Get Updates
Get notified of breaking news, exclusive insights, and must-see stories!

14ാം വയസില്‍ ജോലി പത്രവിതരണം; ഇന്ന് സ്വന്തമാക്കിയത് 1.4 കോടിയുടെ വീട്, ആരാണ് സാറ യേറ്റ്‌സ്

sarah

ഒരു വീടെന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഒരു ആയുസ് മുഴുവന്‍ അധ്വാനിച്ച് വലിയ വീടുകള്‍ കെട്ടിപ്പൊക്കുന്നവരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു 24 കാരിയുടെ ജീവിത കഥ നമ്മളെ എല്ലാവരെയും ശരിക്കും ഞെട്ടിക്കും. 14ാം വയസില്‍ പത്രവിതരണക്കാരിയായി ജോലി ആരംഭിച്ച് സാറ യേറ്റ്‌സ് എന്ന യുവതിയുടെ കഥയാണ് സോഷ്യല്‍ മീഡിയ അടക്കം ചര്‍ച്ച ചെയ്യുന്നത്. ആളുകള്‍ തങ്ങളുടെ വീട് സ്വന്തമാക്കിയതിനെ കുറിച്ച് പറയുന്ന ഒരു ടെലിവിഷന്‍ പരിപാടിയിലാണ് സാറ യേറ്റ്‌സ് തന്നെ കുറിച്ച് പറയുന്നത്.

14-ാം വയസ്സില്‍

14-ാം വയസ്സില്‍

ഓരോ ആഴ്ചയും ഓരോ വീട്ടുടമസ്ഥരില്‍ നിന്ന് അവരുടെ വീട് വാങ്ങിയ യാത്രയെക്കുറിച്ചാണ് പരിപാടിയില്‍ സംസാരിക്കുന്നത്. തന്റെ ആദ്യ വീട് വാങ്ങിയെന്നും വെറും 14-ാം വയസ്സില്‍ പേപ്പര്‍ വിതരണക്കാരിയുടെ ജോലി ആരംഭിച്ചതുമുതല്‍ പണം സേവ് ചെയ്യാന്‍ ഒരുപാട് ശ്രമിച്ചിരുന്നെന്ന് സാറ പരിപാടിയില്‍ പറഞ്ഞു. കോളേജ് പഠനം ആരംഭിക്കുന്നത് വരെ സാറ ഈ ജോലി തുടര്‍ന്നു.

വലിയൊരു തുക മാറ്റിവച്ചു

വലിയൊരു തുക മാറ്റിവച്ചു

24 വയസ് പൂര്‍ത്തിയായ സാറ ഇപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകയാണ്. പണം വളരെ കുറച്ച് ചെലവഴിച്ചാണ് സാറ ഇക്കാല് അത്രയും ജീവിച്ചത്. പണം ലാഭിക്കുന്നതിന് വേണ്ടി കുറേ കാലം മാതാപിതാക്കളോടൊപ്പമാണ് താമസിച്ചത്. ഓരോ മാസത്തെ വരുമാനത്തില്‍ നിന്നും വലിയൊരു തുക മാറ്റിവച്ചു. ഒരു വീട് വാങ്ങാനുള്ള തുക ആയപ്പോഴാണ് വീട് അന്വേഷിച്ചു തുടങ്ങിയത്.

3

പല വീടുകളും നോക്കിയെങ്കിലും താന്‍ ഉദ്ദേശിച്ച പണത്തിന് വീട് കിട്ടാത്ത അവസ്ഥ വന്നു. എന്നാല്‍ നാളുകള്‍ക്ക് ശേഷം സ്റ്റോക്ക് പോര്‍ട്ടില്‍ രണ്ട് ബെഡറൂമുള്ള ഒരു അടിപൊളി വീട് സാറ തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ഈ വീടിന് പറഞ്ഞത് 1.13 കോടി രൂപയായിരുന്നു. ഒടുവില്‍ വിലപേശി 1.4 കോടി രൂപയ്ക്ക് സാറ വീട് സ്വന്തമാക്കി.

അടുത്ത ഒരു വീടും കൂടി

അടുത്ത ഒരു വീടും കൂടി

ഈ വീട് സ്വന്തമാക്കിയതിന് പിന്നാലെ തന്നെ താന്‍ അടുത്ത ഒരു വീടും കൂടി സ്വന്തമാക്കുമെന്നാണ് സാറ അറിയിച്ചത്. എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ ആദ്യത്തെ വീട് വില്‍ക്കില്ലെന്നും അത് വാടകയ്ക്ക് കൊടുക്കുമെന്നും സാറ പറയുന്നു. മൂന്നോ നാലോ വര്‍ഷം കൂടി തന്റെ ഈ വീട്ടില്‍ താമസിക്കുമെന്നും തന്റെ രണ്ടാമത്തെ വീട്ടിലേക്കുള്ള നിക്ഷേപം ആരംഭിച്ചുമെന്നാണ് സാറ അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+