ഇൻസ്റ്റാഗ്രാമിൽ 831,000 ഫോളോവേഴ്സ്, യൂട്യൂബ് ചാനലിൽ 76,000 സബ്‌സ്‌ക്രൈബേഴ്സ്; വൈറലായൊരു മുത്തശ്ശി
ഇപ്പോൾ യൂട്യൂബ് ചാനൽ ഇല്ലാത്തവർ കുറവായിരിക്കും. വെറുതെ സമയം കളയാൻ മാത്രമല്ല ഒരു വരുമാന മാർഗം കൂടിയാണ് യൂട്യൂബ് ചാനലുകൾ. കണ്ടന്റുകളും അതിലൂടെ കിട്ടുന്ന വ്യൂസും അനുസരിച്ചായിരിക്കും വരുമാനം ലഭിക്കുന്നത്. മില്യൺ ഫോളോവേഴ്സ് ഉള്ള യൂട്യൂബേഴ്സ് ഒക്കെ ഉണ്ട്.
ഇനി പറയാൻ പോകുന്നത് സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള 85 വയസ്സ് പ്രായമുള്ള ഒരു മുത്തശ്ശിയെ കുറിച്ചാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഈ മുത്തശ്ശി. വിജയ് നിശ്ചൽ എന്നാണ് മുത്തശ്ശിയുടെ പേര്. ദാദി കി രസോയി എന്ന പേരിലാണ് യൂട്യൂബ് ചാനലവ്‍ തുടങ്ങിയിരിക്കുന്നത്.

പാചക വീഡിയോകളാണ് മുത്തശ്ശി പങ്കുവെയ്ക്കുന്നത്. മുത്തശ്ശിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 831,000 ഫോളോവേഴ്സും ചാനലിന് 76,000 സബ്‌സ്‌ക്രൈബർമാരുമുണ്ട്. വലിച്ച് നീട്ടിയ വീഡിയോകൾ അല്ല മുത്തശ്ശി പങ്കുവെയ്ക്കാറുള്ളത്. വെറും 90 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പങ്കുവെയ്ക്കാറുള്ളത്.
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന വിഭവങ്ങളും അവയുടെ റെസിപ്പിയും ആണ് പങ്കുവെയ്ക്കുന്നത്. ആരും കണ്ടിരുന്ന് പോകും.
തന്റെ പിതാവിൽ നിന്നാണ് പാചകത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചതെന്നാണ് ഇവർ പറയുന്നത്. കൊച്ചുമകനാണ് യൂട്യൂബ് ചാനൽ തുടങ്ങുന്നതിനെ പറ്റി പറഞ്ഞത്. എന്തായാലും ആ ആശയം തെറ്റിയില്ല.
വീഡിയോകൾക്ക് മില്യൺ വ്യൂസാണ് ലഭിക്കാറുള്ളത്. അടുത്തിടെ മുത്തശ്ശിയുടെ ഒരു വീഡിയോ ഹിറ്റ് ആയിരുന്നു ഡ്രേക്കിന്റെ പാട്ടിന് താളം പിടിച്ച് മുട്ട ചേർക്കാതെ കേക്ക് ഉണ്ടാക്കുന്ന വീഡിയോ ആണ് ഹിറ്റായത്. നവംബർ 17 ന് പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ ദിവസം കൊണ്ട് 1.1 മില്യൺ ആളുകളാണ് കണ്ടത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പലരും എന്തൊക്കെയോ ചെയ്ത് വ്യൂസുണ്ടാക്കുമ്പോൾ ഈ മുത്തശ്ശി മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ് ചെയ്യുന്നതെന്നാണ് കമന്റുകൾ.












Click it and Unblock the Notifications