30 വയസ്സിന് ശേഷമുള്ള പ്രെഗ്നൻസിയെക്കുറിച്ചുള്ള അഭിപ്രായം എന്താണ്? അശ്വതി ശ്രീകാന്തിന്റെ മറുപടി ഇങ്ങനെ
നടി, എഴുത്തുകാരി, അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അശ്വതി. പല വിഷയങ്ങളെക്കുറിച്ചും അശ്വതി സംസാരിക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് അശ്വതി. നിരവധി ചോദ്യങ്ങളാണ് അശ്വതിയോട് ചോദിച്ചിരിക്കുന്നത്. അവയ്ക്കുള്ള ഉത്തരം അശ്വതി പങ്കിട്ടു.
30 കൾക്ക് ശേഷമുള്ള പ്രെഗ്നൻസി റെക്കമന്റ് ചെയ്യുന്നുണ്ടോ? ഞാൻ വളരെ ആശയക്കുഴപ്പത്തിലാണ് എന്നായിരുന്ന ഒരാൾ ചോദിച്ച ചോദ്യം. ഇതിനുള്ള ഉത്തരം അശ്വതി വളരെ കൃത്യമായി തന്നെ പറയുന്നുമുണ്ട്. '' എനിക്ക് 34 വയസ്സുള്ളപ്പോൾ ആണ് ഞാൻ എന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭംധരിച്ചത്.

അത് എന്റെ ജീവിതത്തിലെ ആരോഗ്യകരവും സന്തോഷകരവുമായ സമയമായിരുന്നു. ആവശ്യമായ ഹെൽത്ത് ചെക്കപ്പ് നടത്തി മുന്നോട്ട് പോകൂ, നിങ്ങളുടെ ശരീരത്തെ വിശ്വസിക്കൂ, നിങ്ങളുടെ ഡോക്ടറെ വിശ്വസിക്കൂ എന്നാണ് അശ്വതി പറഞ്ഞത്.
ഒരുപാട് കരഞ്ഞിട്ടുണ്ട്. എത്ര സങ്കടം വന്നാലും ഇപ്പോൾ കരച്ചിൽ വരുന്നില്ല, എന്താണ് കാരണം, എന്നാണ് ഒരാൾ ചോദിച്ചത്. ചില സമയങ്ങളിൽ ആളുകൾക്ക് മരവിപ്പ് അനുഭവപ്പെടാറുണ്ട്. അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ വികാരങ്ങളെ കടിച്ചമർത്താൻ പഠിച്ചിരിക്കാം. താങ്കളെ പിന്തുണയ്ക്കാനും നയിക്കാനും കഴിയുന്ന ഒരു മാനസികാരോഗ്യ പ്രൊഫഷണലുമായി സംസാരിക്കുന്നത് നല്ലതാണ്, എന്നും അശ്വതി പറഞ്ഞു.
ഇപ്പോ ഞാൻ ഒരു വീട്ടമ്മയാണ്, ഒരു അമ്മയും ആണ് ഇപ്പോൾ കരിയർ തിരഞ്ഞെടുക്കണോ അതോ കുട്ടിക്ക് പ്രാധാന്യം കൊടുക്കണോ എന്നതിൽ എനിക്ക് ആശങ്കയുണ്ട് എന്നാണ് മറ്റൊരാൾ പറഞ്ഞത്.
നിങ്ങളുടെ കരിയർ തിരഞ്ഞെടുക്കുന്നത് കൊണ്ട് നിങ്ങളൊരിക്കലും ഒരു മോശം അമ്മയാകുന്നില്ല. നിങ്ങൾ കരിയർ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ കുട്ടിക്ക് ഭാവിയിൽ മികച്ച അവസരങ്ങൾ ഉണ്ടാക്കാൻ നിങ്ങൾ പ്രാപ്തരാകുകയാണ് ചെയ്യുന്നത്.
അത് പോലെ കരിറിന് മുകളിലായി നിങ്ങൾ നിങ്ങളുടെ കുട്ടിയെ തിരഞ്ഞെടുക്കുന്നത് നിങ്ങളെ ദുർബലയായ സ്ത്രീ ആക്കുന്നുമില്ല, ദീർഘകലാടിസ്ഥാവനത്തിൽ ഫലം ഉണ്ടാക്കുന്ന തീരമാനം ആയിരിക്കും. അതിനാൽ യുക്തി പൂർവ്വം ചിന്തിച്ച് തീരുമാനിക്കുക എന്നാണ് അശ്വതി പറഞ്ഞ്.
എങ്ങനെയാണ് ചേച്ചി സന്തോഷത്തെ നിർവചിക്കുന്നത് എന്നായിരുന്ന ഒരു ചോദ്യം, തനിക്ക് കൂടുതൽ പോസിറ്റീവ് ഇമോഷണൻസ് അനുഭവിക്കാൻ കഴിയുന്ന, നെഗറ്റീവ് ഇമോഷനോട് പൊരുത്തപ്പെട്ടുപോകാൻ കഴിയുന്ന അവസ്ഥ ആണ് ആണ് താൻ സന്തോഷം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്ന് അശ്വതി പറഞ്ഞു.












Click it and Unblock the Notifications