍കുട്ടി ഇന്ന് ആഡംബര സൗന്ദര്യ ബ്രാന്‍ഡായ ഫോറസ്റ്റ് എസന്‍ഷ്യല്‍സിന്റെ പുതിയ മുഖമായി മാറിയിരിക്കുകയാണ്. പുതിയ കമ്പനിയാ ദ യുവതി കളക്ഷസിന്റെ മുഖമായാണ് മലീഷയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രിലിലാണ് മലീഷയുടെ ഹൃദയസ്പര്‍ശിയായ വീഡിയോയ്ക്കൊപ്പം ബ്രാന്‍ഡ് ഇന്‍സ്റ്റാഗ്രാമില്‍ പ്രഖ്യാപനം നടത്തിയത്.

ഹോളിവുഡ് നടനായ റോബര്‍ട്ട് ഹോഫ്മാനാണ് 2020ല്‍ മുംബൈയില്‍ നിന്ന് മലീഷയെ കണ്ടെത്തിയത്. പിന്നീട് റോബര്‍ട്ട് മലീഷയ്ക്കായി ഒരു ഇന്‍സ്റ്റഗ്രാം പേജ് ആരംഭിക്കുകയായിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സാണ് മലീയ്ക്കുള്ളത്. ചേരിയില്‍ നിന്നുള്ള രാജകുമാരി എന്ന ഹാഷ് ടാഗോട് കൂടിയാണ് മലീഷ എല്ലാ പോസ്റ്റുകളും പങ്കുവയ്ക്കുന്നത്.
അടുത്തിടെയാണ് മലീഷ മോഡലിംഗില്‍ സജീവമായത്. കൂടാതെ ലിവ് യുവര്‍ ഫെയറിടെയില്‍ എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. യുവ മനസുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോറസ്റ്റ് എസന്‍ഷ്യല്‍സ് തങ്ങളുടെ പുതയ പ്രചരണത്തിന്റെ മുഖമായി മലീഷയെ തിരഞ്ഞെടുത്തിരിക്കുന്നത്.
മലീഷയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് വീഡിയോ കണ്ടത്. നാല് ലക്ഷത്തില്‍ കൂടുതല്‍ ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഫോറസ്റ്റ് എസന്‍ഷ്യല്‍സിന്റെ സ്ഥാപകയും ചീഫ് മാനേജിംഗ് ഡയറക്ടറുമായ മീര കുല്‍ക്കര്‍ണി, ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ മലീഷയെ തങ്ങളുടെ ക്യാമ്പയിനായി തിരഞ്ഞെടുക്കുകയായിരുന്നു. തങ്ങള്‍ മലീഷയെ പിന്തുണക്കുക മാത്രമല്ല, യുവ മനസുകളെ ശാക്തീകരിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് മീക കുല്‍ക്കര്‍ണി പറഞ്ഞു.
മലീഷ ഈ കാമ്പയിന്റെ ഭാഗമാകുമ്പോള്‍ ഫോറസ്റ്റ് എസന്‍ഷ്യല്‍സ് മുന്നോട്ടുകൊണ്ടുവരുന്നത് സ്വപ്‌നങ്ങളുടെ ആശയമാണ്. നിങ്ങള്‍ എവിടെ നിന്ന് വന്നാലും നിങ്ങളുടെ സ്വപ്‌നം എത്ര ചെറുതായാലും വലുതായാലും സ്വപ്‌നങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഒപ്പം എല്ലാ സ്വപ്‌നങ്ങളും പ്രധാനമാണെന്ന് മീര കുല്‍ക്കര്‍ണി പറഞ്ഞു.
പുതിയ കാമ്പയിന്റെ ഭാഗമായ സന്തോഷം മലീഷയും പങ്കുവച്ചു. താന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും വലിയ ജോലിയാണിതെന്ന് മലീഷ പറയുന്നു. ഒരു മോഡലാകാന്‍ തനിക്ക് ആഗ്രഹമുണ്ടെങ്കിലും വിദ്യാഭ്യാസമായിരിക്കും എപ്പോഴും ഒന്നാമതെന്നും മലീഷ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications