പഠനത്തിന്റെ കൂടെ തന്നെ രാഷ്ട്രീയവും; കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ നിത ഷഹീർ പറയുന്നു
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ നിത ഷഹീർ. വളരെ ചെറിയ പ്രായത്തിൽ തന്നെ വലിയൊരു ഉത്തരവാദിത്തമാണ് നിതയ്ക്ക് ലഭിച്ചതെങ്കിലും തന്റെ ഉത്തരവാദിത്തം വളരെ ഭംഗിയായി തന്നെയാണ് നിത മുന്നോട്ട് കൊണ്ടുപോകുന്നത്.
പഠനത്തിന്റെ കൂടെ തന്നെ രാഷ്ട്രീയവും മുന്നോട്ട് കൊണ്ടുപോകുന്നത് ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമല്ല എന്നാണ് നിത ഷഹീർ പറയുന്നത്. 23 വയസ്സുകാരിയായ നിത പഠത്തിനൊപ്പം തന്നെയാണ് രാഷ്ട്രീയവും കൊണ്ടുപോകുന്നത്. നമ്മൾ പഠിക്കുന്ന പ്രായോഗികമാക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും നിത പറയുന്നു. സ്ത്രീകൾക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമുണ്ട്.

P C: Facebook
നമ്മുടെ ജീവിതം വിവാഹത്തിന് ശേഷവും കുട്ടികൾ ആയിക്കഴിഞ്ഞതിന് ശേഷം നമ്മുടെ പഠനം ഇല്ലാതാവുമോ നമുക്ക് പ്രവർത്തിക്കാൻ കഴിയുമോ എന്നൊക്കെ. അതൊന്നും പ്രയാസമില്ല നമുക്ക്സ്ഥാ ചെയ്യാൻ പറ്റും, നിത പറയുന്നു. മാതൃഭൂമി ന്യൂസിനോടാണ് പ്രതികരണം. ഫ്രീ ടൈം കിട്ടുമ്പോഴൊക്കെ പുസ്തകം എടുത്ത് പഠിക്കുക എന്ന രീതിയാണ് നിത പിന്തുടരുന്നത്.
വിദ്യാഭ്യാസം എത്രത്തോളം കരസ്ഥമാക്കാൻ പറ്റുമോ അത്രത്തോളം കരസ്ഥമാക്കുക എന്നാണ് നിത പറയുന്നത്. പഠനം നിർത്തിക്കഴിഞ്ഞാൽ നമ്മുടെ വയസ്സ പോവുകയും ചെയ്യും നമ്മൾ എവിടെയും എത്തുകയുമില്ല. ഞാൻ ഇപ്പോൾ അധ്യാപിക വിദ്യാർത്ഥിയാണ്. ഒരു അധ്യാപിക ആവാനുള്ള തയ്യാറെടുപ്പിലാണ്. സമൂഹത്തിലുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഇറങ്ങുന്ന സമയത്ത് നമുക്ക് ഒരുപാട് എക്‌സ്പീരിയൻസ് കൂടി കിട്ടും, നിത പറയുന്നു.
2015 ൽ രൂപം കൊണ്ട നഗരസഭയിലെ ആറാമത്തെ അധ്യക്ഷയും അധ്യക്ഷ പദവിയിൽ എത്തുന്ന അഞ്ചാമത്തെ വനിതാ അംഗവുമാണ് നിത. 40 കൗൺസിലർമാരിൽ 32 അംഗങ്ങളുടെ വോട്ടുകൾ യു ഡി എഫിലെ നിതയ്ക്കാണ് ലഭിച്ചത്.












Click it and Unblock the Notifications